ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തുകയും അമ്മയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഏഴുവയസുകാരനെയാണ് അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നാലു വയസ്സുള്ള സഹോദരി അമ്മക്കൊപ്പമുണ്ട്. അടുത്ത വീട്ടിലെ ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി. …
Read More »ഇടുക്കി കാട്ടാന ശല്യം; വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്
ഇടുക്കി: കാട്ടാനശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്. ദേവികുളം മൂന്നാർ ഡി.എഫ്.ഒ ഓഫീസിൽ സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസർ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ …
Read More »‘സ്ഫടികത്തിന്‍റെ’ 4കെ ട്രെയിലർ പുറത്ത്; ചിത്രം ഫെബ്രുവരി 9ന്
മോഹൻലാലിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്‍റെ 4 കെ ട്രെയിലർ പുറത്തിറങ്ങി. പുതുതായി ചേർത്ത ഷോട്ടുകളും മോഹൻലാലിന്‍റെ മാസ് ഡയലോഗുകളും സംയോജിപ്പിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ആളുകൾ കമന്‍റ് ചെയ്തിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ ദൃശ്യാവിഷ്കാരത്തോടെ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും.
Read More »സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടി; 2,507 പേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തൊട്ടാകെ 2,507 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. 3501 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം റൂറൽ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കരുതൽ തടങ്കൽ ഉൾപ്പെടെ 270 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 217 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം …
Read More »തിങ്കൾ മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ മാറുമെന്ന് മുന്നറിയിപ്പ്
റിയാദ്: നാളെ (തിങ്കൾ) മുതൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റ്, നേരിയ മഴ, മഞ്ഞ്, തണുപ്പ് എന്നിവ ഉണ്ടാകും. തിങ്കൾ മുതൽ വെള്ളി വരെ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. തബുക്ക്, അൽജൗഫ്, ഉത്തര അതിർത്തി, ഹായിൽ, അൽഖസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവയുടെ …
Read More »തുടർചികിത്സ നിഷേധിച്ചെന്ന വാർത്തകൾ തള്ളി ഉമ്മൻചാണ്ടി
തിരുവനന്തപുരം: തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മികച്ച ചികിത്സയാണ് തനിക്ക് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ …
Read More »വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കാൻ ശ്രമം; തെന്നി വീണു, ഹൈദരാബാദ് സ്വദേശിയെ കാണാതായി
രാജാക്കാട്: മുതിരപ്പുഴയാറിലെ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് (21) കാണാതായത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. സന്ദീപ് ഉൾപ്പെടെ അഞ്ചുപേർ മൂന്നാർ സന്ദർശിച്ച് എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സന്ദീപ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അടിയൊഴുക്ക് കൂടുതലായതിനാൽ പെട്ടന്ന് മുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീം …
Read More »വൈരാഗ്യം; 58കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി 16കാരൻ
ഭോപ്പാൽ: മധ്യപ്രദേശിൽ 58കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. ജനുവരി 30ന് രാത്രി മധ്യപ്രദേശിലെ റീവ ജില്ലയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി വീട്ടിൽ കയറി കട്ടിലിൽ കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നിലവിളിച്ചയുടൻ ഒരു ചെറിയ പ്ലാസ്റ്റിക് ബാഗും തുണിയും …
Read More »വൻ താരനിരയുമായി ‘ജയിലർ’; സ്റ്റൈൽ മന്നനും മോഹൻലാലിനും ഒപ്പം ജാക്കി ഷ്രോഫും
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രമാണ് ജയിലർ. വലിയ ഹൈപ്പുള്ള ചിത്രം പ്രഖ്യാപന വേള മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ തോതിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ ഇപ്പോഴിതാ ജാക്കി ഷ്രോഫ് ജയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ജാക്കി ഷ്രോഫിന്‍റെ ക്യാരക്ടർ ലുക്കും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡയിൽ നിന്ന് …
Read More »നികുതി കൊള്ളയ്ക്കെതിരെ കെപിസിസി; ഫെബ്രുവരി 7ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും
തിരുവനന്തപുരം: ബജറ്റിലൂടെ കേരള സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി വെട്ടിപ്പിനുമെതിരെ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. നികുതി നിർദേശങ്ങൾ പിൻവലിക്കും വരെ ശക്തമായ സമരപരിപാടിയാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു നികുതി വർധന ഉണ്ടായിട്ടില്ല. അതുകൊണ്ട് കേരളം ഇന്നേവരെ കണ്ടതിനേക്കാൾ …
Read More »