Breaking News

Latest News

പെൺകുട്ടികളെ തൊട്ടാൽ സഹോദരന്മാരെ പോലെ പെരുമാറും: വിഡി സതീശൻ

കോഴിക്കോട്: ആജീവനാന്തകാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനാൽ പൊലീസ് സൂക്ഷിച്ച് പെരുമാറണം. പെൺകുട്ടികളെ തൊട്ടാൽ കോൺഗ്രസ് സഹോദരന്മാരെ പോലെ പെരുമാറും. കോൺഗ്രസും യുഡിഎഫും ഇവിടെ കാണും. സ്വേച്ഛാധിപതികൾ എല്ലായ്പ്പോഴും ഭീരുക്കളായിരുന്നു. അതാണ് ഇവിടെ നടക്കുന്നത്. ഭയം മാറ്റാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾക്കെതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. …

Read More »

സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യത

ജിദ്ദ: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് (തിങ്കൾ) മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖസിം, …

Read More »

മോദിയുടെ വിദേശയാത്രയിൽ എങ്ങനെ അദാനി പങ്കെടുത്തു; ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധി

കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിൽ മീനങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എങ്ങനെയാണ് അദാനി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും വാങ്ങുന്നത്? അദാനി-മോദി ബന്ധത്തെക്കുറിച്ച് പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണ്. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ നൽകിയിട്ടുണ്ട്. …

Read More »

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം; മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നതായി പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് 6.01% ആയിരുന്നു. ഡിസംബറിൽ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനവും പ്രധാന പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു. ഉപഭോക്തൃ വില സൂചിക എന്നും അറിയപ്പെടുന്ന റീട്ടെയിൽ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന …

Read More »

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം; മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നതായി പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് 6.01% ആയിരുന്നു. ഡിസംബറിൽ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനവും പ്രധാന പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു. ഉപഭോക്തൃ വില സൂചിക എന്നും അറിയപ്പെടുന്ന റീട്ടെയിൽ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന …

Read More »

കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യം; ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ

ന്യൂഡൽഹി: ഫ്രാൻസിനെ പിന്തള്ളി യു.കെയിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. 2022 ൽ 219 ദശലക്ഷം കുപ്പി സ്കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. 2021 നെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണിത്. എന്നിരുന്നാലും, ലോക വിസ്കി വിപണി നോക്കിയാൽ, ഇന്ത്യയിലെ വിപണി 2 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ തുകയുടെ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ അമേരിക്കയാണ് മുന്നിൽ. 2022 …

Read More »

വർക്കലയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; അമ്മാവൻ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ജാസ്മിയെ (39) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവൻ മുഹമ്മദ് ഇസ്മായിൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ വധിക്കാനെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭൂമി തർക്കമാണ് വധശ്രമത്തിന് ഉള്ള കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

Read More »

ബോംബെ ഐഐടിയില്‍ ദളിത്‌ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ജാതി വിവേചനമെന്ന് വിദ്യാർഥി സംഘടനകൾ

മുംബൈ: ബോംബെ ഐഐടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് ചാടി ദളിത് വിദ്യാർത്ഥി ജീവനൊടുക്കി. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കി (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പസിൽ സോളങ്കി നേരിട്ട വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. പൊലീസിന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠനത്തിലെ സമ്മർദ്ദമാണോ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത് …

Read More »

രാജ്യത്ത് സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് അനീമിയയും അമിതഭാരവും

തിരുവനന്തപുരം: രാജ്യത്ത് 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ച് ഉണ്ടെന്ന് പഠനം. കേരള കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. ജയലക്ഷ്മി രാജീവ്, വിദ്യാർഥി സീവർ ക്രിസ്റ്റ്യൻ, തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫസർ ശ്രീനിവാസൻ കണ്ണൻ എന്നിവരാണ് പഠനം …

Read More »

വനിതാ ഐപിഎൽ താരലേലം പൊടിപൊടിക്കുന്നു; സ്മൃതി മന്ഥാന വിലയേറിയ താരം

മുംബൈ: ആദ്യ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താര ലേലം പുരോഗമിക്കുന്നു. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന. 3.4 കോടി രൂപ മുടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. കടുത്ത മത്സരത്തിനൊടുവിലാണ് താരം ടീമിലെത്തിയത്. ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാർഡ്നർ, നതാലി സൈവർ എന്നിവർക്ക് 3.2 കോടി രൂപ ലഭിച്ചു. ഇവർ ഇരുവരുമാണ് വിലയേറിയ വിദേശ താരങ്ങൾ. ഗാർഡ്നറെ ഗുജറാത്ത് ജയന്‍റ്സും നതാലിയെ …

Read More »