ഈ റിയല്‍മി ഫോണ്‍ 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും നല്‍കും. ചൈനയില്‍ ഈ ഫോണിന്റെ പ്രാരംഭ വില ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 28,500 ആണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയിലും ഈ ഫോണ്‍ 30,000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ ലോഞ്ച് ചെയ്യാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 91 മൊബൈലുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി …
Read More »ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷകസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം; ഒരാള്‍ക്ക് ഗുരുതരപരിക്ക് (വീഡിയോ)
ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം. ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച വാഹനമാണ് അംബാലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയത്. ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അംബാലയിലെ നാരായണ്‍ഘട്ട് എന്ന പ്രദേശത്താണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് പരിപാടിക്കായാണ് കുരുക്ഷേത്ര എംപി എത്തിയത്. എംപിയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തി. പരിപാടിയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക …
Read More »രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ട് പ്രദർശനം; 60കാരന് ദാരുണാന്ത്യം…
രാജവെമ്പാലയെ പിടികൂടിയ ശേഷം കഴുത്തിൽ ചുറ്റി പ്രദർശനം നടത്തുന്നതിനിടെ കടിയേറ്റ് 60കാരന് ദാരുണാന്ത്യം. അസമിലെ കച്ചാർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് സംഭവം. രഘുനന്ദൻ ഭൂമിജ് എന്നയാളാണ് മരിച്ചത്. പാമ്പിനെ പിടികൂടിയശേഷം കഴുത്തിൽ ചുറ്റി പ്രദർശിപ്പിച്ചു ഗ്രാമത്തിലൂടെ നടക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേറ്റത്. നാട്ടുകാർ സംഭവം മൊബൈൽ ഫോണിൽ പകർത്തി. വീഡിയോയിൽ, രഘുനന്ദൻ ഭൂമിജ് അടുത്തുള്ള ഒരു നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ പിടികൂടിയ ഒരു രാജവെമ്പാലയെ കഴുത്തിൽ ചുറ്റുന്നത് കാണാം. റിപ്പോർട്ടുകൾ അനുസരിച്ച്, …
Read More »പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍…
പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചാലക്കുടി വെള്ളാഞ്ചിറ സ്വദേശി അജിത്ത് (27) ആണ് പിടിയിലായത്. വീടിന് മുന്നിലെ റോഡിലൂടെ നടക്കുകയായിരുന്ന വീട്ടമ്മയെ ഇരുചക്ര വാഹനത്തില്‍ വന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചപ്പോള്‍ വീട്ടില്‍നിന്ന് മകന്‍ ഇറങ്ങി വന്നതോടെ ഇയാള്‍ വാഹനമെടുക്കാതെ ഓടി രക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞ് വാഹനം എടുക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി ചാലക്കുടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Read More »ഹോം ഇനി ബോളിവുഡിലേക്കും; സന്തോഷ വാര്‍ത്തയുമായി വിജയ് ബാബു…
റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്. അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റാണ് ഹോം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോമിന്റെ നിര്‍മാതാവ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ’21 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞാന്‍ മുംബൈയില്‍ എന്റെ കരിയര്‍ തുടങ്ങുമ്ബോള്‍ മുംബൈ ടൈംസിന്റെ ഫ്രണ്ട് പേജില്‍ എന്നെ കുറിച്ച് ഫീച്ചര്‍ വരുന്നത് സ്വപ്നം കണ്ടിരുന്നു. ഒപ്പം ബോളിവുഡ് സിനിമയുടെ …
Read More »മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിന്റെ കൊലപാതകം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ഇന്ന്…
മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ആനാവൂര്‍ സ്വദേശി സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് പത്തൊമ്ബതാം വാര്‍ഡില്‍ അനീഷ് (35) വാഴപ്പള്ളി പതിനാറാം വാര്‍ഡില്‍ പറാല്‍ കുഴിപറമ്ബില്‍ സദാനന്ദന്‍ (61) എന്നിവരെയാണ് ആലപ്പുഴ അഡിഷണല്‍ ജില്ലാ കോടതി 3 കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2008 ജൂലൈ 20ന് ആയിരുന്നു …
Read More »നവരാത്രിക്ക് ഇന്ന് തുടക്കം; ഇക്കുറിയും നിറംമങ്ങിയ ആഘോഷം…
ഈ വര്‍ഷത്തെ നവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും. ഈ മാസം 15ന് വിജയദശമി വരെ നീളുന്ന ആഘോഷത്തിന് രണ്ടാം കോവിഡ് കാലമായ ഈ വര്‍ഷവും നിറപ്പൊലിമ ഉണ്ടാവില്ല. മിക്ക ക്ഷേത്രങ്ങളിലും പേരിനുമാത്രമായിരിക്കും ആഘോഷം. എന്നാല്‍, ദേവീക്ഷേത്രങ്ങളില്‍ നടക്കാറുള്ള ആചാരാനുഷ്ഠാനങ്ങള്‍ മുടക്കമില്ലാതെ നടക്കും. ഗ്രന്ഥപൂജ, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും നല്‍കാനും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കണം. പുസ്തകങ്ങള്‍ അണുനാശനത്തിന് നടപടി …
Read More »കെഎസ്ആര്‍ടിസിയില്‍ ശമ്ബള വിതരണം വീണ്ടും പ്രതിസന്ധിയില്‍…
കെഎസ്ആര്‍ടിസിയില്‍ ശമ്ബള വിതരണം വീണ്ടും പ്രതിസന്ധിയില്‍. ഈമാസം ആറ് ദിവസം പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിയിട്ടില്ല. 80 കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചാലേ ശമ്ബളം വിതരണം ചെയ്യാനാകൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പിന് കെഎസ്ആര്‍ടിസി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ മാസവും എട്ടാം തീയതിക്കു ശേഷമായിരുന്നു ശമ്ബള വിതരണം. ശമ്ബളം വൈകുന്നതിലും ശമ്ബള പരിഷ്‌കരണം നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് സമരം നടത്താന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി …
Read More »മോന്‍സന്റെ പക്കലുള്ള ആഡംബരകാറുകള്‍ക്ക് രേഖകളില്ല; പണം വിദേശത്തേയ്ക്ക് കടത്തിയതായും സംശയം; ഇന്ന് കോടതിയില്‍ ഹാജരാക്കും…
മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതില്‍ ഒരു വാഹനം പോലും മോന്‍സന്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതയാണ്. വാഹനങ്ങളുടെ വിശദാംശങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ എംവിഡിയെ സമീപിക്കാനാണ് കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. മോന്‍സന്റെ വാഹനശേഖരത്തില്‍ വായ്പാതട്ടിപ്പില്‍ പെട്ട ഡിസി അവന്തി എന്ന വിവാദ വാഹനവുമുണ്ട്. മോന്‍സന്‍ പതിവായി കറങ്ങിയിരുന്ന ദോഡ്‌ജേ ഗ്രാന്റിന്റെ രജിസ്‌ട്രേഷന്‍ 2019ല്‍ അവസാനിച്ചതാണ്. …
Read More »വിദേശമദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം; സംസ്ഥാനത്തെ മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു; പ്രത്യേക കൗണ്ടറുകള്‍….
ഓണ്‍ലൈന്‍വഴിയുള്ള വിദേശ മദ്യവില്‍പ്പന സംസ്ഥാനത്തെ മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍വഴി പണം അടയ്ക്കണം. നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ ലഭിക്കുന്ന ഒടിപിയുമായി അതത് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ മദ്യം വാങ്ങണം
Read More »