Breaking News

NEWS22 EDITOR

ഗായത്രി സുരേഷിന് പ്രണവിനെ കല്യാണം കഴിക്കണം; മോഹന്‍ലാലിന്റെ മരുമകളാകണം…

“ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ മനസ്സില്‍ ഒരാളേയുള്ളു, പ്രണവ് മോഹന്‍ലാല്‍. പക്ഷേ പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് വേറൊരു സത്യം.” ‘ജമ്‌നപ്യാരി’ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഗായത്രി സുരേഷ് തൃശ്ശൂര്‍ സ്വദേശിയാണ്. അടുത്തിടെ നടന്ന ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് നടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ‘കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളു’ എന്ന ഗായത്രിയുടെ വിശദീകരണ വീഡിയോ …

Read More »

ഇന്ത്യക്ക് സെമി ഫൈനലിൽ എത്താൻ ഈ വഴികൾ സഹായിക്കും : അറിയാം ഈ സാധ്യതകൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ പൂർണ്ണ നിരാശയിലാണ്. എല്ലാ അർഥത്തിലും തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീം സെമി ഫൈനലിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ ഒരു സ്ഥിതി വിശേഷണമാണ് നേരിടുന്നത്. ഒപ്പം പാകിസ്ഥാനോട് 10 വിക്കറ്റിന്റെ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം ന്യൂസിലാൻഡ് ടീമിനോട് 8 വിക്കറ്റിന്റെ തോൽവി വഴങ്ങിയാണ് അതിരൂക്ഷമായ വിമർശനം കേൾക്കുന്നത്. നിലവിൽ ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ നാലാമതാണ്. നാല് കളി …

Read More »

ഇന്ധനവിലയില്‍ നേരിയ ആശ്വാസം; സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചു…

ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. പെട്രോള്‍ എക്‌സൈസ് തീരുവ അഞ്ചു രൂപയും ഡീസല്‍ എക്‌സൈസ് തീരുവ 10 രൂപയുമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച്‌ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസല്‍ വില …

Read More »

അഭിമാന നിമിഷം; ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായ അച്ഛനെ സല്യൂട്ട് ചെയ്യുന്ന ഡിഎസ്പിയായ മകള്‍….

തന്റെ മക്കള്‍ തന്നെക്കാളും ഉയര്‍ന്ന നിലയില്‍ എത്തുന്നതിലും വലിയ സന്തോഷം ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാകാറില്ല. തന്റെ പാത തന്നെ പിന്തുടര്‍ന്ന തന്റെ മക്കള്‍ തന്നിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമ്ബോള്‍ ഓരോ മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന അഭിമാനവും സന്തോഷവും പതിന്‍മടങ്ങാവും. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസായ ഐടിബിപിയാണ് ഇത്തരത്തില്‍ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. പോലീസ് യൂണിഫോമില്‍ ഒരു യുവതി മേലുദ്യോഗസ്ഥന്‍ കൂടിയായ തന്റെ അച്ഛന് സല്യൂട്ട് ചെയ്യുന്ന ചിത്രമായിരുന്നു അത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ …

Read More »

രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും; പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍….

സാധാരണക്കാർക്ക് ആശ്വാസമേകി ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ (Petrol) ലിറ്ററിന് അഞ്ച് രൂപയും ഡീസൽ (Diesel) ലിറ്ററിന് 10 രൂപയുമാണ് കുറച്ചത്. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. നാളെ മുതലായിരിക്കും ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തിൽ വരിക. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ …

Read More »

ജോജു ജോര്‍ജിനെതിരെ പുതിയ പരാതി; പരാതിയുമായ് എത്തിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി…

കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച്‌ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നല്‍കിയത്. നടന്‍ ജോജു ജോര്‍ജ് ദേശീയപാതയില്‍ ഇറങ്ങി നടന്നപ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ലെന്നാണ് പരാതി. ഇത്തരത്തില്‍ ആളുകളുമായി ഇടപഴകുകയും സംസാരിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും ഷാജഹാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് നടപടി കൈക്കൊള്ളാത്തത് ഉന്നതരുടെ …

Read More »

ഇടുക്കിയില്‍ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാതായതായി പരാതി…

സ്‌കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായതായി പരാതി. ഇടുക്കി തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശികളായ 14 വയസുകാരായ ആദിദേവ്, പ്രണവ് എന്നിവരെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതെന്നുള്ള വിദ്യാര്‍ഥികളുടെ വാട്‌സ്‌ആപ് സന്ദേശവും പുറത്ത് വന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച്‌ സ്‌കൂളിലെത്തിയാല്‍ വൈകിയതിന് അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്‌സ്‌ആപ് സന്ദേശത്തില്‍ പറയുന്നു. …

Read More »

കടം വാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; ഉറങ്ങിക്കിടന്ന രണ്ടുപേരെ കൂത്തിക്കൊലപ്പെടുത്തി പ്രതികാരം; രണ്ടുപേര്‍ അറസ്റ്റില്‍…

അന്‍പത് രൂപയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ട് പേരെ കുത്തിക്കൊന്നു. ന്യൂഡല്‍ഹിയിലെ ഹസ്രത്ത് നിസാമൂദ്ദീന്‍ പ്രദേശത്താണ് ഉറങ്ങിക്കിടന്ന രണ്ടുപേരെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മയൂര്‍ തോമസ്, ലോകേഷ് ബഹദൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവര്‍ക്ക് കഴുത്തില്‍ അഞ്ചോ, ആറോ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ജഗ്നു, സോനു എന്നിവരാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ ഹസ്രത്ത് നിസാമൂദ്ദീനിലെ മസ്ജിദ് റോഡിലെ …

Read More »

ദീപാവലി ആഘോഷം; 10 മണി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കരുത്; സംസ്ഥാനത്ത് സമയക്രമീകരണം; ഉത്തരവിറക്കി…

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം ഏര്‍പ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ആശുപത്രികള്‍, കോടതികള്‍, …

Read More »

അരുമ മൃഗങ്ങളെ തടയാനാവില്ല; അപ്പാര്‍ട്മെന്റുകളില്‍ വിലക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

അപ്പാര്‍ട്മെന്റുകളില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നതു തടയാനാവില്ലെന്നും അതു വിലക്കുന്നതു നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹൈക്കോടതി. റസിഡന്റ്സ് അസോസിയേഷനുകളുടെ ഇത്തരം നിബന്ധനകള്‍ നടപ്പാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം അനിയന്ത്രിതമായ അവകാശങ്ങളല്ല മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ഉള്ളതെന്നും സമീപ അപ്പാര്‍ട്മെന്റുകളുടെ ഉടമയ്ക്കോ താമസക്കാര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു. പീപ്പിള്‍ ഫോര്‍ അനിമല്‍സ് സമര്‍പ്പിച്ച ഹര്‍ജി പരി​ഗണിച്ച ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് …

Read More »