തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതി കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും സെസ് ചുമത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യത്തിന് സെസ് വർദ്ധിപ്പിക്കുന്നത് ഗുരുതരമാണ്. നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. വിലക്കയറ്റം ഉണ്ടാകുമ്പോൾ ആളുകൾ …
Read More »‘ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്’, കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ഇന്ധനവില വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകുമെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും അതിക നികുതി ചുമത്തി. നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി സർക്കാരും ചെയ്യുന്നത്. സർക്കാർ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇതാണോ ഇടതുപക്ഷത്തിന്‍റെ ബദൽ ? കൊള്ളയടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തമാണ് …
Read More »ഇനി ചിലവേറുന്ന നാളുകൾ; നികുതികളിൽ വർധന; പെട്രോൾ വിലയും വാഹനനികുതിയും മദ്യത്തിന്റെ വിലയും കൂട്ടും
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതികളിൽ വർധന. അധിക വിഭവ സമാഹരണമെന്ന ധനമന്ത്രിയുടെ നിലപാട് ശരി വെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ അധിക സെസ് ഏർപ്പെടുത്തും. മദ്യത്തിനും വില കൂടും. എന്നാൽ ക്ഷേമ പെൻഷനുകളിൽ വർധനയില്ല. സംസ്ഥാനത്ത് വാഹന നികുതിയും വർധിപ്പിച്ചു. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു. …
Read More »ഓടിക്കൊണ്ടിരിക്കെ വെഞ്ഞാറമൂട്ടിൽ കാറിന് തീ പിടിച്ചു
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന വാഹനത്തിന് രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടുത്തത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെടുകയാണുണ്ടായത്. ആറ്റിങ്ങലിലെ തന്‍റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.
Read More »ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ദുർബലമായി, മധ്യ തെക്കൻ കേരളത്തിൽ സാധാരണ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശ്രീലങ്കയിലൂടെ കടന്ന് മാന്നാർ ഉൾക്കടലിൽ പ്രവേശിച്ച് ദുർബലമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 04-02-2023 രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് …
Read More »എല്ലാവർക്കും നേത്രാരോഗ്യം; ‘നേർക്കാഴ്ച’ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍
തിരുവനന്തപുരം: ‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നേർക്കാഴ്ച പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ തന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് നിയമസഭയിൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ …
Read More »സംസ്ഥാനത്തൊട്ടാകെ എയർ സ്ട്രിപ്പ്, പിപിഇ മോഡൽ കമ്പനി; ബജറ്റിൽ അനുവദിച്ചത് 50 കോടി
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഇതിനായി പിപിപി മോഡൽ കമ്പനി രൂപീകരിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്ക് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റും വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇടനാഴിയോടൊപ്പം താമസ സൗകര്യവും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും. വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം തുറമുഖമെന്നും ധനമന്ത്രി കൂട്ടിചേർത്തു. കേരളത്തിൽ വിലക്കയറ്റം …
Read More »മെയ്ക്ക് ഇൻ കേരളയ്ക്ക് 100 കോടി, കണ്ണൂർ ഐ.ടി പാർക്ക്; കേന്ദ്രത്തിന് വിമർശനം
തിരുവനന്തപുരം: ലോകത്തെ തന്നെ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് ധനമന്ത്രി. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് 1000 കോടി നൽകും. മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും. മെയ്ക്ക് ഇൻ കേരളയ്ക്ക് ഈ വർഷം 100 കോടി അനുവദിച്ചു. കേന്ദ്ര നയങ്ങൾക്കെതിരായ വിമർശനവും മന്ത്രി ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത് വരുമാനത്തിൽ കുറവ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് മേഖലയ്ക്ക് 321.32 കോടി അനുവദിച്ചു. ഫിഷറീസ് സർവകലാശാലയ്ക്ക് 2 കോടിയും വകയിരുത്തി. …
Read More »റബർ സബ്സിഡിക്ക് 600 കോടി; സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യാവസായിക മേഖലയിൽ മികച്ച വളർച്ചാ നിരക്ക് കൈവരിച്ചതായി മന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനം കൂടി.റബർ സബ്സിഡിക്ക് 600 കോടി അനുവദിച്ചു. വിലക്കയറ്റം തടയാൻ 2000 കോടി നൽകും. തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. കെഎസ്ആര്‍ടിസിക്ക് 3400 കോടി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ …
Read More »പൂട്ടിച്ച ഹോട്ടലുകളുടെ പട്ടികയിൽ നല്ല ഹോട്ടലുകളുടെ പേരും പ്രചരിപ്പിക്കുന്നുവെന്ന് പരാതി
തൃശ്ശൂർ: ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ കർശനമാക്കി മോശം ഹോട്ടലുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിൽ നല്ല ഹോട്ടലുകൾക്കെതിരെയും മോശം പ്രചാരണം നടക്കുന്നതായി പരാതി. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. “ഒരു ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നാൽ കുറഞ്ഞത് 20 കുടുംബങ്ങളുടെ ഭക്ഷണം മുടങ്ങും. ഇത്രയധികം പേർക്ക് ജോലിയും സർക്കാരിന് നികുതിയും നൽകി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹോട്ടലുടമകൾ വ്യാജപ്രചാരണം നടത്തി നല്ല ഹോട്ടലുകൾ അടച്ചുപൂട്ടരുതെന്ന് അഭ്യർത്ഥിക്കുകയാണ്. തൃശൂരിൽ …
Read More »