Breaking News

NEWS22 EDITOR

പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി; ലീഡ്.സിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി…

പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി. ലീഡ്സിൽ ഇന്ത്യയെ കര്‍ത്തു ഇംഗ്ലണ്ട് പരമ്പരയിലേക്ക് തിരിച്ചു വന്നു. നാലാം ദിനം കളി തുടങ്ങുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ട്ടമായിരുന്ന ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ ബാക്കിയുള്ളവരേയും നഷ്ട്ടപ്പെടുകയായിരുന്നു. 91 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ പുജരയെ ആണ് ആദ്യം നഷ്ട്ടമായത്. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്ടന്‍ കോഹ്ലിയാണ് രണ്ടാമത് വീണത്‌. പിന്നാലെ വന്നവര്‍ ആരും തന്നെ ചെറുത്ത് നില്‍ക്കാന്‍ നോക്കാത്തതിനാല്‍ ഇംഗ്ലണ്ട് ന് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. …

Read More »

സ്കൂളിലെ പൂർവ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രണയത്തിലായി; അഞ്ച് വയസുകാരനെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി…

വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് സ്വ​ദേശി രമ്യ(28), വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് …

Read More »

ഹരിയാനയില്‍ സംഘര്‍ഷം ; കര്‍ഷകരും പൊലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍; നിരവധി പേർക്ക് പരിക്ക്…

ഹരിയാനയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. കര്‍ണാലില്‍ നടന്ന സംഘര്‍ഷത്തില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇതിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ നിലവില്‍ കര്‍ഷകര്‍ ഡല്‍ഹി – ഹിസാര്‍ ദേശീയപാത ഉപരോധിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവിടേക്ക് എത്തിയ കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. അതെ സമയം സംഘര്‍ഷത്തില്‍ …

Read More »

കൊല്ലത്ത് 13കാരനെ പിതാവ് ക്രൂരമായി മര്‍ദിച്ചു: ദൃശ്യങ്ങള്‍ പുറത്ത്…

കൊല്ലം കടയ്ക്കലില്‍ 13കാരന് ക്രൂരമര്‍ദനം. ഇതിനോടകം തന്നെ പിതാവ് മകനെ ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതെ തുടര്‍ന്ന് ഇയ്യാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നാസറുദ്ദീനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാതെ ആയപ്പോള്‍ കുട്ടിയുടെ മാതാവ് …

Read More »

സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കണം; പോലീസ് മേധാവി അനില്‍കാന്ത്…

സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കണമെന്ന് പോലീസ് മേധാവി അനില്‍കാന്ത്. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇത്തരമൊരു നിര്‍ദ്ദേശം പങ്കുവച്ചത്. പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍, പിങ്ക് ബൈക്ക് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം 15 സ്ത്രീകളുടെ പരാതികള്‍ നേരിട്ട് കേട്ടു. ഈ പരാതികള്‍ കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പിമാര്‍ക്ക് …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഇന്നു നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടു ദിവസവും ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ ഒന്‍പത് ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് …

Read More »

‘സമുദ്ര’ ഓടിത്തുടങ്ങി; മത്സ്യവില്‍പ്പന നടത്തുന്ന വനിതകള്‍ക്ക് വീണ്ടും സൗജന്യബസ് സര്‍വീസ്…

സംസ്ഥാന ഫിഷറീസ് വകുപ്പും കെഎസ്‌ആര്‍ടിസിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി ഒരുക്കിയ സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം പാളയം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മത്‌സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്ബോള്‍ നേരിടുന്ന യാത്രക്ലേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് ലോഫ്‌ളോര്‍ ബസുകളാണ് കെഎസ്‌ആര്‍ടിസി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. …

Read More »

രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക : വീണ്ടും ഐഎസ് ആക്രമണ സാധ്യത മുന്നറിയിപ്പ്…

കാബൂർ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി നിലനിൽക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ …

Read More »

മൈസൂരു കൂട്ടബലാത്സംഗം; വൈകിട്ട്​ ആറരക്ക്​ ശേഷം വിദ്യാര്‍ഥിനികള്‍ പുറത്തിറങ്ങരുതെന്ന്​ സര്‍വകലാശാല; പ്രതിഷേധം ശക്തം…

മൈസൂരു കൂട്ടബലാത്സംഗത്തിന്​ പിന്നാലെ വൈകിട്ട്​ ആറരക്ക്​ ശേഷം പെണ്‍കുട്ടികള്‍ കാമ്ബസിന്​ പുറത്തിറങ്ങരുതെന്ന്​ ഉത്തരവിറക്കി മൈസൂരു സര്‍വകലാശാല. വൈകിട്ട്​ ആറരക്ക്​ ശേഷം മാനസ​ഗം​ഗോത്രിയ കാമ്ബസിലേക്ക്​ പോകരുതെന്നാണ്​ നിര്‍ദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന്​ സമീപം വൈകിട്ട്​ ആറരക്ക്​ ശേഷം പോകുന്നതിനും വിലക്ക്​ ഏര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക്​ മാത്രമാണ്​ ഉത്തരവ്​ ബാധകം. എന്നാല്‍ ആണ്‍കുട്ടികള്‍ക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്ക്​ മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്​. പൊലീസ്​ വകുപ്പിന്‍റെ വാക്കാലുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ്​ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ്​ …

Read More »

കൊടിക്കുന്നില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി രാധാകൃഷ്ണന്‍…

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്നും പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നില്‍ ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്. അയ്യങ്കാളി ജന്‍മദിനത്തില്‍ ദലിത് -ആദിവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെള്ളയമ്ബലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ …

Read More »