Breaking News

NEWS22 EDITOR

ഫേസ്ബുക് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച്‌ അനൂപ് മേനോന്‍…

രണ്ട് ദിവസം മുമ്ബാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോന്‍ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ് താരം. പേജ് വീണ്ടെടുക്കാന്‍ സഹായിച്ച എ‌ഡി‌ജി‌പി മനോജ് അബ്രഹാം, അടക്കം ഉള്ളവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീന്‍ …

Read More »

28കാരിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ…

ഡെല്‍ഹിയില്‍ 28കാരിയായ യുവതിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഡെല്‍ഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം നടന്നത് . സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന് വിളിക്കുന്ന നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അതെസമയം ആക്രണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പാര്‍ക് ചെയ്ത രണ്ട് കാറുകള്‍ക്കിടയില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

Read More »

കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്…

കാലവർഷം ആരംഭിച്ചതോടെ ഇന്നും നാളെയും (ജൂണ്‍ 04, 05) കേരള-കര്‍ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇന്നും നാളെയും (ജൂണ്‍ 04, 05) കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും ജൂണ്‍ എട്ടു വരെ തെക്ക്-പടിഞ്ഞാറന്‍ …

Read More »

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകം; കെ.സുരേന്ദ്രന്‍….

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്ബത്തിക പാക്കേജ് തന്നെയാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത്. സാമ്ബത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്ബത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ …

Read More »

അമേരിക്കന്‍ മാതൃകയില്‍ വാക്സിന്‍ നിര്‍മാണം കേരളത്തില്‍; ആരോഗ്യരംഗത്ത് ലക്ഷ്യമിടുന്നത് വന്‍ കുതിപ്പ്…

രോഗപ്രതിരോധ വാക്സിന്‍ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിന്‍ ഗവേഷണം കേരളത്തില്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് വാക്സിന്‍ ഗവേഷണം ആരംഭിക്കുക. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയെടുത്ത് ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന കമ്ബനികളുടെ യൂണിറ്റ് ആരംഭിക്കുന്നതിന്‍റെ സാധ്യത തേടും. ഇതിനായി കമ്ബനികളുമായി ആശയവിനിമയം നടത്തും. പൊതുസൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ വാക്സിന്‍ കമ്ബനികള്‍ ഉല്‍പ്പാദന …

Read More »

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ ബന്ധുക്കള്‍ കൈയോടെ​ പൊക്കി; പിന്നീട് സംഭവിച്ചത്…

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ്​ സംഭവം. വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​. വീട്ടിലെത്തിയ സ്​ത്രീയുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്​ സംശയം തോന്നുകയായിരുന്നു. വീട്ടിലെത്തി നേരെ പെണ്‍കുട്ടിയുടെ മുറിയി​ല്‍ചെന്ന്​ കാമുകിയെ കാണാനായിരുന്നു യുവാവിന്‍റെ തീരുമാനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ബന്ധുക്കള്‍ യുവാവിന്‍റെ …

Read More »

രാജ്യത്ത് ഇന്ധനവില സെഞ്ച്വറിയിലേക്ക്; വിലയില്‍ വീണ്ടും വര്‍ധനവ്; പ്രധാന ന​ഗരങ്ങളിലെ നിരക്കുകൾ അറിയാം…

ഇന്ധനവില സെഞ്ച്വറിയിലേക്ക്. കേന്ദ്രം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി.  പെട്രോള്‍ 96 രൂപ 47 പൈസ. കൊച്ചിയില്‍ പെട്രോള്‍ 94.86 രൂപയും, ഡീസല്‍ 90.27 രൂപയുമായി.  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും സ്ഥിരമായി ഉയരാന്‍ തുടങ്ങിയത്.

Read More »

ശത്രുക്കള്‍ക്കെതിരെ പ്രഹര ശേഷി ഉയര്‍ത്താന്‍ നാവിക സേന; 50,000 കോടിയുടെ അന്തര്‍വാഹിനികള്‍ വാങ്ങും…

ശത്രുക്കള്‍ക്കെതിരെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ നാവിക സേന. അതിപ്രഹര ശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ വാങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ നാവിക സേന പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊജക്‌ട് 75 ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാണ് കൂടുതല്‍ അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. ഇതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. …

Read More »

വൈറസിന് കാരണക്കാരായ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം: ഡൊണാള്‍ഡ് ട്രംപ്…

കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍വെച്ച സാഹചര്യത്തില്‍ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് …

Read More »

കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം വര്‍ധിപ്പിക്കും; നടപടി കോവിഡ് മൂന്നാംതരംഗം മുന്നില്‍കണ്ട്…

കോവിഡ് മൂന്നാംതരംഗം മുന്നില്‍കണ്ട് കുട്ടികള്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ തീരുമാനം. ഇതിന് പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തി. ആദ്യപടിയായി പീഡിയാട്രിക് ഐ.സി.യുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പീഡിയാട്രിക് ഐ.സി.യു വാര്‍ഡുകള്‍ നിര്‍മിക്കും. ഇതിനാണ് 25 കോടി വകയിരുത്തിയത്. കോവിഡ് മൂന്നാംതരംഗം വരാനുണ്ടെന്നും കുട്ടികളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിന്‍റെ …

Read More »