കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ഘട്ടം
ഘട്ടമായാണ് അണ്‍ലോക്കുചെയ്യല്‍ പ്രക്രിയ ആരംഭിക്കുക. ദൈനംദിന വേതന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫാക്ടറികളും തിങ്കളാഴ്ച മുതല്‍ വീണ്ടും
തുറക്കുമെന്ന് അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ദില്ലിയില്‍ 24 മണിക്കൂറിനിടെ 1100 കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.5% മായി കുറഞ്ഞിട്ടുണ്ട്.