Breaking News

NEWS22 EDITOR

മാതാപിതാക്കളുടെ കാശു പറ്റി സുഖിച്ചു ജീവിച്ചു; മടുത്തപ്പോള്‍ സഹായം നിര്‍ത്തിയ അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുത്ത് 41 കാരൻ…

മക്കളെ പഠിപ്പിച്ച്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്, കടമയാണ്. എന്നാല്‍, ആ കടമ നിര്‍വ്വഹിച്ചാലും മാതാപിതാക്കള്‍ക്ക് ഭാരമായി ജീവിക്കുന്ന ചില ജീവിതങ്ങളെങ്കിലും നമുക്ക് ചുറ്റും കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിനെയൊക്കെ കടത്തിവെട്ടുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നടന്നിരിക്കുന്നത്. ഓക്സ്ഫോര്‍ഡില്‍ നിന്നും ബിരുദമെടുക്കുകയുംഒരു ഉന്നത നിയമസ്ഥാപനത്തില്‍ പരിശീലനം നേടുകയും ചെയ്തിട്ടും സ്വന്തമായി ജീവിക്കാന്‍ മടികാണിക്കുന്ന ഒരു 41 കാരന്റെ കഥ ഇങ്ങനെയാണ്. ഫയസ് സിദ്ദിഖി …

Read More »

അഫ്ഗാനിസ്ഥാനെതിരെ അശ്വിന്‍ ഇറങ്ങും, രോഹിത്തും രാഹുലും ഓപ്പണര്‍മാര്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ…

ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലാണ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ അബുദാബിയിലാണ് ഇന്ത്യയുടെ മൂന്നാം മത്സരം. നേരത്തെ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ആയിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. സൂര്യകുമാര്‍ യാദവ് പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുകയാണെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ മികവ് പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഇഷാന്‍ കിഷന്‍ പുറത്തിരിക്കും. ഇഷാന്‍ ടീമില്‍ ഇടംപിടിച്ചാലും …

Read More »

വീട്ടുകാരുടെ അനുമതിയില്ലാതെ പ്രണയ വിവാഹം; യുവാവിന് ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്

വീട്ടുകാരുടെ അനുമതിയില്ലാതെ വ്യത്യസ്ത മത വിഭാഗത്തില്‍ നിന്ന് വിവാഹം ചെയ്ത യുവാവിന് ക്രൂര മര്‍ദനം. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. മിഥുനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. മിഥുനും ദീപ്തിയും ചെറിയന്‍കീഴ് സ്വദേശികളാണ്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ …

Read More »

കാബൂള്‍ സൈനിക ആശുപത്രി ആക്രമണം: മുതിര്‍ന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്…

കാബൂള്‍ സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച ഉണ്ടായ ആക്രമണത്തിലാണ് മുതിര്‍ന്ന താലിബാന്‍ കമാന്‍ഡര്‍ ഹംദുള്ള മൊഖ്ലിസ് കൊല്ലപ്പെട്ടത്. ഹഖാനി സംഘടനയിലെ അംഗവും ബദാരി കോര്‍പ്സ് പ്രത്യേക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ട മൊഖ്ലിസ്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നടന്ന വലിയ ആക്രമണമാണിത്. 19 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ …

Read More »

ആധാര്‍ ദുരുപയോഗം ചെയ്‌താല്‍ പിഴ ഒരു കോടി രൂപ; പുതിയ നിയമം ഇങ്ങനെ…

ആധാര്‍ നിയമലംഘനം നടത്തിയാല്‍ ഒരു കോടി രൂപ പിഴ ഈടാക്കാന്‍ തീരുമാനം. ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്‌തു. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ലംഘനങ്ങളില്‍ നടപടിയെടുക്കാനും …

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴ സാധ്യത. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുമാണ്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. നാളെ അറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് …

Read More »

കുരങ്ങനെ ബസിടിച്ചു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ…

കുരങ്ങനെ ബസിടച്ചതിന് ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ ദൂദ്‌വ കടുവ സങ്കേതത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ പിടക്കപ്പെട്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഴ തുക അടച്ചാല്‍ മാത്രമേ പിടിച്ചെടുത്ത ബസ് തിരികെ നല്‍കുള്ളുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാലിയ-ഗോല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത്. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയാണ് വന മേഖലയില്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ബസ് എഴുപത് കിലോമീറ്റര്‍ വേഗത്തിലാണ് …

Read More »

വിരാട് കൊഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയ്ക്കുമെതിരെ ബലാത്സംഗ ഭീഷണി…

ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കും എതിരെ ബലാത്സംഗ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയുളള ഭീഷണിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം കോഹ്ലിക്കും മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘കോഹ്ലിയുടെ ഒമ്ബത് മാസം പ്രായമായ മകള്‍ക്ക് …

Read More »

ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഗര്‍ഭസ്ഥ ശിശു മരിച്ചു…

ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് മഹാരാഷ്ട്ര കാല്‍വെയിലെ മഫ്താല്‍ കോളനിയിലാണ് സംഭവം. അനില്‍ ബഹദൂര്‍ ചൗരസ്യയാണ് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 307, കൊലപാതക ശ്രമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു കുറ്റങ്ങള്‍ എന്നിവ പ്രകാരം കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. പ്രതിയായ അനില്‍ ബഹദൂര്‍ ചൗരസ്യക്ക് മറ്റൊരു ഭാര്യയുണ്ടെന്നും ഇതിനെ ചൊല്ലി ഇരുവരും …

Read More »

സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മുപ്പതിനായിരത്തിലധികം വരുന്ന സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് പൂട്ടിയിട്ടു…

കോവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ എല്ലാവരിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയിലെ ഏറ്റവും പ്രധാന വാണിജ്യ നഗരമായ ഷാങ്ഹായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ടവിനോദ കേന്ദ്രമായ ഷാങ്ഹായ് ഡിസ്‌നിലാന്‍ഡിലെത്തിയ സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 33863 സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് അധികൃതര്‍ പൂട്ടി. ചൈനയിലെ ഹാങ്ഷുവില്‍ നിന്നുള്ള സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ടും ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിച്ചതായി പ്രാദേശിക …

Read More »