കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷമീം പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് തീയിട്ടത്. ഷമീമിന്‍റെ വാഹനവും ഇതിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പർദ ധരിച്ചാണ് ഷമീം എത്തിയതെന്ന് പൊലീസ് പറഞ്ഞു. …
Read More »സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന പരാതി; നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള
കൊച്ചി: സ്വപ്ന സുരേഷിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്ന് കേസിലെ പ്രതി വിജേഷ് പിള്ള. കർണാടക പൊലീസിൽ നിന്ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കർണാടക കെ ആർ പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിൽ സ്വപ്നയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. …
Read More »സ്വപ്നക്കെതിരെ നിയമ നടപടി നടക്കുന്നു; വ്യക്തത വരുത്താതെ എം വി ഗോവിന്ദൻ
പത്തനംതിട്ട: സ്വപ്ന സുരേഷിനെതിരെ നിയമനടപടി നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിക്ക് ഉത്തരമില്ല. മാനനഷ്ടക്കേസ് നൽകുമെന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും ബി.ജെ.പിയാകാം. കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹമാണ് നടക്കുന്നത്. ബ്രഹ്മപുരം …
Read More »കോഴിക്കോട് ബസ് സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞു; ഒരു മരണം
മാവൂർ: കോഴിക്കോട് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീറാണ് മരിച്ചത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ ഇടിച്ച ബസ് നീർത്തടത്തിലേക്ക് മറിയുകയായിരുന്നു. ഒരു ബസ് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു അപകടം.
Read More »ഷാഫി അടുത്ത തവണ തോൽക്കും; നിയമസഭയിൽ വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ
തിരുവനന്തപുരം: സഭയിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുകളുമായി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ വിമർശനവും പരിഹാസവും വന്നത്. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് പറഞ്ഞ സ്പീക്കർ എ എൻ ഷംസീർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്നും പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് …
Read More »സ്വപ്നയുടെ പരാതി; വിജേഷ് പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്
ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സുറി ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള തന്നെ …
Read More »സഭയിൽ ഇന്നും പുകമയം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം
തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയിൽ. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. മുതിർന്ന നേതാക്കളെ പോലും ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമായ വിഷയമാണെന്നും …
Read More »പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ക്ക് തീപിടിച്ചു; പ്രതി കത്തിച്ചെന്ന് പരാതി
കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം തീകൊളുത്തി എന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂർണമായും കാറും സ്കൂട്ടറും ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ചാണ്ടി ഷമീമിനായി തിരച്ചിൽ തുടരുകയാണ്.
Read More »കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
കാസർകോട്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് മാവുങ്കൽ രാംനഗർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. 2005-ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചു. ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, കവിത മറ്റൊരു ഭാഷയാണ് തുടങ്ങിയവയാണ് കൃതികൾ. നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
Read More »ബ്രഹ്മപുരം തീപിടിത്തം; പ്രതികരണവുമായി നടി സരയു മോഹൻ
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് കേരളം മുഴുവൻ. അധികൃതരെ വിമർശിച്ചും ദുരവസ്ഥ ചൂണ്ടിക്കാട്ടിയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷപ്പുകയെത്തുടർന്ന് നിരവധി പേർ ഇതിനകം കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അവസരത്തിൽ നടി സരയു മോഹൻ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്..കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. കൊച്ചിയും എറണാകുളവും എന്ന് അഭിമാനത്തോടെ പറയുന്നവളാണ്, ദുരന്ത കയങ്ങളിൽ തുഴഞ്ഞു ശീലമാണ്… …
Read More »