ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യ നമ്പറാണ്. സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഉള്ളൂ, ദിലീപിന്റെ സിനിമകള്‍ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തീയതിയില്‍ ആയിരിക്കും. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ഭാഗ്യ നമ്പറായ ഏഴില്‍ തന്നെ. ഹൈക്കോടതിയില്‍ ഏതാണ്ട് മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ വിധി പറയുന്നത് യാദ്യശ്ചികമായി ഫെബ്രുവരി ഏഴാം തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഒരു …
Read More »എട്ടു വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റം
ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റംവന്നു. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനർ പറഞ്ഞത്. പക്ഷേ, ലോഗോയിലെ മാറ്റം അത്ര പെട്ടെന്ന് കണ്ടുപിടിക്കാനും കഴിയില്ല. 2008ലാണ് ആദ്യത്തെ ക്രോം ലോഗോ എത്തിയത്. 2011ൽ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. …
Read More »കാഴ്ചയില്ലെങ്കിലും വീട്ടുകാരെ ആക്രമിക്കാനെത്തിയ ശത്രുവിനെ വകവരുത്തി, പക്ഷേ ഒടുവില്‍…
കാഴ്ചയില്ലാതിരുന്നിട്ടും വീട്ടിലെത്തിയ പാമ്ബിനെ വകവരുത്തിയാണ് റോക്കി നായ കണ്ണടച്ചത്. കഴിഞ്ഞ രാത്രി കൊരട്ടി പാറക്കൂട്ടത്തെ സി.ആര്‍.പരമേശ്വരന്റെ വീട്ടുമുറ്റത്തായിരുന്നു ഇവയുടെ ദ്വന്ദയുദ്ധവും മരണവും. അര്‍ദ്ധരാത്രി വീട്ടുമുറ്റത്ത് നടന്ന സംഭവങ്ങളൊന്നും വീട്ടില്‍ തനിച്ചായിരുന്ന പരമേശ്വരന്റെ ഭാര്യ രാജമ്മ അറിഞ്ഞില്ല. നേരം പുലര്‍ന്നപ്പോള്‍ മുറ്റത്ത് റോക്കിയോടൊപ്പം വലിയൊരു മൂര്‍ഖന്‍ പാമ്ബും ചത്തു കിടക്കുന്നതാണ് ഇവര്‍ കണ്ടത്. രണ്ട് വയസുള്ള സങ്കരയിനം നായയ്ക്ക് ആറ് മാസമുള്ളപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്. മണത്തും കേട്ടുമാണ് നായ പാമ്ബിനെ വകവരുത്തിയത്.
Read More »മണ്ഡപവും മേളവും ഒരുങ്ങി, ബ്യൂട്ടീഷ്യനെത്തി; കുളിച്ചുവരാമെന്ന് പറഞ്ഞ് പോയ യുവതിയെ പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ! വിവാഹദിവസം തോരാകണ്ണീർ….
വിവാഹദിവസം വെളുപ്പിന് വധു ജീവനൊടുക്കി. കാളാണ്ടിത്താഴം സ്വദേശി സുരേഷ് ബാബുവിന്റെ മകളാണ് തൂങ്ങിമരിച്ചത്. 30 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് നടത്താൻ തീരുമാനിച്ചത്. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു. വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപവും മേളവും ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് യുവതി കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ …
Read More »അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന പൊലീസിന് തിരിച്ചടി; ദിലീപിന് മുന്‍കൂര്‍ ജാമ്യം…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ആണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന അന്വേഷണ സംഘത്തിന് തിരിച്ചടി ആയിരിക്കുകയാണ് ഈ വിധി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. സാക്ഷി എന്ന …
Read More »ഷാരൂഖ് ഖാൻ ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിൽ തുപ്പിയെന്ന് വ്യാജ ആരോപണം
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിൻ്റെ ഭൗതിക ശരീരത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തുപ്പി എന്ന് വ്യാജ പ്രചാരണം. ലതയുടെ അന്തിമ കർമ്മങ്ങൾ നടന്ന ശിവാജി പാർക്കിലെത്തി ഷാരൂഖ് ഖാൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു.ലതയുടെ മൃതദേഹത്തിനരികെ നിന്ന് പ്രാർത്ഥിക്കുന്ന ഷാരൂഖിൻ്റെയും മാനേജർ പൂജ ദദ്ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാർത്ഥനയായ ദുആ ചെയ്യുമ്പോൾ പൂജ കൈകൂപ്പി പ്രാർത്ഥിക്കുകയാണ്. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാർത്ഥിച്ച ഷാരൂഖ് …
Read More »‘പൊക്കാമെങ്കില്‍ പൊക്കിക്കോ..’; സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവന്‍ പല്ലന്‍ ഷൈജു പോലീസ് പിടിയിൽ..
പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവന്‍ പല്ലന്‍ ഷൈജു പിടിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍നിന്നാണ് കോട്ടയ്ക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്. കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലന്‍ ഷൈജു അടുത്തിടെ പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. കൊടകര സ്വദേശിയായ ഷൈജുവിനെ തൃശൂര്‍ റൂറല്‍ പൊലീസാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇയാള്‍ കൊലപാതകം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. …
Read More »നാവായിക്കുളത്ത് ടിവി കാണാനെത്തിയ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിനതടവ്..
വീട്ടിൽ ടിവി കാണാനെത്തിയ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആറ്റിങ്ങൽ നാവായിക്കുളം സ്വദേശി ആദര്‍ശിനെതിരെയാണ് (27) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കഠിനതടവും പിഴയും വിധിച്ചത്. കോടതി ജഡ്ജി ടി.പി. പ്രഭാഷ് ലാലിന്റേതാണ് ഉത്തരവ്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ടിവി കേടായതിനാല്‍ ബന്ധുവായ പ്രതിയുടെ വീട്ടില്‍ ടിവി കാണാനെത്തിയ കുട്ടിയെ …
Read More »പിടികൂടാനെത്തിയ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ചു; എസ് ഐ തോക്കെടുത്തു; പ്രതിക്ക് അബദ്ധത്തില്‍ വെടിയേറ്റു
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. പരിക്കേറ്റ പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പോലീസുകാര്‍ക്കും പരിക്കേറ്റത്. മുകേഷ് പോലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വച്ചതോടെയാണ് എസ്‌ഐ …
Read More »സംസ്ഥാനത്ത് ഇന്ന് രോഗം 26,729 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടിപിആര്‍ 30.34%
സംസ്ഥാനത്ത് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എറണാകുളം 3989 തിരുവനന്തപുരം 3564 തൃശൂര്‍ 2554 കോട്ടയം …
Read More »