രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ ഐ.ടി നിയമ ഭേഭഗതി അനുസരിക്കാന്‍ നല്‍കിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു.
എന്നാല്‍ ഭേഭഗതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ തയാറായിട്ടില്ല. പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ ‘ഇന്റര്‍മീഡിയറി മീഡിയ’ എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. ഈ
സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എന്താകും എന്നത് ഇനി കേന്ദ്രസര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ തസപ്പെടുത്ത നടപടികളിലേയ്ക്ക് പെട്ടെന്ന് സര്‍ക്കാര്‍ കടക്കില്ല
എന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്ബനിയായ കൂ മാത്രമാണ് പുതിയ നിയമങ്ങള്‍ക്കനുസരിച്ച് ഇതുവരെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തിയത്. വാര്‍ത്താ വെബ്‌സൈറ്റുകള്‍,
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെ നിയന്ത്രിക്കുക ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ നിയമങ്ങള്‍ ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.
അതേസമയം ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.