കേപ്ടൗണ്‍: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലൂടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ. ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ദീപ്തി ശർമ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ദീപ്തി ചരിത്രം സൃഷ്ടിച്ചത്. യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് നേടാൻ കഴിയാത്ത റെക്കോർഡാണ് ദീപ്തിയുടെ പേരിലുള്ളത്. വെറും 89 മത്സരങ്ങളിൽ നിന്നാണ് അവർ …
Read More »ഇടുക്കിയിൽ പാറക്കുളത്തിൽ വീണ് മുത്തശ്ശിയും കൊച്ചുമക്കളും മുങ്ങിമരിച്ചു
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും കൊച്ചുമക്കളും പാറക്കുളത്തിൽ വീണ് മുങ്ങിമരിച്ചു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കൊമ്പൊടിഞ്ഞാൽ സ്വദേശി എൽസമ്മ (55), പേരക്കുട്ടികളായ ആൻ മരിയ (8), അമേയ (4) എന്നിവരാണ് മരിച്ചത്. വൈകിട്ടായിരുന്നു സംഭവം. വസ്ത്രങ്ങൾ കഴുകാനാണ് ഇവർ പാറക്കുളത്തിലേക്ക് പോയത്. രണ്ട് കുട്ടികളും മുത്തശ്ശിക്കായി വെള്ളം കോരുകയായിരുന്നു. ഇതിനിടെ ഇളയ കുട്ടിയെ വെള്ളത്തിൽ കാണാതായി. കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മുത്തശ്ശി മറ്റേകുട്ടിയെ സ്ഥലത്ത് …
Read More »നൃത്തവേദിയിൽ നിന്നുള്ള പണം നിർധനർക്ക്; 10 വയസ്സുകാരിയെ പ്രശംസിച്ച് കളക്ടർ
ആലപ്പുഴ : ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പെൺകുട്ടിക്ക് കളക്ടർ വി.ആർ. കൃഷ്ണതേജയുടെ അഭിനന്ദനം. 10 വയസ്സുള്ള ചിപ്പി എന്ന വിദ്യാർത്ഥിയാണ് പ്രിയപ്പെട്ട കളക്ടർ മാമന്റെ പ്രശംസാ വാക്കുകൾക്ക് അർഹയായത്. നർത്തകിയായ ചിപ്പി വിവിധ വേദികളിൽ നൃത്തം ചെയ്ത് ലഭിക്കുന്ന പണം കൂട്ടിവെച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. അതുല്യ പ്രതിഭയായ ചിപ്പിയെ കാണാനും, പരിചയപ്പെടാനും സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ …
Read More »2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്
ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച് ഏപ്രിൽ 14ന് ഇന്ത്യ ചൈനയെ മറികടക്കും. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ളതുൾപ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിൽ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് …
Read More »പെട്രോളിനും ഡീസലിനും വില കൂട്ടാനോരുങ്ങി പാകിസ്ഥാൻ; പെട്രോൾ ലിറ്ററിന് 282 രൂപയാകും
ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32 പാകിസ്ഥാൻ രൂപ വീതം വർദ്ധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റയടിക്ക് 12.8 ശതമാനമാണ് പെട്രോൾ വില വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 250 രൂപയിൽ നിന്ന് 282 രൂപയായി ഉയരും. 12.5 ശതമാനം വർദ്ധനവോടെ ഡീസൽ …
Read More »ഐഫോൺ നിർമ്മാണം ഇന്ത്യയിൽ; ടാറ്റയുടെ ഐഫോൺ ഘടകങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്
കോവിഡ് -19 പ്രതിസന്ധിയും രാഷ്ട്രീയ കാരണങ്ങളും ചൈനയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഐഫോൺ നിർമ്മാണം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ ടാറ്റ ഗ്രൂപ്പ് പോലുള്ള ഭീമൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അടിത്തറ വിപുലീകരിക്കുകയാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വളരെ പോസിറ്റീവ് അല്ല. ടാറ്റ നിർമ്മിച്ച ഐഫോൺ …
Read More »വിശ്വനാഥന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർണായക വിവരങ്ങൾ
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് എഫ്.ഐ.ആറിൽ മാറ്റം വരുത്തിയത്. വെറുമൊരു ആത്മഹത്യ മാത്രമായി കണക്കാക്കരുതെന്നും അന്വേഷണത്തിലെ വീഴ്ച തിരുത്തണമെന്നും പട്ടികജാതി-പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു …
Read More »രാജ്യത്തെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 26000 കടന്നു
ന്യൂഡൽഹി: നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനികളുടെ (നാസ്കോം) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 26,000 കവിഞ്ഞു. കഴിഞ്ഞ വർഷം 1,300 പുതിയ ടെക് സ്റ്റാർട്ടപ്പുകൾ പുതിയതായി ചേർത്തു. നിലവിൽ, യുഎസിനും ചൈനയ്ക്കും ശേഷം ആഗോളതലത്തിൽ മൂന്നാമത്തെ വലിയ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ തുടരുന്നു. 2022 ൽ 23 ലധികം യൂണികോണുകൾ ചേർത്തതോടെ ലോകത്ത് ഏറ്റവും കൂടുതൽ യൂണികോൺ സ്റ്റാർട്ടപ്പുകൾ ഉള്ള …
Read More »വീണ്ടും കപ്പൽ ദുരന്തം; യൂറോപ്പിലേക്ക് പോയ അഭയാർഥി കപ്പൽ മുങ്ങി 73 മരണം
ട്രിപ്പോളി: ലിബിയയിൽ വൻ കപ്പൽ ദുരന്തം. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പൽ മുങ്ങിയതാണ് ദുരന്തമായത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 73 അഭയാർഥികൾ കപ്പലപകടത്തിൽ മുങ്ങിമരിച്ചു. 80 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഏഴുപേർ രക്ഷപ്പെട്ടു.
Read More »നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതിയായ ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് ആരോപിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കാവ്യാ മാധവന്‍റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാൻ വേണ്ടിയാണെന്നും ദിലീപ് പറയുന്നു.
Read More »