രാജ്യത്ത് കോവിഡ് മരണസംഖ്യയിലും പ്രതിദിന കേസുകളിലും കുറവ്. പ്രതിവാര സംഖ്യയില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ
മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
2.80 കോടിയാളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഓക്സിജന്‍ സിലിണ്ടറിനായുള്ള ആവശ്യം ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കുറഞ്ഞതോടെ
വ്യവസായങ്ങള്‍ക്കുള്ള ഓക്സിജന്‍ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കുമെന്നാണ് സൂചന. കോവിഡ് വാക്സീനില്‍ വിശദമായ പഠനം നടത്താനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്.