ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി വീണ്ടും ധര്മജന് ബോള്‍ഗാട്ടി. കെ.പി.സി.സി സെക്രട്ടറിയും പ്രാദേശിക നേതാവും തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്നു പറഞ്ഞ് പിരിച്ചെടുത്ത പണം തട്ടിയെടുത്തതായി
ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ധര്മജന് ചാനലിനു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് തെളിവ് സഹിതം കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വന്‍കിട സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും തെന്റ പേരില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല.
മാത്രമല്ല, തന്നെ പരാജയപ്പെടുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും തെളിവുകള്‍ നിരത്തി ധര്മജന് പറഞ്ഞു. സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും തന്‍െറ പേരില്‍ ലക്ഷങ്ങള്‍ പണപ്പിരിവ് നടത്തിയതിന്
തെളിവുണ്ടെന്നും ഇതു സഹിതമാണ് കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് സെന്‍ട്രല്‍ കമ്മിറ്റിയില്‍നിന്ന് ലഭിക്കേണ്ട സാമ്ബത്തിക സഹായങ്ങള്‍ താനറിയാതെ
കൈപ്പറ്റുകയാണ് ചെയ്തത്. ഇതുകാരണം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. മണ്ഡലത്തിലൂടെയുള്ള സ്ഥാനാര്‍ഥി പര്യടനം ഒന്നാം ഘട്ടത്തോടെ തന്നെ അവസാനിപ്പിക്കേണ്ടിവന്നു.
സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് പോലും ഇറക്കാനായില്ല. പേമെന്റ് സീറ്റാണെന്നു പറഞ്ഞ് സ്ഥലം എം.പി പോലും മണ്ഡലത്തില്‍ സജീവമായില്ല. യു.ഡി.എഫിന് സ്വാധീനമുള്ള ഉണ്ണികുളം
പഞ്ചായത്തിലെ മിക്ക ബൂത്തുകളിലും വീടുകള്‍ പോലും കയറാന്‍ പ്രവര്‍ത്തകര്‍ എത്തിയില്ല. ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ടടക്കം തട്ടിയെടുത്തതായി ധര്മജന് ആരോപിച്ചു.