Breaking News

NEWS22 EDITOR

കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്…..

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച​തി​ന്​ ച​ല​ച്ചി​ത്ര ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​െന്‍റ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ആതിര പള്ളിയിലെ പൊ​ലീ​സ് കേ​സെ​ടു​ത്തു. വാ​ന്‍ ഡ്രൈ​വ​ര്‍ വെ​ള്ളൂ​ര്‍ മാ​ന​ഞ്ചേ​രി വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന് (58) എ​തി​രെ​യാ​ണ് കേ​സ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ന​മ​ല റോ​ഡി​ലൂ​ടെ എ​ത്തി​യ വാ​ഹ​നം ചെ​ക്​​പോ​സ്​​റ്റി​ല്‍ ​െവ​ച്ച്‌ പൊ​ലീ​സ് തി​രി​ച്ച​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ പൊ​ലീ​സി​െന്‍റ ക​ണ്ണു​വെ​ട്ടി​ച്ച്‌ ഊ​ടു​വ​ഴി​യി​ലൂ​ടെ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​തി​ര​പ്പി​ള്ളി അ​തി​നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണ്. ഇ​ത​റി​യാ​തെ പ​ല​രും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Read More »

മലമ്ബുഴ ഡാമില്‍ വ്‌ലോഗര്‍മാര്‍ അപകടം ഉണ്ടാക്കിയ സംഭവം; പിഴ ചുമത്തി…

മലമ്ബുഴ അണക്കെട്ട് പ്രദേശത്ത് കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയ യൂട്യൂബ് വ്ളോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്ബുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലായിരുന്നു യൂട്യൂബര്‍മാര്‍ കാര്‍ അപകടം ഉണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്ബ് സ്വദേശിയില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് 10500 രൂപ പിഴ വിധിച്ചത്. കഴിഞ്ഞ ദിവസമാണ് മലമ്ബുഴ അകമലവാരത്ത് രണ്ട് പേര്‍ വാഹനാഭ്യാസം നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. …

Read More »

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48%…

രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,681 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. 24 മണിക്കൂറിനിടെ ഉണ്ടായ 260 മരണം ഉള്‍പ്പെടെ ആകെ മരണം 4,42,009 ആയി ഉയര്‍ന്നു.അതേ സമയം രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ …

Read More »

ടി20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു; മിനിറ്റുകള്‍ക്കകം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് റാഷിദ് ഖാന്‍…

യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് സ്പിന്നര്‍ റാഷിദ് ഖാനെ ക്യാപ്റ്റനാക്കി അഫ്‌ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാന്നെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റാഷിദ് ഖാന്‍. ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയെ തുടര്‍ന്നാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. തന്നോട് കൂടിയാലോചിക്കാതെയാണ് ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത് എന്നും റാഷിദ് ചൂണ്ടിക്കാണിച്ചു. ഇതോടെ റാഷിദിന് പകരമായി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ മുഹമ്മദ് നബി നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. …

Read More »

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ്: തല്‍ക്കാലത്തേക്ക് മരവിപ്പിച്ച്‌ വിസി……

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വിഷയെത്തെക്കുറിച്ച്‌ പഠിച്ച്‌ അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അതിനിടെ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് വി സിയോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിന്‍വലിക്കില്ലെന്നാണ് വൈസ് ചാന്‍സിലര്‍ നേരത്തേ പറഞ്ഞിരുന്നത്. ആര്‍ എസ് എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിലബസ് പിന്‍വലിക്കണമെന്ന് …

Read More »

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്; കോളജ്​ തുറക്കാന്‍ മാര്‍ഗരേഖയായി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒക്​ടോബര്‍ നാല്​ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന്​ മുമ്ബ്​ വിദ്യാര്‍ഥികള്‍ക്ക്​ ഒരു ഡോസ്​ വാക്​സിനെങ്കിലും ഉറപ്പാക്കും. ഇതിനായി വിദ്യാര്‍ഥികള്‍ക്കായി വാക്​സിനേഷന്‍ ക്യാമ്ബുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ്​ പ്രതിരോധത്തിനായി കോളജുകളില്‍ പ്രത്യേക ജാഗ്രതസമിതികള്‍ രൂപീകരിക്കും. വാര്‍ഡ്​ കൗണ്‍സിലര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ ഈ …

Read More »

Vinayaka Chathurthi 2021 | ഗണപതിയുടെ എട്ട് വ്യത്യസ്ത നാമങ്ങളും അര്‍ത്ഥങ്ങളും….

ഹിന്ദുമത വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ത്ഥി. ഗണേശ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി അഥവാ വിനായക ചവിതി എന്ന് വിളിക്കുന്നതുപോലെ തന്നെ ഗണപതിയ്ക്കും ഒന്നിലധികം പേരുകളുണ്ട്. ഗണേശന്‍ എന്ന പേര് ഒരു സംസ്‌കൃത പദമാണ്, അതിനര്‍ത്ഥം ‘ജനങ്ങളുടെ’ (ഗണ) ‘രക്ഷകന്‍’ (ഇഷ) എന്നാണ്. അതുപോലെ, ശിവ-പാര്‍വതി പുത്രന്‍ പൊതുവെ അറിയപ്പെടുന്ന ‘ഗണപതി’ (അല്ലെങ്കില്‍ ഗണാധ്യക്ഷ) എന്ന പേരിന്റെ അര്‍ത്ഥവും മുമ്ബ് പറഞ്ഞത് തന്നെയാണ്. ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും …

Read More »

പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയതായി പരാതി; യുവതിക്കെതിരെ കേസ്…

പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്ബും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് …

Read More »

ഐ.എന്‍.എസ് വിക്രാന്തിന് ഭീഷണി: പരിശോധന തുടരുന്നു, ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് പൊലീസ്…

ഐ.എന്‍.എസ് വിക്രാന്ത് ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളുടെ ഇ-മെയില്‍ ഐ.പി വിലാസത്തിന്റെ പരിശോധന 80 ശതമാനം പൂര്‍ത്തിയായെന്ന് പൊലീസ്. സന്ദേശമയച്ചയാളെക്കുറിച്ച്‌ സൂചന ലഭിച്ചെങ്കിലും അത് ഉറപ്പിക്കാനുള്ള വിവര ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ‘മോതിരവിരലുകളിൽ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍ പൊട്ടിച്ചെറിഞ്ഞ് പറക്കാന്‍ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ ആള്‍രൂപമാണ് മഞ്ജു വാര്യര്‍’…..Read more

Read More »

വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ല​തല്ലെന്ന്​ ഉന്നതവിദ്യാഭ്യാസ മന്ത്രി…..

കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട്​ ഉയര്‍ന്ന്​ വിവാദത്തില്‍ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട്​ സര്‍വകലാശാല വി.സിയോട്​ വിശദീകരണം തേടിയിട്ടുണ്ട്​. വി.സിയുടെ മറുപടി ലഭിച്ചതിന്​ ശേഷം കൂടുതല്‍ നടപടികളിലേക്ക്​ കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു. വിശദീകരണം കിട്ടുന്നമുറക്ക്​ ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക്​ സിലബസനുസരിച്ച്‌​ പാഠഭാഗങ്ങള്‍ പഠിപ്പിച്ച്‌​ തുടങ്ങാത്തതിനാല്‍ ഇത്​ ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ …

Read More »