Breaking News

മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ…

ക്ഷേത്ര നഗരമായ തിരുമലയില്‍ മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. യാചകന്റെ വീട്ടില്‍ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അസുഖം ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിരുമലയില്‍ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല.

2007 മുതല്‍ തിരുമലയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു. ശ്രീനിവാസാചാരി മരിച്ച്‌ ഒരു വര്‍ഷത്തിന് ശേഷം അനുവദിച്ച വീട് തിരിച്ചെടുക്കാന്‍ തീരുമാനിച്ചു.

ഇത് പ്രകാരം തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വ്യത്യസ്ത തുകയുടെ നോട്ടുകള്‍ വീടിനുള്ളില്‍

സൂക്ഷിച്ച പെട്ടികളില്‍ ഉണ്ടായിരുന്നു. തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …