Breaking News

Latest News

ലോക്ക്ഡൗൺ കാലത്ത് മോദിയും യോഗിയും ജനങ്ങളുടെ വേദനകളെ അവഗണിച്ചു :- സോണിയ ഗാന്ധി

ബി ജെ പിയേയും യോഗി ആദിത്യനാഥ് സർക്കാരിനേയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ക്ഡൗൺ കാലത്ത് സർക്കാർ നിരുത്തരവാദപരമായി പെരുമാറി. ജനങ്ങളുടെ വേദനകൾ അവർ അവഗണിച്ചെന്നും സോണിയ കുറ്റപ്പെടുത്തി. വെർച്വൽ പരിപാടിയിൽ തന്റെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ലോക്ക് ഡൗൺ കാലത്ത് നിങ്ങളിൽ പലരുടേയും ബിസിനസുകൾ അടഞ്ഞ് കിടന്നു. കിലോമീറ്ററുകളോളം നടന്നതിന്റെ വേദന നിങ്ങൾ അനുഭവിച്ചു. എന്നാൽ ഈ സമയത്ത് മോദി-യോഗി …

Read More »

പ്രതിമാസം 13000 കോടി മാസ്കുകൾ, മിനുട്ടിൽ മൂന്ന് ലക്ഷം; വലിച്ചെറിയപ്പെടുന്ന മാസ്കുകൾ വിരൽ ചൂണ്ടുന്നത്

അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ താറുമാറാക്കിയ ജീവിതങ്ങളും ജീവിതരീതിയുമാണ് നമുക്ക് ചുറ്റും. തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെന്ന് അവകാശപെടാനാകാതെ കൊറോണയിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ. അതിൽ കൊറോണക്കാലം സമ്മാനിച്ച ഒന്നാണ് മാസ്ക്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി അത് മാറിക്കഴിഞ്ഞു. മാസ്കില്ലാത്ത മുഖങ്ങളിലേക്ക് തിരിച്ചുപോകുന്ന കാലം ദൂരെയാണെന്ന് തന്നെ വേണം പറയാൻ. ഉപയോഗിച്ച് കഴിയുന്ന മാസ്കുകൾ നമ്മൾ എന്താണ് ചെയ്യാറ്? കൃത്യമായ സംസ്കരിക്കാറുണ്ടോ? ഇല്ല, എന്നാണ് ഉത്തരമെങ്കിൽ അനുഭവിക്കുന്ന വിപത്തിനേക്കാൾ വലിയ ഒരു ആപത്തിനെ വിളിച്ചുവരുത്തുന്നതിന് …

Read More »

‘ചായ കുടിച്ചപ്പോള്‍ ​ഗ്ലാസ് വിഴുങ്ങിപ്പോയി’! 55കാരന്റെ വന്‍കുടല്‍ തുറന്ന് ശസ്ത്രക്രിയ

കഠിനമായ വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 55കാരന്റെ വന്‍കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് നീക്കം ചെയ്തു. മുസാഫര്‍പൂരിലെ മധിപ്പൂരുള്ള ആശുപത്രിയിലാണ് സംഭവം. ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്‌സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. പക്ഷെ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. ചായ കുടിക്കുന്നതിനിടയില്‍ …

Read More »

വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നു? ഓൺസ്‌ക്രീൻ ജോഡികൾ ജീവിതത്തിൽ ഒന്നിക്കുന്നത് കാത്തിരുന്ന് ആരാധകർ

തെന്നിന്ത്യയിൽ തന്നെ യുവതാരങ്ങളിൽ ജ്വലിച്ചു നിൽക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവർക്കും ഇന്ത്യയിലൊട്ടാകെ ആരാധകരുമുണ്ട്. രശ്മികയ്ക്ക് ‘നാഷണൽ ക്രഷ്’ എന്ന പട്ടവും ആരാധകർ ചാർത്തികൊടുത്തിരിക്കുന്നു. ഇപ്പോഴിതാ രശ്മികയും വിജയ്‌യും വിവാഹിതരാകുന്നുവെന്ന വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഗീത ഗോവിന്ദം സിനിമയിലൂടെ ഒന്നിച്ച ഇവരെ ഓൺസ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഒരുമിച്ചു കാണാനായെങ്കിൽ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളും മുമ്പ് തന്നെ വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് രശ്മികയോ വിജയ്യോ …

Read More »

ന്യൂട്ടന്റെ ആപ്പിൾ മരം കടപുഴകി വീണു!!

ഭൂഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണു. വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റാണ് മരത്തെ നിലംപതിപ്പിച്ചത്. ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പരിപാലിച്ച് വന്നിരുന്ന ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കടപുഴകി വീണത്. 1954-ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തില്‍ പരിപാലിച്ച് വരികയായിരുന്നു. കടപുഴകി വീണ ആപ്പിള്‍ മരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ആപ്പിള്‍മരത്തില്‍ ഉണ്ടായിരുന്ന ഹണി …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കൂടി; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് …

Read More »

ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി ആൺസുഹൃത്ത് എത്തി; സദാചാര പോലീസായി നാട്ടുകാരും കുമരകം പോലീസും; സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി പുലിവാല് പിടിച്ചു…

ഭർത്താവുമായി അകന്നുകഴിയുന്ന തിരുവാർപ്പ് ചെങ്ങളത്തെ യുവതിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനേയും യുവതിയേയും തടഞ്ഞുവെച്ച് നാട്ടുകാർ. ഇരുവരേയും തടഞ്ഞുനിർത്തി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നു കേസൊന്നും എടുക്കാതെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെയാണ് നാട്ടുകാർ തടഞ്ഞത്. ഇവരുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. ശനിയാഴ്ച രാത്രി നാട്ടുകാർ …

Read More »

പിടിച്ചെടുത്ത അനധികൃത സൈലന്‍സറുകള്‍ റോഡ് റോളര്‍ കയറ്റി തവിടുപൊടിയാക്കി പൊലീസ്!

ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്ത നൂറിലധികം അനധികൃത സൈലൻസറുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് മുംബൈ പോലീസ്. തുടർന്ന് മോട്ടോർ സൈക്കിളുകളിൽ സാധാരണ സൈലൻസറുകൾ ഘടിപ്പിച്ച ശേഷം പോലീസ് മോട്ടോർ സൈക്കിളുകൾ ഉടമകൾക്ക് വിട്ടുകൊടുത്തു. നഗരത്തിൽ ശബ്‍ദ മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ നീക്കം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡ് സേഫ്റ്റി കാമ്പയിൻ സമയത്താണ് അനധികൃത സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കൽ ആരംഭിച്ചത്. എക്‌സ്‌ഹോസ്റ്റുകൾ പിടിച്ചെടുത്ത് …

Read More »

പ്രതിഷേധം രൂക്ഷം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ജിങ്കൻ

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ. സ്ത്രീവിരുദ്ധ പരാമർശത്തിനു പിന്നാലെ താരത്തിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തത്. ജിങ്കൻ്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം തൻ്റെ പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ജിങ്കൻ വിവാദ പരാമർശം നടത്തിയത്. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു …

Read More »

അരുമകളെ വില്പന നടത്താന്‍ കര്‍ശന നിബന്ധനകള്‍, പെറ്റ് ഷോപ്പ് പൂട്ടുമോ..?

മൃഗസംരക്ഷണവകുപ്പിന്റെ പുതിയ നിബന്ധനകള്‍ കര്‍ശനമാക്കുന്നതോടെ നിരവധി പെറ്റ് ഷോപ്പുകള്‍ക്ക് പൂട്ടുവീഴുമെന്ന് ആശങ്ക. അരുമകളായ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നടപടിയാണ് ചെറുകിട പെറ്റ് ഷോപ്പ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. പെറ്റ് ഷോപ്പുകള്‍ പ്രൊഫഷണല്‍ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഏപ്രിലില്‍ നിലവില്‍ വരും. ഇത് സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. ജില്ലയില്‍ കൂടുതല്‍ വളര്‍ത്തുമൃഗ വില്പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചെറുകിട മേഖലയിലാണ്. …

Read More »