Breaking News

കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിക്ക് പീഡനം; പ്രതികളില്‍ ഒരാള്‍ ധാക്കയിലെ പ്രമുഖ ടിക്ടോക് താരം, നടന്നത് മനുഷ്യക്കടത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച 24 വയസ്സുള്ള യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും ഇതിന്റെ വീഡിയോ

പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മര്‍ദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ

തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ 6 പേരില്‍ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്.

തന്റെ പ്രശസ്തി ഉപയോഗിച്ച്‌ സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 6 ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റിലായിരുന്നു.

മനുഷ്യക്കടത്തിലും സെക്സ് റാക്കറ്റിലുംപെട്ട യുവതി സംഘത്തില്‍ നിന്നു 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പലവട്ടം ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നല്‍കിയില്ല. തുടര്‍ന്ന് പിടിയിലായ സ്ത്രീകള്‍ യുവതിയെ കണ്ടെത്തുകയും മറ്റുള്ളവരുടെ മുന്നില്‍ എത്തിക്കുകയുമായിരുന്നു.

ഇവിടെവെച്ചാണ് യുവതിയെ മര്‍ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. സംഘത്തിലൊരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതെന്നും പൊലീസ് പറഞ്ഞു. വിഡിയോ വൈറല്‍ ആയതിനെ

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതിയെ കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവില്‍ എത്തിച്ച്‌

മൊഴി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച റിദോയിയെയും മറ്റൊരു പ്രതി റാകിബുള്‍ ഇസ്‌ലാം സാഗറിനെയും പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …