തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ പൊലീസ് തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി. വൺവേയിൽ വാഹനമോടിച്ചതിന് പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്ന് സമ്മതിച്ചതിന് ശേഷവും എസ്.ഐ മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഭാര്യ ഗർഭിണിയാണെന്നും മോശമായി സംസാരിക്കരുതെന്നും പറഞ്ഞപ്പോൾ ഗർഭിണിയായ യുവതി ജീൻസും പാന്‍റും ധരിച്ചാണോ നടക്കുന്നത് എന്നുൾപ്പെടെ ചോദിച്ച് അധിക്ഷേപിച്ചെന്നും നെടുമങ്ങാട് സ്വദേശി വിജിത്ത് നൽകിയ പരാതിയിൽ പറയുന്നു.
Read More »കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് നിഗമനം
കൊച്ചി: കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.
Read More »വിദ്യാഭ്യാസ, തൊഴിൽ മേഖലകൾക്ക് പ്രാധാന്യം; ബജറ്റിനെ പ്രശംസിച്ച് വി ശിവന്‍കുട്ടി
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് സംസ്ഥാന വിഹിതം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 342.64 കോടിയാണ് അനുവദിച്ചത്. ഇത്തവണ ഇത് 344.64 കോടിയാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൊത്തം വിഹിതം 85 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തി. …
Read More »ഫോണിലൂടെ വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; എസ്.ഐക്കെതിരെ നടപടി
തിരുവനന്തപുരം: വീട്ടമ്മയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മകനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് എസ്.ഐ വീട്ടമ്മയെ ഫോൺ വിളിക്കാൻ തുടങ്ങിയത്. തുടർന്ന് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
Read More »വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം; സമര മുന്നറിയിപ്പുമായി ബസ്സുടമകൾ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമായി സ്വകാര്യ ബസുടമകൾ രംഗത്ത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവ് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധന ഉൾപ്പെടെ, നിരക്ക് വർദ്ധിപ്പിക്കാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. ഇന്ധനത്തിന് …
Read More »ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്തുണ; ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രാധാന്യം നൽകി സംസ്ഥാന ബജറ്റ്. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഇലക്ട്രിക് വെഹിക്കിൾ കൺസോർഷ്യം ആരംഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൺസോർഷ്യം പദ്ധതിക്കായി 25 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. ടിടിപിഎൽ, വി.എസ്.എസ്.സി, സി-ഡാക് എന്നിവ ഉൾപ്പെടുന്ന കണ്‍സോർഷ്യമാണ് രൂപീകരിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങൾ …
Read More »ബദിയടുക്കയിലെ യുവതിയുടെ കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ
കാസര്‍കോട്: ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ സുഹൃത്തായ വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെയാണ് (40) വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ പ്രതിയെ കാസർകോട്ട് എത്തിക്കും. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണനെയാണ് (30) ബദിയടുക്കയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുകെട്ടിനോട് സാമ്യമുള്ള വീടിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ …
Read More »വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രതിരോധിക്കാന്‍ ബജറ്റിൽ പുതിയ നിർദേശവുമായി മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെ പ്രതിരോധിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തിൽ പുതിയ നിർദ്ദേശം. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനകം നടത്തിയ ചർച്ചകളെക്കുറിച്ചും ബജറ്റിൽ വിശദീകരിച്ചു. പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർക്ക …
Read More »കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം; അപകട കാരണം കാറിനുള്ളിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ
കണ്ണൂർ: കണ്ണൂരിൽ ദമ്പതികൾ വെന്തു മരിച്ച സംഭവത്തിൽ കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ സംഘം. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായും ഇതാണ് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീ കൂടുതൽ വേഗത്തിൽ പടരാൻ കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ജെസിബി ഡ്രൈവറായിരുന്ന പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാറിന്‍റെ ഡ്രൈവർ സീറ്റിനടിയിൽ വച്ചിരുന്നു. കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിയില്ലെങ്കിലും തീ പടരാൻ കാരണമായത് ഇതാണ്. എയർ …
Read More »ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്; നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കേന്ദ്രം ഏകപക്ഷീയമായി 2,700 കോടി രൂപയായി കുറച്ചു. വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്. പെട്രോളിനും മദ്യത്തിനുമാണ് ആകെ നികുതി കൂട്ടാൻ പറ്റുന്നത്. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്. സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ …
Read More »