Breaking News

Latest News

ആഴമുള്ള കായൽ വർഷത്തിലൊരിക്കൽ മാത്രം മണൽ കൊണ്ട് നിറയുന്നു അത്ഭുതങ്ങളും വിശ്വാസവും കൊണ്ട് വേറിട്ട ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം…

കൊല്ലം ജില്ലയിൽ തൃക്കരിവ പഞ്ചായത്തിൽ അഷ്ടമുടി കായലിന്റെ തീരത്താണ് പുരാതനമായ വീരഭദ്ര സ്വാമി ക്ഷേത്രം ശയന പ്രദക്ഷിണത്തിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രം അഷ്ടമുടിക്കായലിലെ തീരത്താണ് കൊല്ലം പട്ടണത്തോട് ചേർന്ന് എട്ടു ദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കായലിന് എട്ടു പിരിവുകളും ഉണ്ട് അതുകൊണ്ടാണ് ഈ കായലിന് അഷ്ടമുടിക്കായൽ എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. കായലിനക്കരെ കിഴക്കോട്ട് ദർശനമായി ശിവക്ഷേത്രം പടിഞ്ഞാട്ട് ദർശനമായ തൃക്കടവൂരപ്പൻ തെക്കേട്ടു ദർശനമായി അഷ്ടമുടിയിൽ വീരഭദ്ര സ്വാമി ക്ഷേത്രം …

Read More »

കാനഡയ്ക്ക് പറക്കാൻ കൊതിക്കുന്ന യുവ സമൂഹത്തോട്: ഡോ. ഉഷ മേനോൻ,കാനഡയുടെ അനുഭവക്കുറിപ്പ്.

നാടു വേണ്ടാ “കാനഡ” മതി….”കാനഡ”യിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഒന്ന് “കാണഡോ” പ്ലസ്സ് ടു കഴിഞ്ഞാൽ കാനഡയിലേക്ക് പറക്കണം… ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ ഒരു ട്രെൻഡ്; അത് കടമെടുത്തിട്ടായാലും കിടപാടം വിറ്റിട്ടായാലും ശരി! കുടുംബത്തിന്റെ സ്റ്റാറ്റസ് ഇഷ്യൂ കൂടിയാണിത്. കാനഡ പോലുള്ള സ്വപ്നസുന്ദരമായ രാജ്യത്തു വന്നു, വിദ്യാഭ്യാസം നേടി “ഡോളേഴ്‌സിൽ” പണം സമ്പാദിച്ചു സുഖമായി ജീവിക്കാം എന്ന സുന്ദരമായ സ്വപ്നവും പേറി വരുന്ന കുരുന്നുകൾ ഇപ്പോൾ നേരിടുന്ന കഷ്ടപ്പാടുകൾ കണ്ടാൽ …

Read More »

പത്തനാപുരത്തെ കുട്ടി ശാസ്ത്രജ്ഞനെ ജമോസീഡ് അവാർഡുമായി കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്

കഴിഞ്ഞവർഷത്തെ സീഡ് പദ്ധതിയുടെ പ്രവർത്തന മികവിന് അംഗീകാരവുമായി യാത്ര ചെയ്യുന്നതിനിടയിലാണ് സിദ്ധാർത്ഥ സുരേഷിനെ കണ്ടുമുട്ടിയത് അപ്പോഴാണ് കക്ഷി പത്തനാപുരത്തെ കുട്ടിശാസ്ത്രജ്ഞനായ സിദ്ധാർത്ഥ സുരേഷ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്. വിദ്യാലയത്തിന് ലഭിച്ച അംഗീകാരം സ്വീകരിക്കുവാൻ കഴിഞ്ഞദിവസം കരുനാഗപ്പള്ളി ജോൺ എഫ് കന്നടി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ബഹുമാന്യനായ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി പ്രസാദ് ആണ് സമ്മാനദാനം നിർവഹിക്കുകയും അത് സ്കൂളിനു വേണ്ടി സിദ്ധാർത്ഥ സുരേഷ് …

Read More »

അനാഥാലയം അന്തേവാസിയായി യുവാവ് മരിച്ചത് ക്രൂരം മർദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കൾ..

ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു അനാഥാലയത്തിൽ നേരിട്ടക്രൂരമായ മർദ്ദനമാണ് മരണകാരണം എന്ന് ആരോപിച്ചു ബന്ധുക്കൾ ആറ്റിങ്ങൽ പോലീസും പരാതി നൽകുകയുണ്ടായി. അഞ്ചൽ മറ്റത്തികോണം പടിഞ്ഞാറ്റിൻകര ജോഭവനിൽ ജോമോൻ ആണ് ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസം പുലർച്ചെ മരിച്ചത് കീടനാശിനി ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി മാതാവും ഇതര ബന്ധുക്കളും പറയുന്നു. ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ ഇങ്ങനെ പറയുന്നു ഭിന്നശേഷിക്കാരനായ ജോമോൻ കഴിഞ്ഞ …

Read More »

നസീർ – മൂന്നു മക്കളെയും കൊണ്ട് പെട്ടി ആട്ടോയിൽ കൊല്ലത്തിൻ്റെ തെരുവിൽ കഴിയുന്നു.

ഇന്ന് കുടുംബ കലഹത്തിൻ്റെയും മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലവും സാമ്പത്തിക ബാധ്യതയും കാരണം എത്രയെത്ര ആത്മഹത്യകളും കൊലപാതങ്ങളും നടക്കുന്നു. അനുദിനം വർദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകൾ നമ്മുടെ നാട്ടിൽ നിത്യസംഭവമായതിനാൽ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും കാണിക്കുന്ന വൈരുദ്ധ്യങ്ങൾ കാരണം ഇരയാകുന്നത് അവരുടെ കുഞ്ഞുങ്ങളാണ്. നിഷ്കളങ്ക ജീവിതങ്ങളെ ഇല്ലാതാക്കി സ്വയം ഇല്ലാതാകുന്ന രീതി അനുദിനം വർദ്ധിക്കുകയാണ്.ഇതിനൊരു നേർ വിപരീത ചിന്തയും …

Read More »

ഓർമ്മകളുടെ പടിയിറക്കം

പഴയ പാർലമെൻറ് മന്ദിരത്തിൽ വിടവാങ്ങൽ ചടങ്ങ് സന്തോഷത്തിന്റെയും ഒപ്പം സങ്കടത്തിന്റെയും വേദിയായി അത്രയും പ്രിയപ്പെട്ട ഒരിടം വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറുന്നതിന്റെ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം പാർലമെൻറിൽ നിറഞ്ഞത് ചരിത്ര നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സന്തോഷത്തിൻ ഒപ്പം പാരമ്പര്യത്തിന്റെ പ്രൗഢി നിറഞ്ഞ പഴയ പാർലമെൻറ് മന്ദിരത്തിലേക്ക് ഇനി ഇല്ലല്ലോ എന്ന് സങ്കടം എംപിമാർ അടക്കം എല്ലാവരിലും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മുതൽ പാർലമെന്റിന്റെ താഴെത്തട്ടിലെ ജീവനക്കാരൻ വരെ അതു പങ്കുവയ്ക്കുകയും ചെയ്തു …

Read More »

പരാധീനതകൾക്ക് നടുവിലാണെങ്കിലും കോമളവല്ലി നാടിനും രാജ്യത്തിനും അഭിമാനമാകുന്നു

കുടുബശ്രീയിലെ പാട്ട് മത്സരത്തിൽ ആദ്യമായി പങ്കെടുത്തു. അതിൽ ഒന്നാം സമ്മാനം കിട്ടിയതാണ്.പിന്നെ അങ്ങോട്ട് കോമളവല്ലിയുടെ നേട്ടങ്ങളായിരുന്നു. ഇപ്പോൾ രാജ്യത്തിനു വേണ്ടി ദുബായിലേക്ക് മത്സരത്തിനായി പറക്കാൻ തുടങ്ങുന്നു. ഇത് കോമളവല്ലി. പത്തനംതിട്ട ജില്ലയിൽ ഏനാത്ത് പട്ടാഴി റൂട്ടിൽ ഒന്നര കിലോമീറ്റർ എത്തിയാൽ നാടിന്നഭിമാനമായിക്കൊണ്ടിരിക്കുന്ന കോമളവല്ലിയുടെ ഭവനത്തിൽ എത്താം. കുടുംബശ്രീയിലെ അംഗമായിരിക്കെ ഒരിക്കൽ ഒരു മത്സരം സംഘടിപ്പിച്ചു. അതിൽ വിജയം വരിച്ചതോടെ മത്സരം ഉന്നത മേഘലയിലേക്കും കടന്നു.എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു …

Read More »

തന്നത്താൻ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമെ ഒരാൾക്ക് വിദ്യാഭ്യസംകൊണ്ട് തൃപ്തിപ്പെടാനാവൂ: ഡോ.എസ്.രാധാകൃഷ്ണൻ.

സെപ്റ്റംബർ 5 അദ്ധ്യാപക ദിനം ദേശീയമായി ആചരിക്കുകയാണ്.അദ്ധ്യാപകരെ ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന അവസരമാണ് അദ്ധ്യാപകദിനം. ഭാരതത്തിൽ അധ്യാപക ദിനം ഡോ.ടരാധാകൃഷ്ണൻ്റെ ജന്മദിനമാണ്.അദ്ദേഹം പ്രശസ്ത തത്ത്വചിന്തകനും പണ്ഡിതനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു. ആകെ വികസനത്തിൽ അദ്ധ്യാപകരുടെ പരിശ്രമങ്ങളെ ഈ ദിവസം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.ഇത് പ0നത്തിൻ്റെയും പഠിപ്പിക്കലിൻ്റെയും ആത്മാവിനെ ആഘോഷിക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്കും മറ്റും വിവിധ മത്സരങ്ങൾ നടത്തുന്നു മാറുന്ന ലോകത്ത് ഫലപ്രദമായ പഠനം ഉറപ്പാക്കാൻ അദ്ധ്യാപകർ പൊരുത്തപ്പെടുകയും നവീകരിക്കുകയും …

Read More »

കുട്ടികൾക്ക് സമയം വേണം, അവർ ഒന്ന് പാകപ്പെട്ടു വരണം, പഠനത്തിനായാലും പ്രതികരണത്തിനായാലും!

പാചകക്കാർ പറയാറുണ്ട് “വിഭവങ്ങൾ തയ്യാറാക്കി കഴിഞ്ഞാൽ അവ അൽപസമയം ഇരുന്നു പാകം വന്നാലേ ശരിയായ സ്വാദ് ലഭിക്കൂ” എന്ന്. ആ നല്ല രുചിയിലേക്ക് എത്തിച്ചേരാനുള്ള സമയം, ആ ഒരു പാകപ്പെടൽ വിഭവങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ആവശ്യമാണ്. സാഹചര്യങ്ങളോട് ഒന്ന് ഇണങ്ങി വരാൻ, യോജിച്ച് വരാൻ വേണ്ട സമയം. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ ഇത് ബാധകമാണെങ്കിലും കുട്ടികൾക്ക് കുറച്ചു കൂടുതൽ ബാധകമാണ്. അത് ബോധ്യപ്പെട്ടത് എന്റെ എട്ടാം ക്ലാസ്സിൽ 2023 …

Read More »

തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയത് പോലീസാണ് – മണിപ്പൂർ അതിജീവിതമാർ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ അതിക്രൂരതയെക്കുറിച്ച് കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. ഇത് മറ്റു സംസ്ഥാനങ്ങളിലെ അക്രമങ്ങൾ പോലെയല്ലെന്നും കേരളത്തിലടക്കം സമാന അക്രമമെന്ന ബി.ജെ.പി.നേതാവായ അഭിഭാഷ ബാംസുരി സ്വരാജിൻ്റെ വാദം തള്ളിക്കൊണ്ടുമായിരുന്നു കോടതിയുടെ വിമർശനം. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനു ബoഗാർ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കലാപത്തിനിടയിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ചീഫ് ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻ്റെ വിമർശനം. …

Read More »