ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് നിയമസഭ പാസാക്കിയത്.
ലക്ഷദ്വീപ് ജനതയുടെ മേല്‍ കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ നീക്കമെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളില്‍ കാവി കളര്‍ പൂശുന്നതു പോലുള്ള
പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്‌ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകര്‍ക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതരീതി ഇല്ലാതാക്കാനാണ് ശ്രമം.
ഗോവധ നിരോധനമെന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
രണ്ട് കുട്ടികള്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തീരുമാനം. ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്‍റെ ആശങ്ക കേരളവും പങ്കുവെക്കുന്നു. സംഘ്പരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി.
ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡ്രാക്കോണിയന്‍ നിയമം അറബിക്കടലില്‍
എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇന്ത്യയിലാണ് കിരാത നിയമങ്ങള്‍ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന ധിക്കാരമാണ്. സംഘ് പരിവാര്‍ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റി.
അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണം. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തുടക്കത്തിലേ തിരിച്ചറിയണം. ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയത്തോട് യോജിക്കുന്നുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.