നാല് വര്‍ഷം മുന്‍പ് സൗദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയത് ചരിത്ര കാല്‍വയ്പ്പായിരുന്നു. പല മേഖലകളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ സൗദി അറേബ്യ നീക്കം ചെയ്തത് ലോകം ഉറ്റുനോക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി സൗദിയില്‍ പിറന്നിരിക്കുകയാണ്. സൗദിയിലെ ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മാറിയിരിക്കുകയാണ് മുപ്പതുകാരി മെറിഹാന്‍ അല്‍ ബാസിം. വാഹനങ്ങളോടും എഞ്ചിനുകളോടും ചെറുപ്പം മുതലേ താത്പര്യമാണ് മെറിഹാന്. പതിമൂന്നാം വയസില്‍ തുടങ്ങിയ ഈ ഇഷ്ടം ചെന്നെത്തിയിരിക്കുന്നത് …
Read More »ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും ഇത് ആദ്യം; താരദമ്പതികളായ ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ
താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസിമിനും യു എ ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇത് ആദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായിയിലെ പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയ നാസിമിന്റെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ശേഷം താരങ്ങൾ ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. തങ്ങള്‍ക്ക് …
Read More »കുളിക്കാൻ കയറി, ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങിയില്ല; തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ!
കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം …
Read More »പേരില്‍ ജാതി ഉണ്ടെങ്കില്‍ ഇനി ജോലി ഇല്ല, ജാതിവാല്‍ മുറിച്ച് ഏരീസ് ഗ്രൂപ്പ്: ജീവനക്കാരുടെ പേര് തിരുത്താന്‍ ചെലവ് കമ്പനി വഹിയ്ക്കും
പേരില്‍ ജാതി കൊണ്ടുനടക്കുന്നവര്‍ക്ക് ഇനി ജോലി ഉണ്ടാകില്ലെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. സോഹന്‍ റോയ് ഇക്കാര്യം അറിയിച്ചത്. പുതിയതായി സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും. നിലവിലുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക നാമത്തില്‍ നിയമപരമായ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതിനാവശ്യമായ ചെലവുകള്‍ സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ …
Read More »14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു, പൊടി മില്ല് ഇടാൻ തീരുമാനിച്ചു; ഓഫീസുകൾ കയറിയിറങ്ങി, ഒരാൾക്ക് 5000 രൂപ വീതം വെച്ച് 5 പേർക്ക്! മനംമടുത്ത് എല്ലാ പേപ്പറുകളും കീറിയെറിഞ്ഞ് മിനി…
14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പൊടി മില്ല് തുടങ്ങാൻ തീരുമാനിച്ച യുവതി സർക്കാർ ഓഫീസിൽ നിന്ന് നേരിട്ട ദുരനുഭവം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്‌ലോർ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് മരിയ തുറന്ന് എഴുതിയിരിക്കുന്നത്. ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവർക്ക് അല്ല. …
Read More »ലോകകപ്പിന് തയാറെടുത്ത് ആംബുലന്‍സ് സര്‍വിസ്…
ലോകമേളയെ വരവേല്‍ക്കാനൊരുങ്ങുമ്ബോള്‍ അടിമുടി സജ്ജമാവുകയാണ് ഖത്തര്‍. സ്റ്റേഡിയങ്ങള്‍ മുതല്‍ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുമായി എല്ലാ മേഖലയും പരീക്ഷിക്കപ്പെട്ടുകൊണ്ട് ഫിഫ അറബ് കപ്പിലൂടെ ഖത്തര്‍ തയാറെടുപ്പ് വിളിച്ചോതി. അതില്‍ സുപ്രധാനമായിരുന്നു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍റെ ആംബുലന്‍സ് സര്‍വിസ് യൂനിറ്റിന്‍റെയും സേവനം. സ്റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, മത്സരങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ ഭാഗങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, റോഡുകള്‍ തുടങ്ങി അപായം ഏതു നിമിഷവും സംഭവിക്കാവുന്ന മേഖലകളിലെല്ലാം ഏത് അടിയന്തര സാഹചര്യവും നേടാനുള്ള തയാറെടുപ്പുകളോടെ ഒരുങ്ങിനിന്ന്, നിര്‍ണായക …
Read More »പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ ഇനി സ്ത്രീകള്‍ക്ക് അനുമതിയില്ല; പുരുഷന്മാര്‍ക്ക് മാത്രം…
സൗദിയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്‍ക്ക് മാത്രം ആക്കാന്‍ തീരുമാനം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദിയിലെ പ്രാദേശിക ദിനപത്രമാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കില്ല. എന്നാല്‍ ഖബറിടം ഉള്‍ക്കൊള്ളുന്ന പള്ളി സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാമെന്നും പള്ളിയിലുള്ളപ്പോള്‍ ഓണ്‍സൈറ്റ് റിസര്‍വേഷന്‍ രീതിയിലൂടെ ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് (പുരുഷന്മാര്‍ക്ക്) വേണ്ടി ഖബറിട സന്ദര്‍ശനം ബുക്ക് ചെയ്യാന്‍ …
Read More »വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍ത്താവ് സൗദിയിലേക്ക് മടങ്ങി; മെസേജിന് മറുപടി നല്‍കിയില്ല; യുവതി ജീവനൊടുക്കി
വിവാഹശേഷം സൗദിയിലേക്ക് പോയ ഭര്‍ത്താവ് മെസേജിന് റിപ്ലൈ നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഖനേജ ഫാത്തിമ എന്ന 24 കാരിയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദാണ് ഭര്‍ത്താവ്. കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമയും ഹമീദും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതുനുശേഷം ഹമീദ് ഫാത്തിമയെ ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജ് അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നുമാണ് …
Read More »കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ആഭ്യന്തര മന്ത്രാലയം. ലൈസന്‍സ് വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് അസ്വബാഹ് ആണ് ഉത്തരവിട്ടത്. നിലവിലെ ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് ലൈസന്‍സ് വിതരണം നിര്‍ത്തിവച്ചത്. നേരത്തെ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്പിന്നാലെയാണ് പുതിയ നടപടി. ഡിസംബര്‍ മാസം …
Read More »ഖത്തർ ലോകകപ്പ് വളയം പിടിക്കുന്നത് 2000 മലയാളികൾ.. തുണച്ചത് ഇംഗ്ലീഷും ഡ്രൈവിംഗ് മിടുക്കും…
ലോകകപ്പ് ഫുട്ബാള്‍ കാണാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളയം പിടിക്കുന്നത് രണ്ടായിരത്തോളം മലയാളികളാണ്. ഫിഫയ്ക്കായി 3000 ആഡംബര ബസുകളാണ് ഖത്തര്‍ സജ്ജമാക്കുന്നത്. ഡ്രൈവിംഗ് സീറ്റില്‍ ഇന്ത്യക്കാര്‍ മതിയെന്നും തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍. മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തിയത്. 29/11/2021 ലായിരുന്നു ടെസ്റ്റ് നടത്തുന്നതിനുള്ള അവസാന ദിവസം. ശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുന്നതിനുള്ള മികവ് എന്നീ കാര്യങ്ങളാണ് ലോക ഫുട്‌ബോള്‍ മേളയില്‍ …
Read More »