Breaking News

Latest News

ഫോൺ വിളിച്ച് അപകടകരമായ ഡ്രൈവിംഗ്; ബസ് പിടിച്ചെടുത്ത് പൊലീസ്

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവർ ആണ് തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത്. ഫറോക്ക്പേട്ടയിൽ നിന്ന് ഇടമൂഴിക്കൽ വരെ ഇയാൾ എട്ട് തവണ ഫോൺ ചെയ്തു. കഴിഞ്ഞ ദിവസം 1.37നാണ് കോഴിക്കോട്ടുനിന്ന് ബസ് പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ …

Read More »

ഉയർന്ന് സിഎൻജി വിലയും; മൂന്ന് മാസത്തിനിടെ എട്ട് രൂപയുടെ വർദ്ധന

കൊച്ചി: പെട്രോൾ, ഡീസൽ വിലവർദ്ധനവ് ചർച്ചയാകുമ്പോൾ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വില വർദ്ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് വർദ്ധിപ്പിച്ചത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേയും കാൾ വിലകുറവ്, ഇതെല്ലാം സിഎൻജിയെ ആകർഷകമാക്കി. എന്നാൽ സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. സി.എൻ.ജി ഓട്ടോ വാങ്ങുന്ന സമയത്ത് സി.എൻ.ജി വില കിലോയ്ക്ക് 45 രൂപയായിരുന്നു, മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 83 രൂപയായിരുന്നത് ഇപ്പോൾ …

Read More »

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരി എച്ച്എംടി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ച് 10 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ (25), ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത് (30), ചങ്ങനാശേരി സ്വദേശി ശ്യാം (31) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ആർക്കും …

Read More »

ഉന്നയിച്ചത് നികുതി സംബന്ധിച്ച ചോദ്യം; ധനമന്ത്രിക്ക് മറുപടിയുമായി എന്‍.കെ പ്രേമചന്ദ്രൻ

ന്യൂഡൽഹി: ലോക് സഭയിൽ താൻ നികുതി സംബന്ധിച്ച ചോദ്യമാണ് ഉന്നയിച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. കേരള സർക്കാർ ഇന്ധന സെസ് ഏർപ്പെടുത്തുന്നതിൻ്റെ വാസ്തവം എന്‍.കെ പ്രേമചന്ദ്രൻ ലോക്സഭയില്‍ ഉന്നയിച്ചെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐജിഎസ്ടി അഥവാ അന്തർ സംസ്ഥാന വിൽപ്പനയ്ക്ക് ചുമത്തുന്ന നികുതിയെക്കുറിച്ചുള്ള ചോദ്യമാണ് ലോക്സഭയിൽ താൻ ഉന്നയിച്ചത്. എന്നാൽ കേരളത്തിന് …

Read More »

‘കാന്താര’ ഗാന വിവാദ കേസ്; പൃഥ്വിരാജിനെയും സം​ഗീതസംവിധായകനെയും ചോദ്യം ചെയ്യും

കോഴിക്കോട്: കാന്താര എന്ന സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിനെ ചോദ്യം ചെയ്യും. കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കഴിഞ്ഞ രണ്ട് ദിവസമായി ഋഷഭ് ഷെട്ടിയെയും നിർമാതാവ് വിജയ് കിരഗണ്ടൂരിനെയും കോഴിക്കോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപം എന്ന ഗാനം തങ്ങളുടെ …

Read More »

സാക്ഷരതാ മിഷന് 4 കോടി അനുവദിച്ച് സർക്കാർ; മുഴുവൻ തുകയും നൽകിയെന്ന് ധനവകുപ്പ്

തിരുവനന്തപുരം: മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രേരക്മാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സർക്കാർ 4 കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്നാണ് ധനവകുപ്പ് പറയുന്നത്. അതേസമയം, മതിയായ ഫണ്ട് കണ്ടെത്താതെ പ്രേരകുമാരുടെ ശമ്പളം അഞ്ചിരട്ടി കൂട്ടിയ സാക്ഷരതാ മിഷന്റെ നടപടിയാണ് കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണമായതെന്ന് വിവിധ സർക്കാർ വകുപ്പുകൾ വിലയിരുത്തി. ആറുമാസമായി ശമ്പളമില്ല, അതത് മാസത്തെ പ്രകടനം …

Read More »

ബജറ്റിനെതിരായ യുഡിഎഫ് രാപ്പകൽ സമരം ഇന്ന് സമാപിക്കും; പ്രതിഷേധം തുടരും

തിരുവനന്തപുരം: ഇന്ധന സെസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, ജനങ്ങൾക്ക് മേൽ അധികഭാരം വരുത്തുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലകളിലെ കളക്ടറേറ്റുകൾക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരായ സമരം തുടരാനാണ് തീരുമാനം. …

Read More »

തീയിലകപ്പെട്ട് മൂർഖൻ; തലയിലൂടെ വെള്ളം ഒഴിച്ച് തണുപ്പിച്ച് അഗ്നിരക്ഷാ സേന

തൃശൂർ: തീയിലകപ്പെട്ട പാമ്പിനെ രക്ഷിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂർ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തീപിടിച്ചപ്പോൾ തൃശൂർ ഫയർ സ്റ്റേഷനിൽ നിന്ന് തീ അണയ്ക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിനെ രക്ഷിച്ചത്. തീ അണച്ച ശേഷം പ്രജീഷും സംഘവും യാദൃച്ഛികമായാണ് കനലുകൾക്കിടയിൽ ചൂടേറ്റ് പിടയുന്ന മൂർഖനെ കണ്ടത്. പാമ്പിനെ ഉടൻ തന്നെ തീക്കനലുകൾക്കിടയിൽനിന്നും നിന്ന് പുറത്തെടുത്ത് കുപ്പിയിൽ വെള്ളം നിറച്ച് തലയിൽ ഒഴിക്കുകയുമായിരുന്നു. കുറച്ചുനേരം വെള്ളം ഒഴിച്ച് …

Read More »

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു

ചേർത്തല: അർത്തുങ്കൽ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവേലി വീട്ടിൽ അശോകനാണ് (54) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. പറയെടുപ്പിനായി രണ്ട് കതിന കുറ്റികൾ നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. അശോകനൊപ്പമുണ്ടായിരുന്ന ചെട്ടി പുളിക്കൽചിറ പ്രകാശനും പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്നു. സംസ്കാരം …

Read More »

രോഗദുരിതങ്ങളെല്ലാം മറന്നു; പാലിയേറ്റിവ് രോഗികൾക്കായി ബ്ലോക്ക്‌ പഞ്ചായത്തിന്റെ സ്നേഹയാത്ര

തിരുവനന്തപുരം : രോഗത്തിന്റെ ക്ഷീണവും അവശതകളും മറന്ന് ആനവണ്ടിയിൽ അവർ നാട് കണ്ട് ആസ്വദിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെക്കൻഡറി പാലിയേറ്റിവ് കെയർ രോഗികൾക്കായി സ്നേയാത്ര എന്ന പേരിൽ ഒരുക്കിയ യാത്ര പ്രായഭേദമന്യേ ഏവരും ആസ്വദിച്ചത് ഹൃദയം നിറക്കുന്ന കാഴ്ചയായിരുന്നു. കല്ലറ സാമൂഹികാരോഗ്യകേന്ദ്രം, പാലോട് കുടുംബാരോഗ്യകേന്ദ്രം, എന്നിവക്ക് കീഴിൽ പ്രവർത്തിക്കുന്ന സെക്കൻഡറി പാലിയേറ്റിവ് കെയർ രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവരുമായി 80 ഓളം സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ജന്മനാ ശരീരം …

Read More »