പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്ത് രമേശ് ചെന്നിത്തല. അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്നിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍.
സംഘടനാ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് അദ്ദേഹം കൂടുതല്‍ ഊന്നിപ്പറഞ്ഞത്. സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കോവിഡ് വെല്ലുവിളിയായെന്ന് ചെന്നിത്തല പറഞ്ഞു.
എന്നാല്‍, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്ക് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ താഴെ തലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.
സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യമാണ് ഇതിന് കാരണമായത്. ബൂത്ത് കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമാണ്. സ്ലിപ് പോലും വീടുകളില്‍ എത്തിക്കാനായില്ല. പൗരത്വ നിയമത്തിനെതിരായ നിലപാട് ഇടതിന് ഗുണം ചെയ്തു. ഇതോടെ മുസ്ലീം വോട്ടുകള്‍ എല്‍ഡിഎഫിലേയ്ക്ക് മറിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു