Breaking News

കൊവിഡ് കണക്കില്‍ ആശ്വാസം; രാജ്യത്ത് രോഗവ്യാപനം കുറയുന്നു, മരണസംഖ്യ നാലായിരത്തില്‍ താഴെ…

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് ബാധിതരായി മരിച്ചു.

3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി.

കോവിഡ് ബാധിച്ച്‌ ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. ഇന്ത്യയില്‍ ഇതുവരെ 18,70,09,792 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …