Breaking News

Kerala

അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു; പ്രതികരണവുമായി വി മുരളീധരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിയിലും കള്ളപ്പണ ഇടപാടിലും ഏർപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന മോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഒന്നും തീർന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

Read More »

ഇന്ത്യയിൽ ആദ്യം; 84 വയസ്സുകാരിക്ക്‌ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വൻ വിജയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഉദരത്തെയും ശ്വാസകോശത്തെയും വേർതിരിക്കുന്ന ഡയഫ്രമിലെ ഹെർണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൻകുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് …

Read More »

16 മലയാളം തസ്തികകൾ തരംതാഴ്ത്തി; വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ 16 മലയാളം തസ്തികകൾ തരംതാഴ്ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിവാദത്തിലേക്ക്. 2014-ൽ പുതുതായി തുടങ്ങിയ സ്‌കൂളുകളിലെ തസ്തികകളാണ് ജൂനിയറാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. സാങ്കേതിക കാരണങ്ങളുടെ മറവിലുള്ള സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് ആവശ്യപ്പെട്ടു. എച്ച്.എസ്.എസ്.ടി പൊതുവിദ്യാഭ്യാസ …

Read More »

അറസ്റ്റ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടി; ശിവശങ്കർ വിഷയത്തിൽ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്‍റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം പറഞ്ഞു. ശിവശങ്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. അതേസമയം ശിവശങ്കറിന്‍റെ അറസ്റ്റിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒന്നാം പിണറായി സർക്കാരിലെ മൂടിവെക്കപ്പെട്ട അഴിമതികൾ ഓരോന്നായി …

Read More »

കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവിന് താത്കാലിക സ്റ്റേ

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുമ്പ് പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയെ സമീപിച്ചവർക്ക് 50 % ആനുകൂല്യം …

Read More »

കോൺഗ്രസിൽ അഴിച്ചുപണി; കൂടുതൽ നിർദ്ദേശങ്ങളുമായി ഹൈക്കമാൻഡ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ അഴിച്ചുപണി. കെ.പി.സി.സി ഭാരവാഹികളെയും പകുതി ഡി.സി.സി പ്രസിഡന്‍റുമാരെയും മാറ്റാനാണ് ആലോചന. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പുനഃസംഘടനയായിരിക്കും നേതൃത്വത്തിന്‍റെ പ്രധാന അജണ്ട. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചു പോകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. കെ സുധാകരൻ പ്രസിഡന്‍റായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ പരീക്ഷണമായാണ് കെ പി സി സി ഭാരവാഹികളെ തീരുമാനിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ …

Read More »

ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കര്‍ അഞ്ചാംപ്രതി, ഇതുവരെ പ്രതി ചേർത്തത് ആറുപേരെ

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ പ്രതി ചേർത്തിരിക്കുന്നത് ആറ് പേരെ. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. ശിവശങ്കറിന് ഒരു കോടി രൂപ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. സരിത്തിനും സന്ദീപിനും 59 ലക്ഷം രൂപ നൽകി. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സന്ദീപിനു പണം നൽകിയത്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെ കൂടി പ്രതി ചേർത്തിട്ടുണ്ട്. യദുകൃഷ്ണൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. പണം ലഭിച്ച …

Read More »

ജോലി സമയം അവസാനിച്ചു; ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപോയി

പുതുക്കാട്: ജോലി സമയം അവസാനിച്ചതോടെ പുതുക്കാട് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപോയി. ഇതോടെ പുതുക്കാട് റെയിൽവേ ഗേറ്റിലുണ്ടായത് രണ്ടര മണിക്കൂർ ഗതാഗതം തടസം. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാൻ പോയ ഗുഡ്സ് ട്രെയിൻ പാതിവഴിയിൽ നിർത്തിയാണ് ലോക്കോ പൈലറ്റ് വീട്ടിലേക്ക് മടങ്ങിയത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ടയാൾ എത്താത്തതിനെ തുടർന്നാണ് ലോക്കോ പൈലറ്റ് പുതുക്കാട് യാത്ര അവസാനിപ്പിച്ചത്. രണ്ടര മണിക്കൂറിനു ശേഷം എറണാകുളം-കണ്ണൂർ …

Read More »

കൈക്കൂലി കേസ്‌; അഡ്വ. സൈബി ജോസിന്‍റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസിന്‍റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. എസ്.പി.കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. ഹാജരാകാൻ സൈബി ജോസിന് ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലെ ഓഫീസിലാണ് ഇന്നലെ പരിശോധന നടത്തിയത്. കൂടുതൽ അഭിഭാഷകർക്കും നോട്ടീസ് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കൈക്കൂലി കേസിൽ സൈബി ജോസിനെതിരെ ഒരു കൂട്ടം അഭിഭാഷകർ കേന്ദ്ര നിയമ മന്ത്രാലയത്തിനും പരാതി നൽകി. എന്നാൽ ജഡ്ജിമാരുടെ …

Read More »

‘ജീവിക്കാൻ താത്പര്യമില്ല’; കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ ഇരുപത്തിരണ്ടുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പശ്ചിമ ബംഗാൾ സ്വദേശി നിതിൻ ശർമ്മയാണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു നിതിൻ. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ജീവിക്കാൻ താത്പര്യമില്ലെന്ന് ഇയാൾ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More »