കണ്ണൂർ: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടു കടത്താനുള്ള നീക്കവുമായി പൊലീസ്. ഇതിന് മുന്നോടിയായി തില്ലങ്കേരി ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് അധിക്ഷേപിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശ്രീലക്ഷ്മിയെ വ്യക്തിഹത്യ ചെയ്യുന്നത്. ടവർ ലൊക്കേഷൻ മനസിലാകുന്നില്ലെന്നും ആകാശിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നുമാണ് പേരാവൂർ ഡി.വൈ.എസ്.പിയുടെ വിശദീകരണം. അതേസമയം ആകാശ് എത്ര പ്രകോപിപ്പിച്ചാലും പ്രതികരിക്കരുതെന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം …
Read More »വികസന കാര്യങ്ങളിൽ സജി ചെറിയാനൊപ്പം എത്താൻ ആർക്കും സാധിക്കില്ല: കൊടിക്കുന്നിൽ സുരേഷ്
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടയിലായിരുന്നു പരാമർശം. എന്നാൽ സജി ചെറിയാനെ മാത്രമല്ല മുൻ എം.എൽ.എമാരെ കുറിച്ചു കൂടിയാണ് താൻ പറഞ്ഞതെന്ന് പിന്നീട് എംപി വ്യക്തമാക്കി. “വികസനകാര്യങ്ങളിൽ ആർക്കും മന്ത്രി സജി ചെറിയാനൊപ്പം എത്താൻ കഴിയില്ല. ഞാൻ ശ്രമിച്ചിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ, ഒരു …
Read More »2022-23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തേക്കുള്ള തസ്തികകളുടെ നിർണ്ണയം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2,313 സ്കൂളുകളിൽ നിന്നും 6,005 ആണ്. 1,106 സർക്കാർ സ്കൂളുകളിൽ നിന്ന് 3,080 തസ്തികകളും 1,207 എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,925 തസ്തികകളും സൃഷ്ടിക്കണം. ഇതിൽ 5,906 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളും ആണെന്ന് മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മലപ്പുറം …
Read More »കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച രാത്രി വരെ കടൽത്തീരങ്ങളിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Read More »വീഴ്ചയുണ്ടായാൽ എല്ലാം തലയിലാവും; സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ചാറ്റ് പുറത്ത്
കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം വരുന്നതിന് മുമ്പ് സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നാണ് ഇതിൽ ശിവശങ്കറിന്‍റെ നിർദ്ദേശം. ഒന്നിലും ഇടപെടാതെ വിട്ടുനിൽക്കണമെന്നും വീഴ്ചയുണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും ശിവശങ്കർ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്. 2019 ജൂലായ് 31നാണ് ഇരുവരും തമ്മിലുള്ള …
Read More »സിനിമ, സീരിയൽ നടൻ കാലടി ജയൻ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ, നാടക നടൻ കാലടി ജയൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More »ഷുഹൈബ് വധം; സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: ഷുഹൈബിന്‍റെ ചോരയ്ക്ക് സി.പി.എമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. മട്ടന്നൂരിൽ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് കോൺഗ്രസ് ഇതുവരെ പറഞ്ഞിരുന്ന വസ്തുത, കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചെന്നും സുധാകരൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. …
Read More »ഇടുക്കിയിൽ പാറക്കുളത്തിൽ വീണ് മുത്തശ്ശിയും കൊച്ചുമക്കളും മുങ്ങിമരിച്ചു
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും കൊച്ചുമക്കളും പാറക്കുളത്തിൽ വീണ് മുങ്ങിമരിച്ചു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കൊമ്പൊടിഞ്ഞാൽ സ്വദേശി എൽസമ്മ (55), പേരക്കുട്ടികളായ ആൻ മരിയ (8), അമേയ (4) എന്നിവരാണ് മരിച്ചത്. വൈകിട്ടായിരുന്നു സംഭവം. വസ്ത്രങ്ങൾ കഴുകാനാണ് ഇവർ പാറക്കുളത്തിലേക്ക് പോയത്. രണ്ട് കുട്ടികളും മുത്തശ്ശിക്കായി വെള്ളം കോരുകയായിരുന്നു. ഇതിനിടെ ഇളയ കുട്ടിയെ വെള്ളത്തിൽ കാണാതായി. കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മുത്തശ്ശി മറ്റേകുട്ടിയെ സ്ഥലത്ത് …
Read More »വിശ്വനാഥന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർണായക വിവരങ്ങൾ
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് എഫ്.ഐ.ആറിൽ മാറ്റം വരുത്തിയത്. വെറുമൊരു ആത്മഹത്യ മാത്രമായി കണക്കാക്കരുതെന്നും അന്വേഷണത്തിലെ വീഴ്ച തിരുത്തണമെന്നും പട്ടികജാതി-പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു …
Read More »നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതിയായ ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് ആരോപിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കാവ്യാ മാധവന്‍റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാൻ വേണ്ടിയാണെന്നും ദിലീപ് പറയുന്നു.
Read More »