സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരം മുതല്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വൻ ഇടിവ്; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…
സംസ്ഥാനത്ത് കുതിച്ചുകയറിയ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 35,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി വര്‍ധനയിലായിരുന്നു സ്വര്‍ണ വില. ഇന്നലെ ഏറെ ദിവസങ്ങള്‍ക്കു ശേഷം വില 36,000 കടന്നു. 36,040 ആണ് ഇന്നലത്തെ വില. ഈമാസം പതിനാറു മുതല്‍ തുടര്‍ച്ചയായ വര്‍ധനയാണ് …
Read More »രാജ്യത്ത് കഴിഞ്ഞ 24 ണിക്കൂറിനിടെ 13,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 585 മരണം…
രാജ്യത്ത് കഴിഞ്ഞ 24 ണിക്കൂറിനിടെ 13,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,021 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയര്‍ന്നു.
Read More »മുട്ടുകുത്തിയുള്ള ഐക്യദാർഢ്യത്തിന് വിസമ്മതിച്ചു ; ഡിക്കോകിനെ ടീമിൽ നിന്ന് പുറത്താക്കി സൗത്ത് ആഫ്രിക്ക…
ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വര്‍ണ വിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ചെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സരത്തിന് മുന്‍പ് താരങ്ങള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കണമെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ക്രിക്‌ബസ് ഉള്‍പ്പടെയുള്ള ക്രിക്കറ്റ് വെബ്സൈറ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് …
Read More »ജനങ്ങള്‍ക്കു വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്…
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടു കൂടി തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില. ഈ കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ …
Read More »കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി…
കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോടുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. പ്രതിയെ ഇന്നലെ രാത്രിയോടെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയത്. പ്രതിയുടെ വിശദമായ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് യുവതിക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്ബോള്‍ …
Read More »കേരളത്തിന്റെ ആശങ്ക കണ്ടു ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന് മേല്‍നോട്ടസമിതി…
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിര്‍ണായക തീരുമാനം മൂന്നംഗ സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സമീപകാല കാലാവസ്ഥ മാറ്റങ്ങള്‍ പരിഗണിച്ചും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലുമാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന തീരുമാനമെടുത്തത്. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് …
Read More »ഞങ്ങള്‍ ആത്മഹത്യ ചെയ്‌താല്‍ എല്ലാ പ്രശ്നവും അവസാനിക്കുമോ?: അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍…
പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന്‍ എസ്.ജയചന്ദ്രന്‍. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുടുംബത്തിന്റെ മാനം രക്ഷിക്കാനായിരുന്നു ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറയുന്നു. സംഭവം വിവാദമായതോടെ ഭാര്യയും മൂത്ത മകളും വിഷമത്തിലാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ‘നിങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടെന്നും ഇതില്‍ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കല്‍പ്പിക്കുക. കരുതലും സ്നേഹവുമുള്ള ഒരച്ഛന്‍ മകള്‍ പ്രണയിക്കുന്ന ആളുടെ …
Read More »തമിഴ്നാടിന്‍റെ ആവശ്യം തള്ളി, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം…
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം തള്ളി കേരളം. ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ്, തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കേന്ദ്ര ജല കമ്മീഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.തുലാവര്‍ഷം …
Read More »മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന 6 ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കുക, അവര്‍ പുതിയ ഡാം പണിഞ്ഞോളും: സന്തോഷ് പണ്ഡിറ്റ്
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഡാം ഡീ കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം. സിനിമ താരങ്ങള്‍ ഉള്‍പ്പടെ ഡാം ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രശ്‌നം പരിഹാരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന 6 …
Read More »