Breaking News

Breaking News

ബെവ് കോ ഔട്ട് ലെറ്റിന് മുമ്ബില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം -ഹൈകോടതി…

ബെവ് കോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈകോടതി. ബെവ് കോയിലെ പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് മറ്റേ കാലില്‍ വെച്ചതു പോലെ ആകരുതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ബെവ് കോ ഔട്ട് ലെറ്റുകള്‍ക്ക് മുമ്ബിലെ ക്യൂ സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബെവ് കോ ഔട്ട് ലെറ്റുകള്‍ വീടുകള്‍ക്ക് മുമ്ബില്‍ സ്ഥാപിക്കുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. അതുകൊണ്ട് നയപരമായ തീരുമാനം എടുത്ത് വേണം ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കേണ്ടത്. ബെവ് കോ ഔട്ട് …

Read More »

ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറിയാല്‍ ബസ് ഓടിയ്ക്കരുത്: ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്‌ആര്‍ടിസി…

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കെഎസ്‌ആര്‍ടിസി. ബസിന്റെ ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുതെന്ന് ഡ്രൈവര്‍മാരോട് കെഎസ്‌ആര്‍ടിസി നിര്‍ദേശിച്ചു. റോഡില്‍ വെള്ളമുള്ളപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കില്‍ ബസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വാ, കുളത്തൂപ്പുഴ തുടങ്ങി മുമ്ബ് …

Read More »

ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു…

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. 7-ാം ക്ലാസുകാരനായ ഗണേശാണ് മരണപ്പെട്ടത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ ഗണേശെന്ന വിദ്യാര്‍ത്ഥിയെ മനോജ് എന്ന അദ്ധ്യാപകന്‍ പ്രത്യേകം വിളിച്ച്‌ അടിക്കുകയായിരുന്നുവെന്നാണ് സഹപാഠികള്‍ അറിയിച്ചത്. നിസ്സാരകാര്യത്തിനാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മാരകമായി അടിച്ചത്. തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി ശാരീരിക അസ്വാസ്ഥ്യംമൂലം തളര്‍ന്നുവീഴുകയായിരുന്നു. മാതാപിതാക്കളെത്തിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. സലാസര്‍ പൊലീസ് …

Read More »

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വ്യാപക മഴയ്ക്ക് സാധ്യത. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കിജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്യും. 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. കഴിഞ്ഞ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4455 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. പവന് 120 രൂപയായിരുന്നു ഇന്നലെ കൂടിയത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസം …

Read More »

തിയേറ്റര്‍ തുറന്നാല്‍ ആദ്യമെത്തുന്നത് കുറപ്പും കാവലും ; മരയ്ക്കാല്‍ ഒടിടിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തം; ഇനിയുള്ള രണ്ട് മാസം മലയാള സിനിമയ്ക്ക് അതിനിര്‍ണ്ണായകം…

മലയാള സിനിമ ഇന്ന് അനിശ്ചിതത്വത്തിലാണ്. കോവിഡു കാലത്ത് ഒടിടിയിലൂടെ റിലീസ് ആസ്വദിച്ചവരാണ് മലയാളികള്‍. ദൃശ്യം രണ്ട് സൂപ്പര്‍ഹിറ്റായി. കാണെ കാണെയും ഒടിടിയില്‍ സൂപ്പര്‍ഹിറ്റ്. ഭ്രമവും നിരവധി പേരിലെത്തി. പിടികിട്ടാപുള്ളിക്കും കോളടിച്ചു. അങ്ങനെ ഒടിടി കാണുന്നത് മലയാളിക്ക് ഒരു ശീലമായി. ഒടുവില്‍ തിയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 25ന് കോവിഡ് മാനദണ്ഡങ്ങളോടെ തിയേറ്ററുകള്‍ സജീവമാകും. അപ്പോള്‍ ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. കുടുംബ പ്രേക്ഷകര്‍ ഒടിടി ഹാങ് …

Read More »

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്; മയക്കുമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയും ചോദ്യം ചെയ്യും…

ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച്‌ വലിയ നീക്കവുമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് കാന്റെ വസതിയായ മന്നതിന്റെ എന്‍സിബി റെയ്ഡ് നടത്തുകയാണ്. മകന്‍ ആര്യന്‍ ഖാന്‍ ആഡംബരക്കപ്പിലെ ലഹരിപ്പാര്‍ട്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പുതിയ നീക്കം. അതേസമയം, നടി അനന്യ പാണ്ഡെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍സിബി നോട്ടീസ് നല്‍കി.

Read More »

ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 54 ആയി; കൊല്ലപ്പെട്ടവരില്‍ നാല് വിനോദസഞ്ചാരികള്‍, രണ്ടു പേരെ കാണാനില്ല…

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. മരിച്ചവരില്‍ നാല് വിനോദസഞ്ചാരികളും ഉള്‍പെടുന്നു. സംഘത്തില്‍ പെട്ട രണ്ടു പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഹര്‍ഷില്‍ചിത് കുല്‍ ട്രെക്കിങ്ങിന് പോയ 17 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരഖണ്ഡിന്റെയും ഹിമാചല്‍ പ്രദേശിന്റെയും ഉള്‍പ്രദേശത്ത് 17,000 അടി ഉയരമുള്ള ട്രെക്കിങ് മേഖലയാണ് ഹര്‍ഷില്‍ചിത് കുല്‍. കാണാതായവര്‍ക്ക് വേണ്ടി സംസ്ഥാന ദുരന്ത പ്രതികരണസേനയുടെ പ്രത്യേക സംഘം തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ വ്യോമനിരീക്ഷണം നടത്തുന്നതായും …

Read More »

സെക്സ് ടൂറിസം: യാത്രകള്‍ക്ക് കൂടെ യുവതികള്‍ വരും, ഒടുവില്‍ പോലീസിന്റെ കെണിയിലായത് ഇങ്ങനെ…

മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് കൂടെപ്പോവാന്‍ യുവതികളെ ഒരുക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതു ടൂറിസ്റ്റ് കേന്ദ്രം …

Read More »

മധ്യപ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)

മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടാവസ്ഥയില്‍ എത്തിയ സമയത്ത് തന്നെ പൈലറ്റ് സുരക്ഷാ ബട്ടണ്‍ അമര്‍ത്തി പുറത്തുകടന്നത് കൊണ്ട് രക്ഷപ്പെട്ടു. പൈലറ്റിന് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു. മധ്യപ്രദേശ് ഭിണ്ടില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് സൈനിക വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറികിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവസ്ഥലത്തിന് ചുറ്റും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യഥാസമയം സുരക്ഷാബട്ടണ്‍ അമര്‍ത്തി പാരച്യൂട്ടില്‍ …

Read More »