Breaking News

Kerala

മൂന്നാറിൽ വീണ്ടും ആശങ്കയുയർത്തി പടയപ്പ; ഒരു റേഷൻ കട തകർത്തു

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. കടലാറിൽ ഒരു റേഷൻ കട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തി. രണ്ടാഴ്ച മുമ്പ് പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ്ലാൻഡിലും പടയപ്പ രണ്ട് ഓട്ടോറിക്ഷകൾ നശിപ്പിച്ചിരുന്നു. മദപ്പാട് കണ്ടു തുടങ്ങിയ പടയപ്പ ഒരു മാസത്തിലേറെയായി അക്രമാസക്തനാണ്. കൃഷിനാശവും വാഹനങ്ങൾ ആക്രമിക്കപ്പെടുന്നതും കാരണം പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.

Read More »

വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം നിലനിൽക്കെ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ. ഫെബ്രുവരി 3 മുതലാണ് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയത്. എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വെള്ളത്തിനും ഒരു പൈസ വർധിപ്പിക്കും. വിവിധ സ്ലാബുകളിൽ 50 മുതൽ 550 രൂപ വരെ വർദ്ധനവുണ്ടാകും. പ്രതിമാസം 15,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളത്തിനു നികുതിയില്ല. 55.13 രൂപയാണ് ഫ്ളാറ്റുകളുടെ ഫിക്സഡ് ചാർജ്. …

Read More »

ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യവകുപ്പ്. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ് അംഗങ്ങൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ഉമ്മൻചാണ്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറെയും ബന്ധുക്കളെയും സന്ദർശിച്ചിരുന്നു.ഇതിനു ശേഷം ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ …

Read More »

ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് നികുതി, നിരക്ക് വർദ്ധന നടപ്പാക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: മാറുന്ന സാമൂഹിക സാഹചര്യത്തിൽ ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് നികുതി, നിരക്ക് വർദ്ധന നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രളയത്തിനും മഹാമാരിക്കും ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിനു സമാനമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ജനങ്ങൾ കടന്നുപോകുന്നത്. എല്ലാ വീടുകളിലും ജപ്തി നോട്ടീസുകൾ എത്തുകയാണ്. സാധാരണക്കാർ കടക്കെണിയിലാണ്. ഇതിനൊപ്പം വില കുത്തനെ ഉയരുകയും ചെയ്യുന്നു. കേരളത്തിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ മനസിലാക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഒറ്റയടിക്ക് നികുതിയും വാട്ടർ ചാർജും …

Read More »

വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

കുന്നംകുളം: വീട്ടിൽ അതിക്രമിച്ച് കയറി എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വലപ്പാട് കഴിമ്പ്രം കരീപ്പറമ്പിൽ വീട്ടിൽ സന്തോഷി(45) നെതിരെ കുന്നംകുളം അതിവേഗ പോക്സോ കോടതി ജഡ്ജി ലിഷ ശിക്ഷ വിധിക്കുകയായിരുന്നു. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ബിനോയ്, അമൃത എന്നിവർ ഹാജരായി.

Read More »

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ; സർക്കാരിനെ വിമർശിച്ച് ജ. ദേവൻരാമചന്ദ്രൻ

തിരുവനന്തപുരം: കോടതി ഇടപെടലുകൾ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് വിമർശിച്ച് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ അർത്ഥമില്ലെന്നും പറഞ്ഞു. “ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല കോടതിയാണോ അതോ സർക്കാരാണോ കൂടുതൽ ആശങ്കപ്പെടേണ്ടത്. എം.ജി റോഡിൽ കുഴി തുറന്നിരിക്കുന്നത് ആരുടെ തെറ്റാണെന്നും ജില്ലാ കളക്ടർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും” കോടതി ചോദിച്ചു. …

Read More »

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും. എയർലിഫ്റ്റ് ചെയ്യാൻ സാധ്യത. രോഗബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അണുബാധ നിയന്ത്രണവിധേയമായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകീട്ട് …

Read More »

ഫ്യൂസ് ഊരിയിട്ട് നാലാം ദിവസം; കുടിശ്ശിക നൽകാതെ മലപ്പുറം കളക്ടറേറ്റ് ഓഫീസുകൾ

മലപ്പുറം: ഫ്യൂസ് നീക്കം ചെയ്തിട്ടും വൈദ്യുതി കുടിശ്ശിക നൽകാതെ മലപ്പുറം കളക്ടറേറ്റ് ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ.ഇ.ഒ എന്നീ ഓഫീസുകളിൽ നാലാം ദിവസവും വൈദ്യുതിയില്ല. ജീവനക്കാർ സ്വയം ബില്ലടച്ചതിനെ തുടർന്ന് ചില ഓഫീസുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ല്യുഡി, ഇൻഫർമേഷൻ ഓഫീസ്, പട്ടികജാതി വികസന വകുപ്പ് ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് …

Read More »

ആർഎസ്എസിനെതിരായ പ്രസ്താവന; കെ സുധാകരനും പിപി ചിത്തരഞ്ജനുമെതിരെ കേസ്

ആലപ്പുഴ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ്, സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെപിസിസി പ്രസിഡന്റ് ക. സുധാകരൻ, ആലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ജനുവരി 30ന് ഗാന്ധിവധത്തെ കുറിച്ച് ഫേസ്ബുക്കിൽ …

Read More »

മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്; 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചികിത്സാപ്പിഴവില്‍ നഷ്ടപരിഹാരം

കല്പറ്റ: ചികിത്സാ പിഴവ് മൂലം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഡോക്ടറിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ് 14 വർഷത്തിന് ശേഷം നടപ്പായി. പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ ഡോ. പി.എം. കുട്ടിയില്‍നിന്ന് 1.75 ലക്ഷം രൂപ ആരോഗ്യവകുപ്പ് നഷ്ടപരിഹാരമായി വാങ്ങി നൽകി. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ അന്ത്യശാസനത്തെ തുടർന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നടപടി. കണിയാമ്പറ്റ സ്വദേശിനി …

Read More »