കോവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോണ്‍ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂര്‍ കോര്‍പറേഷന്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ച് സാനിറ്റൈസേഷന്‍ നടത്തുന്നത്.
കോവിഡ് രോഗികള്‍ നഗരത്തില്‍ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കിയതെന്ന് കോര്‍പറേഷന്‍ അധുകൃതര്‍ വ്യക്തമാക്കി. ആളുകള്‍ അധികം വന്നുപോകുന്ന വടക്കെ ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍റ്, മാര്‍ക്കറ്റുകള്‍, കോര്‍പറേഷന്‍ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ്
ആദ്യഘട്ടം പദ്ധതി നടപ്പാക്കിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്‌പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോര്‍പറേഷനുവേണ്ടി സാനിറ്റൈസേഷന്‍ ചെയ്തത്.
12 ലിറ്റര്‍ ടാങ്ക് ശേഷിയുള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് നഗരം അണുവിമുക്തമാക്കിയത്. അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപോക്ലോറൈഡും സില്‍വര്‍ നൈട്രേറ്റ് ലായനിയുമാണ് ടാങ്കില്‍ നിറക്കുന്നത്.