സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹ വീഡിയോ പുറത്ത്. രാജകീയ പ്രൗഢിയോടെ നടന്ന വിവാഹത്തിനു വേദിയായത് ജയ്സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി. ഹൽദി, സംഗീത ചടങ്ങുകൾ തിങ്കളാഴ്ച അവസാനിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസിൻ്റെ ഒരു പാക്കപ്പ് പാർട്ടിയിൽ നിന്ന് ആരംഭിച്ച പരിചയം പിന്നീട് പ്രണയമാവുകയും പിന്നീട് വിവാഹത്തിലേക്ക് നയിക്കുകയുമായിരുന്നു. ഷെർഷ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് …
Read More »കുഫോസ് വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് നീളും
ന്യൂഡല്‍ഹി: കുഫോസ് വിസി നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് വൈകും. അടുത്തയാഴ്ച തുടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേട്ട ശേഷമേ ഹർജികൾ പരിഗണിക്കാൻ സാധ്യതയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും പുറത്താക്കപ്പെട്ട വി സി കെ. റിജി ജോണും സമർപ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് …
Read More »കുംഭമാസപൂജ; ഈ മാസം 12ന് ശബരിമല തുറക്കും, വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാം
ശബരിമല: ഫെബ്രുവരി 12നു വൈകിട്ട് 5 മണിക്ക് കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കും. ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശ്രീകോവില്‍ നടതുറന്ന് വിളക്ക് തെളിക്കും. മേല്‍ശാന്തി ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്നിലെ അഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പ ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. രാത്രി 10ന് നട അടയ്ക്കും …
Read More »മന്ത്രവാദ ചികിത്സയുടെ പേരിൽ പല്ല് തകർത്തു, നിലത്തെറിഞ്ഞു; ഒരു വയസുകാരന് ദാരുണാന്ത്യം
ലഖ്‌നൗ: മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയ ഒരു വയസുകാരൻ കൊല്ലപ്പെട്ടു. ചികിത്സയുടെ പേരിൽ കുട്ടിയുടെ പല്ലടിച്ചു തകർക്കുകയും കുട്ടിയെ നിലത്തേക്ക് എറിയുകയും ചെയ്തതാണ് മരണകാരണം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ധാക്കർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിക്ക് അസുഖം വന്നപ്പോൾ വീട്ടുകാർ കുട്ടിയെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ പല്ലുകൾ അടിച്ച് തകർത്ത് കുട്ടിയെ നിലത്തേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ട കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും …
Read More »ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം; അദാനി വിഷയത്തില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് മൂലം ചെറുകിട ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സുപ്രീം കോടതി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അറിയിക്കാന്‍ സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് തടയുന്നതിൽ സെബി പരാജയപ്പെട്ടുവെന്ന ഹർജികളിലാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. …
Read More »പ്രണയ ദിനം ‘കൗ ഹഗ് ഡെ’; വിവാദ ഉത്തരവ് പിൻവലിച്ച് ആനിമൽ വെൽഫെയർ ബോർഡ്
ന്യൂ ഡൽഹി: ഫെബ്രുവരി 14 കൗ ഹഗ് ഡെ ആയി ആചരിക്കണമെന്ന ഉത്തരവ് മൃഗക്ഷേമ ബോർഡ് പിൻവലിച്ചു. കേന്ദ്ര ഇടപെടലിനെ തുടർന്നാണ് നടപടി. പരമ്പരാഗതമായി പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും ഇതിനെതിരായി ഉയർന്നിരുന്നു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം …
Read More »അമ്മയോട് പിണങ്ങി ഒളിച്ചിരുന്നു, തിരഞ്ഞ് പോലീസ്; വിശന്നപ്പോൾ തിരിച്ചെത്തി വിദ്യാര്‍ത്ഥി
ഹരിപ്പാട്: അമ്മയുമായി വഴക്കിട്ട് പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കവയ്യാതെ മടങ്ങിയെത്തി. അമ്മയുമായുള്ള വഴക്കിനെ തുടർന്ന് സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന പതിനാലുകാരൻ, മണിക്കൂറുകളോളം നാട്ടുകാരെയും കുടുംബത്തെയും പരിഭ്രാന്തരാക്കി. രാവിലെ ആറുമണിയോടെ പുറത്തുപോയ വിദ്യാർത്ഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പരിഭ്രാന്തരായത്.വീട്ടുകാർ ഉടനെ ഹരിപ്പാട് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പോലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ …
Read More »വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം. ജനവാസ മേഖലയിലുണ്ടായ തീപിടിത്തം ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എം വി അപ്പൻ റോഡിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് അഗ്നി പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
Read More »സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ ഉടൻ പുറത്തിറക്കും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂ ഡൽഹി: നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർക്കാർ ഈ വർഷം തന്നെ ഡിജിറ്റൽ വായ്പ പുറത്തിറക്കുമെന്ന് വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. ചെറുകിട ബിസിനസുകൾക്ക് സുരക്ഷിതമായ ഡിജിറ്റൽ വായ്പാ സൗകര്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമായി സർക്കാർ ഒരു ഫ്രെയിംവർക് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡാറ്റാ സ്വകാര്യതാ ആശങ്കകൾ, വായ്പ തിരിച്ചടവ് വൈകുമ്പോൾ വായ്പ വാങ്ങിയവരെ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ നിയമവിരുദ്ധ …
Read More »ചിന്താ ജെറോമിനെതിരായ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട്: ചിന്തക്കെതിരായ പരാമര്‍ശത്തിലുറച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്താ ജെറോമിനെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സി.പി.എം സുഹൃത്തുക്കളും വിളിച്ചു പറഞ്ഞുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ചിന്ത ജെറോമിനെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്‍റെ പരാമർശം. കമ്മിഷനടിക്കൽ മാത്രമാണ് ചിന്തയുടെ ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്‍ററിയെന്നും സാധാരണ ജനം പ്രതികരിക്കുന്ന തരത്തിലാണ് താനും പ്രതികരിച്ചതെന്നും …
Read More »