7 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം ഒരു വ്യക്തിക്ക് അനിവാര്യമാണ്. എന്നാൽ കൃത്യമായ ഉറക്കം ലഭിക്കുന്നവർ ശരാശരിയിലും താഴെയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായി ലഘുനിദ്ര അഥവാ പവർനാപ് മുന്നോട്ടു വെക്കുകയാണ് അവർ. ജോലിയിലെ ഇടവേളകൾക്കനുസരിച്ചാണ് പവർ നാപ്പിനുള്ള സമയം കണ്ടെത്തേണ്ടത്. പതിവായുള്ള ലഘുനിദ്ര ഓർമ്മശക്തി വർധിപ്പിക്കുന്നതോടൊപ്പം സർഗാത്മകതയും ഉയർത്തുന്നു. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവ വരാതിരിക്കാനും ലഘുനിദ്ര നല്ലതാണ്. രോഗപ്രതിരോധശേഷി …
Read More »മദ്യനയ അഴിമതിക്കേസ്; കെസിആറിന്‍റെ മകൾ കെ.കവിതക്ക് ഇഡിയുടെ നോട്ടിസ്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് കവിതയെ സിബിഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 % ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ …
Read More »ജെൻ്റർ ന്യൂട്രാലിറ്റി പരാമർശം; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദൻ
എറണാകുളം: ഇ.പി ജയരാജൻ്റെ ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പോലീസിന് തിരിച്ചറിയാൻ ബുദ്ധിമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടായിട്ടും കേന്ദ്രം വനിതാ സംവരണ ബിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് പങ്കില്ല. പാർട്ടി …
Read More »എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവം; പരിഹസിച്ച് കെ.എം ഷാജി
മേൽപ്പറമ്പ്: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനടുത്ത് നിൽക്കാൻ ആവശ്യപ്പെട്ടതിന് മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജാഥക്ക് ആളുകൂടാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതിൽ എന്താണ് അർത്ഥമെന്നും ഷാജി ചോദിച്ചു. മൈക്ക് നല്ലതായതുകൊണ്ടാണ് ആളുകൾ ഒത്തുകൂടുന്നതെന്നാണ് ഗോവിന്ദൻ മാഷ് കരുതിയത്. മൈക്ക് നല്ലതായതുകൊണ്ടല്ല, മറിച്ച് പറയുന്നവനും അവന്‍റെ പാർട്ടിയും നല്ലതായതുകൊണ്ടാണ്. പരിപാടിയിൽ ആരും …
Read More »അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം രാജ്യത്തേക്ക് പോകാൻ കഴിയുമെങ്കിൽ അവിടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ രാജ്യത്തേക്ക് മാറ്റും. യുഎസിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം പിന്നീട് നിരോധിക്കുകയും ചെയ്യുമെന്ന് സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്ന് വിളിക്കുന്ന കരട് നിയമം ചെറിയ ബോട്ടുകളിൽ …
Read More »പി.സി തോമസിൻ്റെ മകൻ ജിത്തു തോമസ് നിര്യാതനായി
കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി.സി തോമസിന്‍റെ മകൻ ജിത്തു തോമസ് (42)നിര്യാതനായി. അർബുദ ബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഐ ടി എഞ്ചിനീയറായിരുന്നു ജിത്തു. ഭാര്യ തിരുവല്ല സ്വദേശിയായ ജയത, മക്കൾ ജോനാഥൻ, ജോഹൻ.
Read More »ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി
മസ്കത്ത്: ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 41 വർഷം വിവിധ പദവികളിൽ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസിന്‍റെ ഭരണത്തിൽ 1997 ൽ അദ്ദേഹം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2020 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. 1979 മുതൽ 1997 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ ഈജിപ്തിലെയും ജോർദാനിലെയും …
Read More »വനിതാ പ്രിമിയർ ലീഗ്; യുപിയെ 42 റൺസിന് തകർത്ത് ഡൽഹിക്ക് രണ്ടാം ജയം
നവിമുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ 42 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ജെസ് ജോനസൻ എന്നിവരാണ് ഡൽഹിയുടെ താരങ്ങൾ. മെഗ് 42 പന്തിൽ 70 റൺസെടുത്തു. 20 …
Read More »മലപ്പുറം വഴിക്കടവിൽ കോളറ വ‍്യാപനം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
നിലമ്പൂർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് അഷ്വറൻസ് ക്വാളിറ്റി വിഭാഗത്തിലെ ഡോ. ലക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫീസർ നിഖിലേഷ് മേനോൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എം. ഫസൽ, മലപ്പുറം ജില്ല പ്രോഗ്രാം ഓഫിസർ …
Read More »അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ഡേറ്റ് ചെയ്യാന്‍ പാടില്ല: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
ബ്രിട്ടന്‍: അധ്യാപകർ വിദ്യാർത്ഥികളുമായി ഡേറ്റ് ചെയ്യരുതെന്ന കർശന നിർദ്ദേശവുമായി ഓക്സ്ഫോർഡ് സർവകലാശാല. സർവകലാശാലയുടെ പുതിയ നയം അനുസരിച്ചാണ് തീരുമാനം. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന് സർവകലാശാല അധ്യാപകർക്ക് മുന്നറിയിപ്പ് നൽകി. അടുത്ത മാസം മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും സർവകലാശാല അറിയിച്ചു. തൊഴിൽ ഇതര അടുപ്പം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് സർവകലാശാല വിശദീകരിക്കുന്നു. സർവകലാശാലയിലെ വിവിധ വകുപ്പുകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്ക് മുമ്പ് നയം രൂപീകരിച്ചതെന്ന് സർവകലാശാല അറിയിച്ചു. …
Read More »