Breaking News

NEWS22 EDITOR

ഒറ്റക്കമ്ബിനാദം മാത്രം മൂളും വീണാഗാനം ഞാന്‍.: കൊതുകിന്റെ മൂളലില്‍ നിന്നും സൂപ്പര്‍ഹിറ്റ് ഒരുക്കിയ അതുല്യ പ്രതിഭ, ബിച്ചു തിരുമല…

‘ഒറ്റക്കമ്ബിനാദം മാത്രം മൂളും വീണാഗാനം ഞാന്‍, ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം, ഈ ധ്വനിമണിയില്‍, ഈ സ്വരജതിയില്‍, ഈ വരിശകളില്‍’.. 1981ല്‍ പുറത്തിറങ്ങിയ തേനും വയമ്ബും എന്ന സിനിമയിലെ ഈ ഗാനം കേള്‍ത്ത മലയാളികള്‍ ആരും ഉണ്ടാകില്ല. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ഈ ഗാനം പിറന്നതിന് പിന്നിലെ കഥ ബിച്ചു തിരുമല തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ബിച്ചു തിരുമലയും രവീന്ദ്രന്‍ മാസ്റ്ററും ആദ്യമായി …

Read More »

രാജ്യത്ത് ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് രോഗികളും മരിച്ചു…

ഇന്ത്യയില്‍ ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു. 50, 40 വയസ് പ്രായമുള്ളവരാണ് രോഗം ബാധിച്ചു മരിച്ചത്. അസുഖ ബാധിതരായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇരുവരിലും അപകടകരമായ വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം, ശ്വാസകോശ സംബന്ധമായ അസുഖം മൂലമായിരുന്നു ഇവര്‍ ചികിത്സ തേടിയത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പല്‍മോണറി ഡിസീസ് ആണെന്നാണ് കരുതിയത്. …

Read More »

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച്‌ നടന്‍ ഹരീഷ് പേരടി…

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച്‌ നടന്‍ ഹരീഷ് പേരടി. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്ബി, എന്നാല്‍ മലപ്പുറത്ത് വിളമ്ബിയോ എന്ന് നടന്‍ ചോദിക്കുന്നു. മലപ്പുറത്ത് പന്നി വിളമ്ബിയെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പരിഹസിച്ചു. ഹരീഷ് പേരടിയുടെ കുറിപ്പ്, ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്ബിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം …

Read More »

FACT CHECK: കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടിയോ?

കേരളത്തില്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് കൂട്ടിയെന്നും അതിനാല്‍ പുതിയ നിരക്ക് പ്രകാരം വീട്ടിലെ ബില്‍ കണക്കുകൂട്ടുന്ന രീതി മനസ്സിലാക്കണമെന്നും വിശദീകരിക്കുന്ന പോസ്റ്റ് വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇതിലെ വസ്തുതയറിയാം: പ്രചാരണം : പുതിയ വൈദ്യുത നിരക്ക് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നമ്മുടെ വീട്ടിലെ വൈദ്യുത ബില്‍ കണക്കുകൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ഉപയോഗം 200 യൂനിറ്റ് ആണെങ്കില്‍ 1,220 രൂപ അടക്കേണ്ടി വരും. 201 യൂനിറ്റ് ആണെങ്കില്‍ 1,467 രൂപ …

Read More »

വനിത പ്രതിനിധികളെ ഉള്‍പ്പെടുത്തി ഏതുവിധേനയും ബംഗാള്‍ തിരിച്ച്‌ പിടിക്കണം : പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സിപിഎം…

ബംഗാള്‍ തിരിച്ച്‌ പിടിക്കാന്‍ പുതിയ പദ്ധതികളുമായി സിപിഎം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയത് സ്ത്രീകളെ കൂടുതലായി രംഗത്തിറക്കിയത് കൊണ്ടാണെന്നാണ് സിപിഎം വാദം. അതുകൊണ്ട് തന്നെ ഈ തന്ത്രം പാര്‍ട്ടിക്കുള്ളിലും നടപ്പാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സംസ്ഥാനത്ത് തകര്‍ന്ന് തരിപ്പണമായ പാര്‍ട്ടിയെ ഏതുവിധേനയും രക്ഷപെടുത്തണമെന്ന, ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. സിപിഎം കേഡറുകളില്‍ വനിത പ്രതിനിധികളെ കൂടുതലായി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്ക്ക് …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ അടുത്ത 5 ദിവസം പരക്കെ മഴ പെയ്യാന്‍ സാധ്യത…

ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം പരക്കെ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം ശ്രീലങ്ക, തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Read More »

ദത്ത് വിവാദം; അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി…

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. അനുപമയുടെ അമ്മയടക്കമുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായ ഷിജുഖാനെ സംരക്ഷിച്ച്‌ സി.പി.എം നേതൃത്വം രംഗത്തുവന്നു. ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കുറ്റം …

Read More »

സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുളള നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍…

ഡിസംബര്‍ മാസത്തോട് കൂടി സ്‌കൂളുകളിലെ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. ഉച്ച വരെ ക്ലാസുകള്‍ നടക്കുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. അതേ സമയം പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി അറുപത്തഞ്ചോളം താത്കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നോട്ട് വെച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് …

Read More »

വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി കേരളത്തിലെത്തിച്ചു…

സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍. ഹോര്‍ട്ടികോര്‍പ്പ് വഴി തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു. ഒരാഴ്ചക്കുള്ളില്‍ വിലവര്‍ധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് മീഡിയവണിനോട് പറഞ്ഞു. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 20 ടണ്‍ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയില്‍ എത്തിച്ചു. ഇത് ഹോര്‍ട്ടികോര്‍പ്പ് വഴി തെക്കന്‍ …

Read More »

എം.എസ്. ധോണി‍ തന്നെ ചെന്നൈ‍യെ നയിക്കും; ജഡേജയേയും ഗെയ്ക് വാദിനേയും നിലനിര്‍ത്തും; ലഖ്‌നൗവിനെ നയിക്കാന്‍ രാഹുല്‍…

2022 ജനുവരിയിലെ മെഗാ ലേലത്തിന് മുന്നോടിയായി നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടി20 ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിലും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ധോണിയെ കൂടാതെ ഐപിഎല്‍ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെയും ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്. ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച്‌ ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ …

Read More »