Breaking News

Latest News

ഉഗ്രവിഷമുള്ള പാമ്ബ് കുട്ടിയെ വിടാതെ പിന്തുടരുന്നു, പതിനഞ്ച് ദിവസത്തിനിടെ കടിയേറ്റത് മൂന്ന് തവണ; പേടിയോടെ ഒരു കുടുംബം

പതിനഞ്ച് ദിവസത്തിനെ കുട്ടിയ്ക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് മൂന്ന് തവണ. ബീഹാറിലെ ഔറംഗബാദിലാണ് സംഭവം. പന്ത്രണ്ടുകാരനാണ് തുടര്‍ച്ചയായി പാമ്ബ് കടിയേല്‍ക്കുന്നത്. അത്ഭുതകരമായിട്ടാണ് കുട്ടി മൂന്ന് തവണയും രക്ഷപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന് വെളിയില്‍ കളിക്കുന്നതിനിടയില്‍ ഈ മാസം രണ്ടിനാണ് കൊച്ചുമകന് ആദ്യം പാമ്ബിന്റെ കടിയേറ്റതെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി, ഒരാഴ്ചയ്ക്കുളളില്‍ വീണ്ടും പാമ്ബ് കടിയേറ്റു. ഇത്തവണ ആരോഗ്യനില …

Read More »

പ്രവാസികൾക്ക് ആശ്വാസം; ഗള്‍ഫില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്ബനികള്‍. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തും. ഗള്‍ഫിലെ സ്‌കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്ബനികള്‍ നാലിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകള്‍ ആഗസ്റ്റ് …

Read More »

ഇനി രക്ഷയില്ല,​ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭീമന്‍ പിഴ മാത്രമല്ല ലെെസന്‍സും റദ്ദാക്കും..

റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴയാണ് ഇപ്പോള്‍ ഈടാക്കി വരുന്നത്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍ക്കും ഇത്രയും നാള്‍ പിഴ അടച്ച്‌ തലയൂരാമായിരുന്നു. എന്നാല്‍ ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. 500 രൂപ മുതലാണ് ഇത്രയും നാള്‍ നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയിരുന്നത്. ഇതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്. …

Read More »

ഇത്തവണ ഓണത്തിന് പതിമൂന്നിന ഭക്ഷ്യക്കിറ്റുമായി സര്‍ക്കാര്‍: തയ്യാറാക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം

ഇത്തവണത്തെ ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും. കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പഞ്ചസാര, ചെറുപയര്‍, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ …

Read More »

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ഇടവിട്ട് മഴ കിട്ടിയേക്കും. 4 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് ഉദ്ദേശിക്കുന്നത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് …

Read More »

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; ക​ല്ലാ​ക്കു​റി​ച്ചി ക​ത്തു​ന്നു..

ത​മി​ഴ്നാ​ട് ക​ല്ലാ​ക്കു​റി​ച്ചി​യി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ത്തു​ന്നു. സ​മ​ര​ക്കാ​ര്‍ പോ​ലീ​സ് വാ​ഹ​നം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ചു. ക​ല്ലാ​ക്കു​റി​ച്ചി ജി​ല്ല​യി​ലെ ചി​ന്ന സേ​ല​ത്തി​നു സ​മീ​പം ക​നി​യ​മൂ​രി​ലെ സ്വ​കാ​ര്യ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചി​ന്ന സേ​ലം-​ക​ല്ലാ​ക്കു​റി​ച്ചി റോ​ഡ് ഉ​പ​രോ​ധി​ച്ചു. സ്കൂ​ളി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സി​ന്‍റെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ സ​മ​ര​ക്കാ​ര്‍ ശ്ര​മി​ച്ചു. പോ​ലീ​സി​നു നേ​രെ ക​ല്ലേ​റു​മു​ണ്ടാ​യി. സ്കൂ​ള്‍ വ​ള​പ്പി​ലേ​ക്ക് …

Read More »

2022 പകുതി പിന്നിടുമ്ബോള്‍ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു: അടുത്തത്?

വരാനിരിക്കുന്ന ലോകസംഭവങ്ങള്‍ പ്രവചിച്ച അന്ധയായ പ്രവാചക ബാബ വാംഗ 2022ന് വേണ്ടിയും നിരവധി പ്രവചനങ്ങള്‍ നടത്തിയിരുന്നു. വര്‍ഷം പകുതി പിന്നിടുമ്ബോള്‍ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെയും ദക്ഷിണേഷ്യയുടെയും ചില ഭാഗങ്ങളില്‍ അതിശക്തമായ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വാംഗ പ്രവചിച്ചു. ഫെബ്രുവരിക്കും ഏപ്രിലിനുമിടയില്‍, ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണ് ഉണ്ടായത്. ദുരന്തം സൗത്ത് ഈസ്റ്റ് ക്വീന്‍സ്‌ലാന്റിന്റെ ചില ഭാഗങ്ങള്‍, വൈഡ് ബേ-ബര്‍നെറ്റ്, ന്യൂ സൗത്ത് വെയില്‍സ്, ബ്രിസ്‌ബേന്‍ എന്നിവിടങ്ങള്‍ …

Read More »

4 മാസം പ്രായമായ കുഞ്ഞിനെ കുരങ്ങന്‍ മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നെറിഞ്ഞു കൊന്നു

നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുങ്ക ഗ്രാമത്തില്‍ ആണ് സംഭവം. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ബറേലി ചീഫ് കന്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നിര്‍ദേഷ് ഉപാധ്യയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങന്മാര്‍ …

Read More »

ഇനി ദില്‍റോബ് ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍: കൈയ്യടിച്ച്‌ ഫാന്‍സ്‌

ബി​ഗ് ബോസ് സീസണ്‍ നാലിലെ ഏറെ ശ്രദ്ധനേടിയ കോംബോ ആയിരുന്നു ദില്‍ഷ- റോബിന്‍. റോബിന്‍ ദില്‍ഷയെ പ്രൊപ്പോസ് ചെയ്യുകയും ദില്‍ഷ അത് നിരസിച്ച്‌ സൗഹൃദം മാത്രമാണ് തനിക്കുള്ളതെന്ന് ആവര്‍ത്തിച്ച്‌ പറയുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ പല അഭിമുഖങ്ങളിലും ദില്‍ഷയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം തങ്ങള്‍ തമ്മില്‍ ഇനി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ദില്‍ഷ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, എല്ലാം അവസാനിപ്പിച്ച ദില്‍ഷയ്ക്ക് ആശംസകള്‍ …

Read More »

സിംഗപ്പൂര്‍ ഓപണ്‍: പി.വി. സിന്ധു ഫൈനലില്‍

സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗ്ള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി.സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്കോര്‍: 21-15, 21-7. ഒരു വിജയത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത് 2022ലെ പ്രഥമ സൂപ്പര്‍ 500 കിരീടമാണ്. മത്സരത്തില്‍ ലോക 38ാം നമ്ബറുകാരി കവകാമിക്കെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. മേയില്‍ തായ് ലന്‍ഡ് ഓപണ്‍ …

Read More »