Breaking News

Latest News

തുർക്കി സിറിയ ഭൂകമ്പം; എട്ട് ദിവസങ്ങൾക്ക് ശേഷം 2 പേരെ കൂടി രക്ഷിച്ചു

ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പം ഉണ്ടായി 204 മണിക്കൂറിന് ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായി എട്ട് ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. ഹതായ് നഗരത്തിൽ നിന്നാണ് സ്ത്രീയെയും പുരുഷനെയും രക്ഷപ്പെടുത്തിയത്. തെക്കൻ തുർക്കിയിൽ നിന്ന് 198 മണിക്കൂറിന് ശേഷം 18 കാരനെ രക്ഷപ്പെടുത്തിയിരുന്നു. പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരൻമാരെയും കഹ്‌റമൻമറാസ് പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 37,000 …

Read More »

മോഷണത്തിനു പുറമെ മറ്റ് ക്രിമിനൽ കേസുകളും; മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടും

കോട്ടയം: പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ.ആർ. ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുന്നത്. ഷിഹാബിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണം. മറുപടി ലഭിച്ച ശേഷം അന്തിമ നടപടി സ്വീകരിക്കും. മാങ്ങ മോഷണത്തിനു പുറമെ മറ്റ് ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതും കണക്കിലെടുത്താണ് നടപടി. സെപ്റ്റംബർ 30ന് …

Read More »

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കർ അറസ്റ്റിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. കോഴ ഇടപാടിൽ ശിവശങ്കറിന് പങ്കു തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിശദീകരണം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്ത് കേസിലും ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.  ലൈഫ് …

Read More »

10, 12 ബോര്‍ഡ് പരീക്ഷ; ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ. ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതിനൊപ്പമാണ് ചാറ്റ്ജിപിടിയും നിരോധിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ അടിസ്ഥാനമാക്കി മനുഷ്യനെപ്പോലെ സംവദിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. കമ്പ്യൂട്ടർ പ്രോഗ്രാം കോഡിലെ പിശകുകൾ കണ്ടെത്തുന്നതിനും വിവിധ വിഷയങ്ങളിൽ മുഴുനീള ലേഖനങ്ങൾ എഴുതുന്നതിനും ഇതിനു കഴിവുണ്ട്. ഇക്കാരണത്താൽ, ചാറ്റ്ജിപിടിയെ ആളുകൾ …

Read More »

പ്രശസ്ത നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു

മുംബൈ: ലഗാൻ, ചക് ദേ ഇന്ത്യ, ദൂരദർശൻ സീരിയലായ നുക്കഡ് എന്നിവയിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തിലേറെയായി ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് അദ്ദേഹം കിടപ്പിലായിരുന്നു. മുംബൈയിലെ നഴ്സിംഗ് ഹോമിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് സിനിമാ പ്രവർത്തകൻ രമേഷ് തൽവാർ അറിയിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിലെ സജീവ അംഗമായിരുന്നു അദ്ദേഹം. പൂനെ …

Read More »

2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ നിക്കി ഹേലി

വാഷിങ്ടൻ: 2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ 51 കാരി നിക്കി ഹേലി. പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമാണ് നിക്കി. “ഞാൻ നിക്കി ഹേലി, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു” എന്നാണ് നിക്കി വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. 1960 കളിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിംഗ് രൺധാവയുടെയും രാജ് കൗറിന്‍റെയും മകളാണ് നിക്കി. പുതിയ തലമുറ നേതൃത്വത്തിനുള്ള സമയം …

Read More »

‘കമാൽ ധമാൽ മലമാൽ’; മതനിന്ദ ആരോപണത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രേയസ് തൽപാഡെ

പ്രിയദർശൻ സംവിധാനം ചെയ്ത ‘കമാൽ ധമാൽ മലമാൽ’ എന്ന ചിത്രത്തിലെ ഒരു രംഗവുമായി ബന്ധപ്പെട്ട മതനിന്ദ ആരോപണത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രേയസ് തൽപാഡെ. ദിലീപ് നായകനായ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ചിത്രം ഒരുക്കിയത്. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ശ്രേയസിന്‍റെ കഥാപാത്രം മിനിലോറിയുടെ ബോണറ്റിൽ ചവിട്ടി ഡ്രൈവറോട് ആക്രോശിക്കുന്ന രംഗമാണ് വീഡിയോയിൽ. ലോറിയിൽ …

Read More »

കാരുണ്യ വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി കുറഞ്ഞ വിലയ്ക്കാവും വാക്സിൻ നൽകുകയെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ അവശ്യ മരുന്നല്ലാത്തതിനാൽ …

Read More »

ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാന്‍ പഠിച്ചു; മോദിയെ പരിഹസിച്ച് സ്റ്റാലിന്‍

ചെന്നൈ: ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ പഠിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർലമെന്‍റിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള നിരവധിയായ ആരോപണങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ജനങ്ങളാണ് തന്‍റെ കവചമെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ ആളുകൾക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി, അദാനി …

Read More »

ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ; ജാലവിദ്യയിലൂടെ വേദികൾ കീഴടക്കി അഞ്ച് വയസ്സുകാരൻ അർജുൻ

കോട്ടക്കൽ : സംസ്ഥാനതലത്തിൽ മാജിക് കലയിൽ വിസ്മയിപ്പിച്ച് 5 വയസ്സുകാരൻ. ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ എന്ന റെക്കോർഡ് സ്വന്തം പേരിനൊപ്പം ചേർത്ത അർജുൻ ആണ് കണ്ണൂരിലെ വേദിയിൽ ഇത് വരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മാജിക്കിൽ അഗ്രഗണ്യനായ വാഴക്കുന്നം നമ്പൂതിരിയുടെ പേരിൽ എല്ലാ വർഷവും നടത്തുന്ന മത്സരമാണിത്. വിവിധ ജില്ലകളിൽ നിന്നായി 16 വയസ്സുവരെയുള്ള നൂറോളം വിദ്യാർത്ഥികൾ എത്തി മാറ്റുരച്ചതിൽ പറപ്പൂർ വെസ്റ്റ്‌ എ.എം.എൽ.പി.സ്കൂൾ …

Read More »