സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More »ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എന്‍.സി.ബി
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് എന്‍.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ജാമ്യാപേക്ഷ വിധി പറയാന്‍ നീട്ടിയ സാഹചര്യത്തില്‍ ആര്യനടക്കമുള്ള പ്രതികള്‍ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. ആര്യന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എന്‍.സി.ബി കോടതിയില്‍ ശക്തമായി എതിര്‍ത്തു. ആര്യന്‍ സ്ഥിരമായി …
Read More »ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു; നിലവില്‍ ജലനിരപ്പ് 2390.86 അടി; ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി…
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ 2390.86 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണപരിധി 2403 അടിയാണ്. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. ഡാമിലെ ജലനിരപ്പ് 2396 അടിയായാല്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുക. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കണമെങ്കില്‍ ജലനിരപ്പ് 2397 അടിയാകണം. പരമാവധി സംഭരണ പരിധിയായ 2403 അടിയില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം…
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്തൂ രൂപ കൂടി 4,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 440 രൂപ ഒറ്റയടിക്കു വര്‍ധിച്ചിരുന്നു. 35,760 ആയിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. https://youtu.be/L5qubBfABx4
Read More »കശ്മീരില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ആയുധ ശേഖരവുമായി തീവ്രവാദികള്‍ വനത്തിനുള്ളില്‍; തെരച്ചില്‍ ശക്തം…
ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലെ മെന്തര്‍ മേഘലയിലെ നര്‍ ഖാസ് വനത്തിനുള്ളില്‍ വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച രാത്രി മുതല്‍ തീവ്രവാദികളുമായി ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പൂഞ്ച് രജൗരി ദേശീയ പാത അടച്ചു. സൈന്യത്തിന്റെ തെരച്ചില്‍ ഇപ്പോഴും തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ വൈശാഖ് …
Read More »കര്‍ഷകരുടെ സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി; കൈ വെട്ടിമാറ്റിയ നിലയില്‍….
സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷധ വേദിയില്‍ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലാണ്. സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അപഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ആളുകള്‍ യുവാവിനെ കൊലപ്പടുത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ കര്‍ഷകരുടെ നേതൃത്വത്തില്‍ …
Read More »കൊറോണ കാലത്ത് 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്…
കൊറോണ കാലത്ത് സ്‌കൂളുകള്‍ അടച്ചു പൂട്ടിയതിന് ശേഷം ജപ്പാനില്‍ 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സര്‍വേ കണക്കുപ്രകാരം പ്രാദേശിക മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1947 ന് ശേഷം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന കണക്കാണിത്. 7 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായി 2009 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷം ജപ്പാനില്‍ …
Read More »സിബിഎസ്‌ഇ പ്ലസ് ടു ,10 പരീക്ഷകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി…
പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്‌ഇ ബോര്‍ഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയത്. നവംബര്‍ മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഈ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. നവംബര്‍ 15 മുതലും 25 മുതലുമാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രണ്ടു ടേമുകളും നിര്‍ബന്ധമായും എഴുതിയിതിക്കണം. ടേം ഒന്നാം പരീക്ഷയില്‍ 50 ശതമാനം സിലബസ് മാത്രമാണ് ഉള്‍കൊളളിച്ചിരിക്കുന്നത്. ബാക്കി 50 ശതമാനം ടേം രണ്ടില്‍ ഉള്‍പ്പെടുത്തും. 90 …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കും. പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്നാണ് കാലവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്നലെ രൂപപ്പെട്ട രണ്ട് ന്യൂനമര്‍ദ്ദങ്ങളാണ് മഴയ്ക്ക് കാരണം.
Read More »കറിക്ക് രുചിയില്ല, അമ്മയെയും സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്…
കറിക്ക് രുചി കുറവാണെന്ന പേരില്‍ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്. 42കാരി പാര്‍വതി നാരായണ ഹസ്ലര്‍, 19കാരി രമ്യ നാരായണ ഹസ്ലര്‍ എന്നിവരാണ് മരിച്ചത്. ഉത്തര കര്‍ണാടകയിലെ ഡോഡ്മാനെ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് ക്രൂര സംഭവം നടന്നത്. സംഭവത്തില്‍ 24 കാരനായ മഞ്ജുനാഥ ഹസ്ലറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യത്തിന് അടിമയാണെന്നാണ് റിപ്പോര്‍ട്ട്. കറിക്ക് രുചിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട 24കാരന്‍ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം …
Read More »