Breaking News

NEWS22 EDITOR

സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി…

വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിനാണ്. ഇത് നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30നകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭിക്കുന്നതോടെ വിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് കേസുകള്‍ …

Read More »

16 അക്കവും ഓർത്തിരിക്കണം, സുരക്ഷയാണ് പ്രധാനം; ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ പരിശോധിച്ച് ആർബിഐ

ഓൺലൈൻ പേമെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്നോളജി അനുദിനം വികസിക്കുമ്പോൾ പൗരന്മാരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയാണ്  റിസർവ് ബാങ്കിന് മുന്നിലുള്ളത്. അതുകൊണ്ട് ഇനി മുതൽ മണി കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന്റെ സിവിവി മാത്രം അടിച്ചാൽ മതിയാകില്ലെന്നതാണ് പ്രധാനം. റിസർവ് ബാങ്ക് ഈ മാറ്റങ്ങൾ നടപ്പാക്കുകയാണെങ്കിൽ മണി …

Read More »

നിധിയെന്ന പേരിൽ നൽകിയത് വ്യാജ സ്വർണം ; തൃശൂരില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍..

തൃശൂരില്‍ നിധിയെന്ന പേരില്‍ വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണം പോലീസ് കണ്ടെടുത്തു. രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പൊലീസ് പിടികൂടിയത്. തങ്ങള്‍ക്ക് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ നിധിയെന്നാണ് ഇവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനായി യഥാര്‍ത്ഥ സ്വര്‍ണം കാണിക്കുകയും അതിന്റെ മറവില്‍ വന്‍തോതില്‍ മുക്കുപണ്ടം കൊണ്ടുവരികയുമാണ് ഇവര്‍ ചെയ്യുന്നത്.

Read More »

ചരിത്രം കുറിച്ച്‌ സത്യപ്രതിജ്ഞ; 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെ 9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു…

9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു. 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെയുള്ള ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആറാമതായിട്ടായിരുന്നു മലയാളി ജഡ്ജി സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ. 6-ാംനമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് എസ് കെ കൗളിനൊപ്പമായിരുന്നു ജസ്റ്റിസ് സി ടി രവികുമാറിന്റെ ആദ്യ ദിനം. ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈകോടതി ജസ്റ്റിസ് …

Read More »

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്…

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. (cristiano ronaldo manchester united) മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലായ്പ്പോഴും തൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ …

Read More »

ഹൈസ്‌കൂള്‍ ടീച്ചര്‍, അമിനിറ്റീസ് അസിസ്റ്റന്റ്; 55 തസ്തികകളില്‍ പിഎസ്‍സി വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. വെബ്‌സൈറ്റ്: www.keralapsc.gov.in. ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍-കേരളാ കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോടെക്‌നോളജി-കേരള കോളേജ് വിദ്യാഭ്യാസം, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ), ലൈബ്രേറിയന്‍-കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, ലക്ചറര്‍ ഗ്രേഡ് ക റൂറല്‍ …

Read More »

‘ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ല’; ‘കൂടത്തായി’ ജോളിയിൽ നിന്ന്​ വിവാഹമോചനം തേടി ഭർത്താവ്​…

കൂടത്തായി കൊലക്കേസുകളിൽ പ്രതിയായ ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്​ ജോളി. ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയക്കും. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്. എന്നാൽ ഈ …

Read More »

കുടുംബകലഹം; ബസ് കാത്തുനില്‍ക്കെ പിന്നാലെയെത്തി ആസിഡ് ഒഴിച്ചു ; 47 കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്‌നാട്ടിലെ സേലത്ത് കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. നാമക്കല്‍ സ്വദേശിയായ രേവതിയാണ്( 47 ) മരിച്ചത്. സംഭവത്തില്‍ ശുചീകരണത്തൊഴിലാളിയായ ഭര്‍ത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബവഴക്കിനെ തുടര്‍ന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്. യേശുദാസന് രേവതിയെ സംശയമായിരുന്നു. ഇതേച്ചൊല്ലി യേശുദാസനും ഭാര്യയും തമ്മില്‍ മിക്കപ്പോഴും വഴക്കായിരുന്നു. ദമ്ബതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. …

Read More »

പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ; റിപ്പോർട്ട്

പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ വീതമെന്ന് റിപ്പോർട്ട്. അടുത്ത സീസൺ മുതൽ രണ്ട് ടീമുകളെ കൂടി അധികമായി ഉൾപ്പെടുത്തി ആകെ 10 ഐപിഎൽ ടീമുകളാക്കാനാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കിയിരിക്കുകയാണ്. (Price Teams 2000 IPL) അഹ്മദാബാദ്, ലക്നൗ, …

Read More »

പാരാലിംപിക്‌സ്: ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിംഗില്‍ വെങ്കലം

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിംഗ്‌രാജ് അഥാന വെങ്കലം നേടി. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിംപിക്‌സാണിത്. ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.

Read More »