Breaking News

ന്യൂനമര്‍ദം ‘യാസ്’ ചുഴലിക്കാറ്റായി മാറി; 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കും; കനത്ത ജാ​ഗ്രാ നിർ​ഗേശം…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ‘യാസ്’ ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കും.

പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറി‍യിച്ചു. ‘യാസ്’ അതിതീവ്ര ചുഴലിക്കാറ്റായി മേയ് 26ഓടെ കരയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒഡിഷ, ബംഗാള്‍ തീരങ്ങളില്‍ കനത്ത ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാരദ്വീപിനും സാഗര്‍ ദ്വീപുകള്‍ക്കും ഇടയിലായാണ് കാറ്റ് തീരപതനം നടത്തുക. ഈ സമയം മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെയാകാം കാറ്റിന്‍റെ പരമാവധി വേഗത എന്നാണ് കണക്കാക്കുന്നത്.

കാറ്റിന്‍റെ സഞ്ചാര പരിധിയില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരില്ലെങ്കിലും ശക്തമായ കടല്‍ക്ഷോഭവും മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

തീരമേഖലയില്‍ നിന്ന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …