തൊടുപുഴയില്‍ കൂലിയെ ചൊല്ലിയുള്ള അടിപിടിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കാലിന് സാരമായി കുത്തേറ്റ ഫൈസല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വാക്ക് തര്‍ക്കത്തിനോടുവില്‍ യുവാക്കള്‍ പരസ്പരം കുത്തുകയായിരുന്നു. അതേസമയം അന്‍സലിന് നിസാര പരിക്ക് മാത്രമേ ഉള്ളു.
Read More »പൊഴി കവര്‍ന്നത് കടലിെന്റ മക്കളെ; പുന്നാര മക്കളെ നെഞ്ചോട് ചേര്‍ക്കാന്‍ കഴിയാത്ത വേദനയില്‍ ഒരമ്മ….
ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി സഹോദരങ്ങളുടെ മരണം. പുന്നാര മക്കളെ നെഞ്ചോട് ചേര്‍ക്കാന്‍ കഴിയാത്ത വേദനയില്‍ ഒരമ്മയും. മാരാരിക്കുളം തെക്കിലെ ഓമനപ്പുഴ ഓടാപ്പൊഴിയില്‍ മുങ്ങിമരിച്ച സഹോദരങ്ങളായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ഓമനപ്പുഴ നാലുതൈയ്ക്കല്‍ നെപ്പോളിയെന്റ മക്കളായ അഭിജിത്തും (12) അനഘയുമാണ് (10) നാടിനും വീടിനും തീരാ വേദനയായത്. കുട്ടികളുടെ മാതാവ് ഷൈമോള്‍ കുവൈത്തിലാണ്. കോവിഡ് മഹാമാരി വന്നശേഷം മക്കളെ നേരിട്ട് കണ്ടിട്ടില്ല. കുട്ടികളെ കാണാന്‍ പറ്റാത്ത സങ്കടം …
Read More »മന്ത്രി മാറിയിട്ടും മാറാതെ ഗുരുവായൂര്‍ ദേവസ്വത്തിലെ തമ്മിലടി……
പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലെ ഭരണ- പ്രതിപക്ഷ പോരിനെ വെല്ലുന്ന രീതിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിെന്റ ദര്‍ശനമാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ഭരണസമിതി ബഹിഷ്കരണം, ദേവസ്വം കമീഷണര്‍ക്ക് പരാതി നല്കല്, ദേവസ്വം ചടങ്ങുകള്‍ ബഹിഷ്കരിക്കല്‍, ഭരണസമിതി യോഗത്തിലെ ബഹളം, ഇറങ്ങിപ്പോക്ക്, ക്വാറമില്ലാതെ പിരിച്ചുവിടല്‍ എന്നിങ്ങനെ എല്ലാം ഇതിനകം അരങ്ങേറിക്കഴിഞ്ഞു. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റര്‍ പൊലീസിന് പരാതി നല്കുന്നിടത്തും കാര്യങ്ങള്‍ എത്തി. ഗുരുവായൂരിനെക്കുറിച്ച് നന്നായി അറിയാവുന്ന ജില്ലക്കാരനായ കെ. …
Read More »കുട്ടികള്‍ക്ക് പുതിയ ന്യൂമോണിയ പ്രതിരോധ വാക്സിന്…..
കുട്ടികളിലെ ന്യൂമോണിയ ബാധയെ ചെറുക്കാന്‍ പുതിയ പ്രതിരോധ വാക്സിന്. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് വിതരണം ചെയ്യാനാണ് തീരുമാനമായത്. പുതിയ വാക്സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ പ്രതിരോധ വാക്സിന് നല്‍കുന്നത്. കേരളത്തിലും വാക്സിന് ലഭ്യമാകും. ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റര്‍ ഡോസുമാണ് നല്‍കുക. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കല്‍ ബാക്ടീരിയ …
Read More »മുഖ്യമന്ത്രിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖരുടെ വന്‍നിര, രവി പിള്ളയുടെ മകന്റെ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പുറത്ത്….
വ്യവസായ പ്രമുഖന് രവി പിള്ളയുടെ മകന് ഗണേശിന്റെയും അഞ്ജനയുടേയും വിവാഹ സത്ക്കാരത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖരുടെ നീണ്ട നിര. ഒരാഴ്ച് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അതിഥികള്‍ക്ക് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബീച്ച് വ്യൂ ഹോട്ടലില്‍ വച്ച് വിരുന്ന് സത്ക്കാരം നല്‍കിയിരുന്നു. ചലച്ചിത്ര രംഗത്തു നിന്ന് മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഗവര്‍ണര്‍ ആരിഫ് …
Read More »കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹം ജീര്‍ണിച്ചു; രക്ഷപ്പെട്ടത് രണ്ട് വയസുകാരി മാത്രം…..
ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് വയസുള്ള കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ. എച്ച് ശങ്കര്‍ എന്നയാളുടെ കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജയശങ്കറിന്റെ ഭാര്യ, ഇരുപത്തിയേഴുകാരനായ മകന്, രണ്ട് പെണ്മക്കള് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പത് മാസം പ്രായമായ ഒരു കുഞ്ഞും മരിച്ചു. പട്ടിണി കിടന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. …
Read More »ആണ്‍കുട്ടികള്‍ മാത്രം വന്നാല്‍ മതി, അഫ്ഗാനില്‍ സ്കൂള്‍ തുറന്നപ്പോള്‍ താലിബാന് തനിസ്വഭാവം കാട്ടി, ഇരുളിലാവുന്നത് ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ജീവിതം…..
രണ്ടാം വരവില്‍ സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ വിദ്യാഭ്യാസത്തിനും ജോലിയുമെല്ലാം ഉറപ്പ് നല്കിയ താലിബാന് ദിവസം കഴിയുന്തോറം വാഗ്ദ്ധാനങ്ങളില്‍ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകള്‍ ജോലിക്ക് വരേണ്ടെന്ന നിലപാടിലെത്തിയ താലിബാന് ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസം പോലും നല്കാന് മടികാണിക്കുകയാണ്. ഒരു മാസത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സെക്കണ്ടറി സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിരിക്കുകയാണ് താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം. എന്നാല്‍ ഈ ഉത്തരവില്‍ ആണ്‍കുട്ടികള്‍ ഹാജരാവുന്നതിനെ കുറിച്ച് മാത്രമാണ് വിശദീകരിക്കുന്നത്. …
Read More »ചന്ദ്രികയിലെ കള്ളപ്പണം: ചോദ്യം ചെയ്യലിന് ഇബ്രാഹിം കുഞ്ഞ് ഇന്ന് ഹാജരായില്ല….
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വി കെ ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. കൂടുതല്‍ സാവകാശം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി കെ ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. കേസില്‍ അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ …
Read More »പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് 20 വര്‍ഷം തടവും പിഴയും…..
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ. വൈക്കം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റെജിമോനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശ്ശേരി ലക്ഷംവീട് കോളനിയില്‍ അഖിലി(ലെങ്കോ -32)നെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്സണ് ജോണ്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവ് അനുഭവിക്കണം. 2019 ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു …
Read More »കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത……
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കുന്ന കാര്യം ചര്‍ച്ചയാകും. രോഗവ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകിട്ട് മൂന്നിനാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ബാറുടമകളും സമാനമായ കാര്യം ഉന്നയിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഉടന്‍ തുറക്കാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ജിംനേഷ്യം അടക്കമുള്ള …
Read More »