Breaking News

NEWS22 EDITOR

ആൺസുഹൃത്തുക്കളെ കാണാൻ നിലമ്പൂരിലെത്തി; ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി

റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ ഏണി വെച്ച് വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബംഗളൂരുവിൽ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി നാല് പേരെ നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ നിലമ്പൂരിലെ ആൺ സുഹൃത്തുക്കളെ കാണാൻ ഇന്ന് രാവിലെ ട്രെയിൻ മാർഗം എത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് ട്രെയിൻമാർഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് …

Read More »

മൊബൈല്‍ ആപ്പില്‍നിന്ന് 8000 രൂപ കടമെടുത്ത മലയാളി യുവാവ് ആത്മഹത്യ ചെയ്തു…

മൊബൈല്‍ ആപ്പില്‍നിന്ന് 8000 രൂപ കടമെടുത്ത മലയാളി യുവാവ് പൂനെയില്‍ ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. ഓണ്‍ലൈനില്‍ ലോണ്‍ നല്‍കുന്ന ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആപ്പിന്റെ വ്യക്തിഹത്യയെ തുടര്‍ന്നാണ് മനംനൊന്ത് യുവാവ് മരിച്ചത്. ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും ആദര്‍ശ് 8000 രൂപ വായ്പയായി എടുത്തിരുന്നു. ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ …

Read More »

ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം: കൊലപാതകം‍ തന്നെ, ജൂസില്‍ നല്‍കിയത് വിഷം

എടവക പഞ്ചായത്തില്‍ ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതൃത്വം പ്രതി റഹീമിന്റെതെന്നും തെളിഞ്ഞു. എടവക മൂളിത്തോട് പളളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞതായി സൂചനയുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്ബില്‍ റഹീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ റിമാന്റില്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ …

Read More »

മൂന്നിലൊരാള്‍ മരണപ്പെടും, ചെറുക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്ക് കഴിയില്ല; പുതിയ വൈറസ് ‘നിയോകോവ് ‘ മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകര്‍. കൊവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. അതിവേഗം വ്യാപിക്കാന്‍ കഴിവുള്ള ഈ വൈറസ് ബാധിച്ചാല്‍ മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ‘നിയോകോവ്’ ഇതിനു മുമ്ബ് 2012ലും 2015ലും ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളില്‍ മാത്രമാണ് …

Read More »

ബാലചന്ദ്രകുമാര്‍ കള്ളന്‍ തന്നെ: വ്യക്തമാക്കി ശാന്തിവിള ദിനേശ്

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകളും റെക്കോര്‍ഡ് ചെയ്ത് വേണ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ ബാലചന്ദ്രകുമാര്‍ ഭാവിയില്‍ വിലപേശാന്‍ സാധ്യതയുണ്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. ദിലീപിനെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപിനെ നശിപ്പിക്കുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വത്യസ്ത ആരോപണങ്ങളും കേസുകളും കൊണ്ടുവരുന്നത്. നിലവിലെ കേസുകളില്‍ …

Read More »

കോ​ഴി​ക്കോ​ട്​ ഇ​ര​ട്ട സ്​​ഫോ​ട​ന​ക്കേ​സ്: വെറുതെവി​ട്ടെങ്കിലും നസീറിനും ഷഫാസിനും പുറത്തിറങ്ങാനാവില്ല

കോ​ഴി​ക്കോ​ട്​ ഇ​ര​ട്ട സ്​​ഫോ​ട​ന​ക്കേ​സി​ല്‍ ഹൈ​കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യെ​ങ്കി​ലും ത​ടി​യ​ന്‍റ​വി​ട ന​സീ​റി​നും ഷ​ഫാ​സി​നും ജ​യി​ല്‍​മോ​ചി​ത​രാ​കാ​ന്‍ ക​ഴി​യി​ല്ല. 2013ല്‍ ​വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി​പ​റ​ഞ്ഞ ക​ശ്​​മീ​ര്‍ റി​ക്രൂ​ട്​​മെന്‍റ്​ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​താ​ണ്​ ഇ​വ​ര്‍​ക്ക്​ ജ​യി​ല്‍​മോ​ച​ന​ത്തി​ന്​ ത​ട​സ്സ​മാ​യു​ള്ള​ത്. ഈ ​കേ​സി​ലെ മൂ​ന്നും അ​ഞ്ചും പ്ര​തി​ക​ളാ​യാ​ണ്​ ഇ​വ​ര്‍ വി​ചാ​ര​ണ നേ​രി​ട്ട​ത്. അ​ന്ന്​ വി​ധി പ​റ​ഞ്ഞ​പ്പോ​ള്‍ പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തി ജ​ഡ്​​ജി എ​സ്. വി​ജ​യ​കു​മാ​ര്‍ ഇ​രു​വ​രു​ടെ​യും ശി​ക്ഷ കാ​ലാ​വ​ധി തു​ട​ങ്ങു​ന്ന​തി​ന്​ പ​രി​ധി നി​ശ്ച​യി​ച്ച​തും പു​റ​ത്തി​റ​ങ്ങ​ലി​ന്​ ത​ട​സ്സ​മാ​ണ്. കോ​ഴി​ക്കോ​ട്​ സ്​​ഫോ​ട​ന​ക്കേ​സി​ലെ …

Read More »

ഇ​ന്‍​സ്റ്റ​ഗ്രാം സുഹൃത്തിനെ നേരില്‍ കാണാന്‍ മോഹം; പതിനാറുകാരി ഈരാറ്റുപേട്ടയില്‍ നിന്നും വണ്ടികയറി തലസ്ഥാനത്ത് കാലുകുത്തി; പിന്നെ സംഭവിച്ചത്…

കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ണ്ടെ​ത്തി. ഈ​രാ​റ്റു​പേ​ട്ട​യ്ക്കു സ​മീ​പം ഭ​ര​ണ​ങ്ങാ​നം മേ​ല​ന്പാ​റ​യി​ല്‍ നി​ന്നും കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ ന​ല്കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്നു ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി യാ​ത്ര ചെ​യ്ത കെഎസ്‌ആ​ര്‍​ടി​സി ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ ന​ല്‍​കി​യ വി​വ​ര​മാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. രാ​വി​ലെ ആ​റ​ര​യ്ക്ക് മേ​ല​ന്പാ​റ ജം​ഗ്ഷ​നി​ല്‍ …

Read More »

ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും; ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയ്‌ക്ക്‌ മാറ്റമില്ല: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും. പത്ത് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ക്ക് ജിസ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കും. ക്ലാസുകളിലെ ഹാജര്‍ നില നിര്‍ബന്ധമായി രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31ന് തുടങ്ങും. കോവിഡ് പോസിറ്റീവായ കൂട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക …

Read More »

പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസിന്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്…

അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസായി തിയറ്ററുകളിലെത്തും. പുനീത് രാജ്കുമാര്‍ അഭിനയിച്ച ‘ജെയിംസ്’ എന്ന ചിത്രമാണ് തിയറ്ററുകളില്‍ ഒറ്റക്കെത്തുക. പുനീതിന്‍റെ ജന്മദിനമായ മാര്‍ച്ച് 17നാണ് ചിത്രം തിയറ്ററിലെത്തുക. താരത്തോടുള്ള ആദരസൂചകമായാണ് കര്‍ണാടകയില്‍ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചത്. ഇതോടെ മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കന്നഡയിലെ പവര്‍സ്റ്റാര്‍ …

Read More »

വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാം, ആരും പട്ടിണി കിടക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാമെന്ന് നിർദേശിച്ച് മന്ത്രിസഭായോഗം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. നിലവിൽ ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് വിളിച്ചു ചേർത്ത മന്ത്രി സഭായോഗത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. കോവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഫെബ്രവരി 15നകം സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നേരത്തെ …

Read More »