Breaking News

NEWS22 EDITOR

പ്രതികരിക്കാന്‍ കഴിയുന്നില്ല, പുനീതിന്‍റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് മോഹന്‍ലാല്‍

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തില്‍ അനുശോചിച്ച്‌ മോഹന്‍ലാല്‍. വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും, എങ്ങനെ പ്രതികരിക്കണമെന്നറിയില്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. പുനീത് രാജ്കുമാറിനൊപ്പം മൈത്രി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാര്‍. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്.- മോഹന്‍ലാല്‍ പറഞ്ഞു. ഉള്‍ക്കൊള്ളാന്‍ പറ്റാത്ത …

Read More »

മരയ്ക്കാര്‍ റിലീസ്: ഉപാധികളുമായി ആന്റണി പെരുമ്ബാവൂര്‍, തിയേറ്റര്‍ ഉടമകള്‍ യോഗം ചേരും…

മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്റര്‍ റിലീസ് ചര്‍ച്ച ചെയ്യുന്നതിനായി തിയേറ്റര്‍ ഉടമകളുടെ യോഗം നാളെ ചേരും. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്ന് ഉറപ്പ് നല്‍കണമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ആവശ്യപ്പെടുന്നത്. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി. പ്ലാറ്റ്ഫോമിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നിര്‍ണായക ചര്‍ച്ചകള്‍. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ്‌ കുമാര്‍ മോഹന്‍ലാലുമായും ആന്റണി പെരുമ്ബാവൂരുമായും …

Read More »

‘ആര്യന്‍ ജയിലിലായിരുന്ന സമയത്ത് ഷാരൂഖ് ഖാന്‍ ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല, ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ കരഞ്ഞു’; വെളിപ്പെടുത്തലുമാ…

ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി മകന്‍ ആര്യന്‍ ഖാന്‍ ജയിലിലായിരുന്നപ്പോള്‍ ഷാരൂഖാന്‍ ശരിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. അദ്ദേഹം വളരെയധികം ആശങ്കയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന് ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷത്താല്‍ കരയുകയാണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍ ജനക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് …

Read More »

2018 ലെ പ്രളയത്തിന് ശേഷം മുല്ലപ്പെരിയാര്‍ തുറക്കുന്നത് ഇതാദ്യം…

2018 ലെ പ്രളയത്തിന് ശേഷം ആദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. സ്പില്‍വേ യിലെ മൂന്ന് നാല് ഷട്ടറുകള്‍ രാവിലെ ഏഴരയോടെയാണ് തുറന്നത്. സെക്കന്‍ഡില്‍ 538 ഘനയടി ജലമാണ് പെരിയാറിലേക്ക് തുറന്നുവിട്ടത് മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ അണക്കെട്ടില്‍ എത്തിയിരുന്നു. അണക്കെട്ട് രാവിലെ 7 മണിക്ക് തുറക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 6.45 ന് മുന്‍പ് തന്നെ മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും തേക്കടിയില്‍ നിന്ന് ബോട്ടില്‍ അണക്കെട്ടിലെത്തി. എന്നാല്‍ …

Read More »

ഉദ്ഘാടനത്തിനു മുമ്പേ പാലം തകര്‍ന്നു; കരാറുകാരനും എന്‍ജിനീയര്‍മാര്‍ക്കുമെതിരെ കേസെടുത്ത് വിജിലന്‍സ്…

ഉ​ദ്ഘാ​ട​ന​ത്തി​നു മുമ്പേ പാ​ലം പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തു. ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നു​ച്ചി​യാ​ട് -കോ​ടാ​പ​റ​മ്ബി​ല്‍ നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് ന​ട​പ്പാ​ലം ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങോ​ത്തിന്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്. ക​രാ​റു​കാ​ര​ന്‍ ബേ​ബി ജോ​സ്, ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്സി. എ​ന്‍​ജി​നീ​യ​ര്‍, അ​സി. എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വി​ജി​ല​ന്‍​സ് സി.​ഐ പി.​ആ​ര്‍. മ​നോ​ജി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. എ.​കെ. …

Read More »

കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത് ക്ഷേത്രങ്ങളില്‍, വിഗ്രഹങ്ങളെ ആരാധിക്കാന്‍ മടിയില്ല: കോട്ടയം നസീര്‍…

അന്നം തരുന്ന ദൈവത്തെ തൊഴുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിലാണെന്നും അതിനാല്‍ തന്നെ വിഗ്രഹങ്ങളെ വന്ദിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് താരം വ്യക്തമാക്കുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ചെയ്തത് ഹൈന്ദവ ക്ഷേത്രങ്ങളിലെ വേദികളിലാണ്, പിന്നെ ചെയ്തിട്ടുളളത് ക്രൈസ്തവ ആരാധനാലയങ്ങളിലും. എന്റെ …

Read More »

അവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​; ത്രിപുരയിലെ മുസ്​ലിം വിരുദ്ധ കലാപത്തില്‍ പ്രതികരണവുമായി രാഹുല്‍

ത്രിപുരയില്‍ മുസ്​ലംകള്‍ക്കെതിരെ അരങ്ങേറിയ വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ‘ത്രിപുരയില്‍ നമ്മുടെ മുസ്​ലിം സഹോദരന്‍മാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക്​ വിധേയമാകുകയാണ്​. ഹിന്ദുവിന്‍റെ പേരില്‍ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​’ -രാഹുല്‍ ട്വീറ്റ്​ ചെയ്​തു. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്ര കാലം തുടരാനാകുമെന്നും രാഹുല്‍ ചോദിച്ചു. ത്രിപുരയില്‍ മുസ്​ലിംകള്‍ക്ക്​ നേരെ ഒരാഴ്ചയായി …

Read More »

നടന്‍ ദിലീപിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഭവം: പ്രതി പിടിയില്‍…

നടന്‍ ദിലീപിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍. തൃശൂര്‍ നടത്തറ കൊഴുക്കുള്ളി സ്വദേശി വിമല്‍ വിജയ് (31) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ദിലീപിനെ കാണാനായി എത്തിയതാണ് വിമൽ. അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ആദ്യം ബഹളമുണ്ടാക്കി. …

Read More »

മുല്ലപ്പെരിയാര്‍: ഡാം തുറക്കുമ്ബോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി രാജന്‍…

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്ബോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. തയാറെടുപ്പുകള്‍ പൂര്‍ണമായിട്ടുണ്ട്. അണക്കെട്ടിന്റെ പരിസരത്തുള്ള 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ നാവികസേനയും സജ്ജമാണ്. മത്സ്യത്തൊഴിലാളികളും തയാറെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് 7,738 പേര്‍ക്ക് കോവിഡ്; 56 മരണം; 5460 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 7,738 പേര്‍ക്ക്. എറണാകുളം 1298 തിരുവനന്തപുരം 1089 തൃശൂര്‍ 836 കോഴിക്കോട് 759 കൊല്ലം 609 കോട്ടയം 580 പത്തനംതിട്ട 407 കണ്ണൂര്‍ 371 പാലക്കാട് 364 മലപ്പുറം 362 ഇടുക്കി 330 വയനാട് 294 ആലപ്പുഴ 241 കാസര്‍കോട് 198 രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്ബര്‍ക്ക …

Read More »