Breaking News

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ്: 9 സ്വര്‍ണ്ണവുമായി കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഉറച്ച മെഡല്‍ പ്രതീക്ഷയുമായി ഇന്നും ഗോദ ഉണരും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോദയില്‍ നിന്നുള്ള മെഡല്‍വാരല്‍ തുടര്‍ന്ന് ഇന്ത്യ. 9 സ്വര്‍ണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയില്‍ ഇന്നലെ മാത്രം മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യന്‍ നിരയില്‍ ഇന്ന് ആറ് പേരാണ് മെഡല്‍ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്. മെഡല്‍വേട്ടയില്‍ 50 സ്വര്‍ണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. 47 സ്വര്‍ണ്ണമടക്കം 131 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. 19 സ്വര്‍ണ്ണമടക്കം 67 മെഡലുമായി കാനഡ, 17 …

Read More »

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. ആദ്യ വോട്ട് പ്രധാനമന്ത്രിയുടേതാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, അശ്വിനി വൈഷ്ണവ്, ബിജെപി ചീഫ് വിപ്പ് രാകേഷ് സിംഗ്, ടിആര്‍എസ് എംപിമാര്‍, വൈഎസ്‌ആര്‍സിപിയുടെ രഘു രാമകൃഷ്ണ രാജു എന്നിവരും വോട്ട് ചെയ്തു. എന്‍ഡിഎ സഖ്യത്തിന്‍റെ പ്രതിനിധിയായി ജഗ്‌ദീപ് ധന്‍കറും, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ മാര്‍ഗരറ്റ് ആല്‍വയുമാണ് ഉപരാഷ്‌ട്രപതി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ …

Read More »

നാലാം ട്വന്റി20 ഇന്ന്; ഒപ്പമെത്താൻ വിൻഡീസ്; പരമ്ബര പിടിക്കാന്‍ ഇന്ത്യയും…

ഒരു ട്വന്റി20 പരമ്ബര കൂടി കീശയിലാക്കാന്‍ രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സരപരമ്ബരയില്‍ മൂന്നു മത്സരം പിന്നിട്ടപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ശനിയാഴ്ച കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം. മറിച്ച്‌ വിന്‍ഡീസ് ജയിച്ചാല്‍ ഞായറാഴ്ചയിലെ അവസാന കളി ‘ഫൈനലാ’വും. കരീബിയന്‍ ദ്വീപിലെ കളികള്‍ക്കുശേഷം അവസാന രണ്ടു മത്സരങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത് യു.എസിലെ ഫ്ലോറിഡയിലാണ്. മൂന്നാം മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് കയറിയ നായകന്‍ രോഹിത് ശര്‍മ നാലാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് …

Read More »

ആശ്വാസം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക് ശക്തി കുറയും. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ മഴക്ക് മാത്രം സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ മലയോരമേഖലയില്‍ അതീവ ജാഗ്രത തുടരണം. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Read More »

ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ, പട്ടിക പുറത്തിറക്കി; അറിയാം…

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരമായി. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. ഇവയുടെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം ഏറെ നിലനിന്നിരുന്നത്. ജൂലൈ 1നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തിലായത്. …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചു; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച്‌ 38000 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച്‌ 4750 രൂപയുമാണ്. സ്വര്‍ണവില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. …

Read More »

വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

മരിച്ച വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്‌തത്. റിഫയുടെ മരണത്തില്‍ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. മാര്‍ച്ച്‌ ഒന്നിന് ദുബായ് ജാഫിലിയയിലെ …

Read More »

സവാഹിരിയെ കൊന്നതിന് ഡി.എന്‍.എ സ്ഥിരീകരണമില്ലെന്ന് യു.എസ്

കാബൂളില്‍ യു.എസ് രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയുടെ നേതൃത്വത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്നതിന് ഡി.എന്‍.എ സ്ഥിരീകരണമില്ലെന്നും മറ്റു മാര്‍ഗങ്ങളിലൂടെ മരണം സ്ഥിരീകരിച്ചതായും വൈറ്റ് ഹൗസ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഡി.എന്‍.എ സ്ഥിരീകരണം ഇല്ല. ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ച ഒന്നിലധികം ഉറവിടങ്ങളും രീതികളും അടിസ്ഥാനമാക്കി ഡി.എന്‍.എ സ്ഥിരീകരണം ആവശ്യമില്ല’ -വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ദൃശ്യങ്ങളിലൂടെയും മറ്റ് ഉറവിടങ്ങളിലൂടെയും സ്ഥിരീകരിച്ചതായി …

Read More »

പാക്കിസ്ഥാനിലെ 1200 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ വാല്‍മീകി ക്ഷേത്രം‍ തിരിച്ചു പിടിച്ച്‌ ഹിന്ദു സമൂഹം…

പാകിസ്ഥാനിലെ ലാഹോറിലുള്ള പ്രശസ്തമായ വാല്‍മീകി ക്ഷേത്രം തിരിച്ചു പിടിച്ച്‌ ഹിന്ദു സമൂഹം. ഏറെക്കാലത്തെ നിയമവ്യവഹാരത്തിനൊടുവിലാണ് ഉന്നത സിവില്‍ കോടതി ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. 1,200ലധികം വര്‍ഷം പഴക്കമുള്ള വാല്‍മീകി ക്ഷേത്രം ലാഹോറിലെ അനാര്‍ക്കലി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. കൈയേറ്റക്കാരെ പുറത്താക്കിയ ശേഷം പുനഃസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബോഡി വ്യക്തമാക്കി. ഹിന്ദുമതം സ്വീകരിച്ചതായി അവകാശപ്പെടുന്ന ക്രിസ്ത്യന്‍ കുടുംബം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വാല്‍മീകി ക്ഷേത്രം …

Read More »

വിമാനത്തില്‍ നിന്ന് 3,500 അടി താഴ്ചയിലേക്ക് വീണു: 23കാരന് ദാരുണാന്ത്യം

എമര്‍ജന്‍സി ലാന്‍ഡിംഗിന് തൊട്ടുമുമ്ബ് ചെറുവിമാനത്തില്‍ നിന്ന് പുറത്ത് വീണ 23കാരനായ കോ – പൈലറ്റിന് ദാരുണാന്ത്യം. യു.എസിലെ നോര്‍ത്ത് കാരലീനയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വലത് വീല്‍ നഷ്ടമായതോടെ റാലി – ഡര്‍ഹം എയര്‍പോര്‍ട്ടിലെ പുല്‍മേട്ടിലേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ഇരട്ട എന്‍ജിന്‍ സി.എ.എസ്.എ സി.എന്‍ – 212 ഏവിയോകാര്‍ വിമാനത്തിലെ കോ – പൈലറ്റായ ചാള്‍സ് ഹ്യൂ ക്രൂക്ക്‌സ് ആണ് മരിച്ചതെന്ന് യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ …

Read More »