Breaking News

Kerala

21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പ്; സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി

പത്തനംതിട്ട: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സി.പി.ഐ നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻ കുമാർ ലൈസൻസിയായുള്ള റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്. കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻ കടയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താലൂക്ക് സപ്ലൈ ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കേസെടുത്തു.

Read More »

കണ്ണൂരിൽ കോടതി ജീവനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; പരിക്ക് ഗുരുതരം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണൂർ കൂവോട് സ്വദേശിനി സാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

Read More »

ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ് എംപിമാർ; കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ടു. വിഷയത്തിൽ കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാർ മന്ത്രിക്ക് നിവേദനവും നൽകി. ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്. എയിംസിൽ നിന്ന് വിദഗ്ധ മെഡിക്കൽ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുന്ന വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. …

Read More »

കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ സംഘർഷം; മേയറെ തടയാൻ ശ്രമം

കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മേയർക്കെതിരെ ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ പ്രതിഷേധം അക്രമാസക്തമായി. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ യോഗത്തിനെത്തിയത്. മേയറെ തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പ്രതിപക്ഷ കൗൺസിലർമാർ മേയറെ ഉപരോധിച്ചു. അതേസമയം മേയറെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ ഗേറ്റിന് പുറത്ത് നിന്നിരുന്നു. നഗരസഭാ ഓഫീസിന്‍റെ ഷട്ടർ താഴ്ത്താൻ യു.ഡി.എഫ് …

Read More »

ഇത് കുട്ടിക്കളിയല്ല; നേരിട്ട് ഹാജരാകാത്തതിന് എറണാകുളം കളക്ടറെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ എറണാകുളം ജില്ലാ കളക്ടർ കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. ഓൺലൈനായാണ് കളക്ടർ ഹാജരായത്. ഇത് കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അതേസമയം ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. എല്ലാ മേഖലകളിലെയും തീ ഇന്നലെ അണച്ചെങ്കിലും ഇന്ന് രാവിലെ സെക്ടർ 1 ൽ വീണ്ടും തീ ഉണ്ടായതായി കളക്ടർ കോടതിയെ അറിയിച്ചു. …

Read More »

കെ മുരളീധരനും എം കെ രാഘവനുമെതിരായ കെപിസിസി അച്ചടക്ക നടപടി തള്ളി ചെന്നിത്തലയും എംഎം ഹസ്സനും

തിരുവനന്തപുരം: എം.പിമാരായ കെ.മുരളീധരനും എം.കെ രാഘവനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള കെ.പി.സി.സി നീക്കത്തെ രമേശ് ചെന്നിത്തലയും എം.എം ഹസ്സനും തള്ളി. എ.ഐ.സി.സി അംഗങ്ങളോട് കെ.പി.സി.സി വിശദീകരണം ചോദിക്കാറില്ല. ഇരുവരും എം.പിമാരാണെന്നും ഒറ്റക്കെട്ടായി പോകേണ്ട സമയമാണിതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുരളീധരൻ വീണ്ടും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾക്കനുസൃതമായല്ല നടപടിയെന്ന് എം.എം ഹസ്സനും സൂചിപ്പിച്ചു. താൻ പ്രസിഡന്‍റായിരുന്നപ്പോഴും മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യം …

Read More »

കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചത് വിഷപ്പുക മൂലം; ആരോപണവുമായി ബന്ധുക്കൾ

കൊച്ചി: വാഴക്കാലയിൽ ശ്വാസകോശരോഗി മരിച്ചത് ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോറൻസിന്‍റെ അസുഖം വഷളായതെന്ന് ബന്ധുക്കൾ പറഞ്ഞു. പുകയുടെ ഗന്ധം കടുത്ത ശ്വാസതടസ്സത്തിന് കാരണമായതായി ലോറൻസിന്‍റെ ഭാര്യ ലിസി പറഞ്ഞു. ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമാണെന്നാണ് കരുതുന്നതെന്ന് ഹൈബി ഈഡൻ എം.പിയും പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസം അനുഭവിച്ചിരുന്നയാളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈബി …

Read More »

തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ല: കെ. മുരളീധരന്‍

ന്യൂഡല്‍ഹി: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന് കെ.പി.സി.സി നേതൃത്വം കത്തയച്ചതിന് പിന്നാലെയാണ് കെ.മുരളീധരന്‍റെ നിലപാട്. തന്നെ അപമാനിക്കാൻ മനപ്പൂർവം നോട്ടീസ് നൽകിയെന്നും മുരളീധരൻ പറഞ്ഞു. തന്‍റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ, . വായ മൂടിക്കെട്ടുന്നവര്‍ അതിന്‍റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നില്ല. ഇക്കാര്യം പ്രവർത്തകരോടും പറഞ്ഞിട്ടുണ്ടെന്നും …

Read More »

ബ്രഹ്മപുരം വിഷയം നിയമസഭയിൽ; അടിയന്തരപ്രമേയത്തിന് മറുപടി നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും നിയമസഭയിൽ. ടി.ജെ വിനോദ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ 11 ദിവസമായി അന്തരീക്ഷത്തിൽ മാരകമായ വിഷവാതകം പടരുന്നത് ജനങ്ങൾക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തീ അണച്ചതായും കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടതായും ആരോഗ്യമന്ത്രി മറുപടി നൽകി. തീപിടിത്തമുണ്ടായ ഉടൻ ഇടപെട്ടുവെന്നും …

Read More »

ചിക്കൻപോക്സ്; ജാഗ്രത പാലിക്കണമെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ

കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​ ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ്. വരിസെല്ല സോസ്റ്റർ വൈറസ് മൂലമാണ് ചിക്കൻപോക്സ് ഉണ്ടാകുന്നത്. ചിക്കൻപോക്സിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളും ചുമ, തുമ്മൽ മുതലായവയിൽ ഒലിച്ചിറങ്ങുന്ന കണികകളും അണുബാധയ്ക്ക് കാരണമാകാം. ചിക്കൻപോക്സ് വൈറസിനെ അടിച്ചമർത്താനുള്ള സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ ഉയരാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങുന്ന ദിവസം വരെ …

Read More »