Breaking News

Latest News

ഈ 5 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത്, പിന്നെ നിങ്ങള്‍ ജയിലില്‍ ആയിരിക്കും

നമ്മള്‍ എന്ത് തിരഞ്ഞാലും അതിന് ഗൂഗിള്‍ നമുക്ക് ഉത്തരം നല്‍കും. ഒരു പരിധി വരെ ഇത് നമ്മുക്ക് ഗുണം ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ഗൂഗിള്‍ തിരിച്ചിലില്‍ ഉണ്ടാക്കുന്ന ചെറിയ പിഴവുകള്‍ പോലും നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം ഇത്തരത്തില്‍ അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് പരിശോധിക്കുന്നത്. 1. ബോംബ് ഉണ്ടാക്കുന്ന രീതി ബോംബ് ഉണ്ടാക്കുന്ന രീതിയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഗൂഗിളില്‍ തിരയരുത്. ഇതും നിങ്ങളെ ജയിലിലാക്കാം. …

Read More »

ഉടുമ്പിനോട് ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ…

ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയ നാല് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് സംഭവം. കാട്ടിൽ വേട്ടക്കെത്തിയവർ കടുവ സങ്കേതത്തിൻ്റെ ഉള്ളിലെത്തി ഉടുമ്പിനെ കൂട്ടം ചേർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാടിനുള്ളിൽ കറങ്ങിനടക്കുന്ന ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് ഇവരുടെ മൊബൈൽ ഫോണുകൾ മഹാരാഷ്ട്ര വനംവകുപ്പ് പരിശോധിച്ചു. ഇതിൽ ലൈംഗികാതിക്രമത്തിൻ്റെ …

Read More »

ഐഎഎസിനും മേലേ ; ടി എൻ സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി

നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ മാസം നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ ഹ ഇതു സംബന്ധിച്ച ഉത്തരവിറക്കി. പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ടി.എന്‍ സീമക്ക് പ്രതിമാസം 2.25 ലക്ഷം രൂപ …

Read More »

ഡല്‍ഹിയില്‍ കോവിഡ് തിരിച്ചുവരുന്നു? ഒറ്റ ദിവസംകൊണ്ട് 50 ശതമാനം വര്‍ധന

ഡല്‍ഹിയില്‍ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി – ഇന്നലെ (202) മുതല്‍ ഏകദേശം 50 ശതമാനം വര്‍ധനയാണ് എണ്ണത്തില്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാന്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പകര്‍ച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ …

Read More »

അട്ടപ്പാടിയിലെ 20 കുട്ടികളുടെ 15 വർഷത്തേക്കുള്ള പഠനച്ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ

ആദിവാസി മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികളുടെ 15 വർഷത്തേക്കുള്ള പഠനച്ചെലവുകൾ ഏറ്റെടുത്ത് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ …

Read More »

റോക്കി ഭായിയുടെ രണ്ടാം വരവ് കസറിയോ ? റോക്കി ഭായിയുടെ രണ്ടാം വരവ് നിരാശപ്പെടുത്തിയില്ലെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാഷ് ചിത്രം കെജിഎഫ് 2 പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ് ഓരോ ആരാധകരും. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിലും റോക്കി ഭായിയുടെ ​ഗംഭീര പ്രകടനം കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ അറിയാം. കെജിഎഫിന്റെ രണ്ടാം വരവ് നിരാശപ്പെടുത്തിയില്ല എന്നാണ് ആദ്യ പ്രതികരണങ്ങളിൽ …

Read More »

‘മൂന്നാമതും ഇടിച്ചു’ കെ സ്വിഫ്റ്റ് അപകടത്തിൽപെട്ട് ഗ്ലാസും റിയർവ്യൂ മിററും പൊട്ടി…

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 042 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടി. ആർക്കും പരിക്കില്ല. സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് ആദ്യ രണ്ട് അപകടങ്ങൾ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ …

Read More »

സംസ്ഥാനത്ത് ഇന്നും മഴ തുടരും, ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ കനത്ത മഴ; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വെള്ളിയാഴ്ചയോടെ മഴ കുറയാൻ സാധ്യത..

കേരളത്തില്‍ ഇന്നും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. …

Read More »

കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടപ്പെട്ടു: ചങ്കായ ബസ്സില്‍ മുഖം പൊത്തിക്കരഞ്ഞ് വിട പറഞ്ഞ് ഡ്രൈവര്‍

ഡ്രൈവര്‍മാരെ പോലത്തന്നെ ആനവണ്ടി പ്രേമികള്‍ക്കും എന്നും കെഎസ്ആര്‍ടിസി ചങ്കാണ്. ഡ്രൈവര്‍മാര്‍ക്ക് പ്രിയപ്പെട്ട വാഹനങ്ങളെ കൈവിടുക എന്നത് അത്രത്തോളം വേദനയുണ്ടാക്കുന്നതാണ്. ഇത്രയും നാള്‍ താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടി വന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ വികാരനിര്‍ഭരമായ യാത്ര പറച്ചിലാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍‌സ്റ്റേറ്റ് ബസിനാണ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടനാണ് വികാരനിര്‍ഭരമായ പ്രിയപ്പെട്ട ബസ്സിനോട് വിട പറഞ്ഞത്. ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറാണ് പാലക്കാട് …

Read More »

രാമനവമി സംഘര്‍ഷം; കലാപകാരികളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കും

ഖാര്‍ഗോണ്‍ നഗരത്തിലെ രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ കലാപം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടംഗ ക്ലെയിം ട്രൈബ്യൂണല്‍ രൂപീകരിച്ചു. ട്രൈബ്യൂണല്‍ ജെരൂപീകരിക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിജ്ഞാപനമനുസരിച്ച്‌, നഗരത്തില്‍ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി പബ്ലിക്, പ്രൈവറ്റ് പ്രോപ്പര്‍ട്ടി റിക്കവറി ആക്റ്റ്-2021-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരിക്കുന്നത്. മുന്‍ ജില്ലാ ജഡ്ജി ഡോ. ശിവകുമാര്‍ മിശ്ര, മുന്‍ സംസ്ഥാന …

Read More »