Breaking News

Latest News

ഒമിക്രോണ്‍: ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, ജാഗ്രതാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം; എട്ട് സംസ്ഥാനങ്ങള്‍‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഒമിക്രോണ്‍ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ഡല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മാഹാരാഷ്ട്ര, ഗുജറാത്ത് കര്‍ണ്ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ വര്‍ധിക്കുന്നതായി കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 13,154 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. …

Read More »

‘അവര്‍ എന്നെ കൊല്ലും’; പൊലീസിന്റെ സഹായം തേടി ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു…

തനിക്കും തന്റെ അനുയായികള്‍ക്കും ജീവനില്‍ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു. പലരും തന്നെ വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും കാണിച്ച് അന്നപൂര്‍ണി ചെന്നൈ പൊലീസിന് പരാതി നല്‍കി. ഇനിയും തന്റെ ആത്മീയ ജോലി തുടരമെന്നും ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവന്മാരാക്കാനാണ് താനിവിടെ വന്നതെന്നും …

Read More »

പേട്ട കൊലപാതകം: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തിയെന്ന മൊഴി കളവെന്ന് പൊലീസ്…

പേട്ട അനീഷ് ജോർജ് കൊലപാതകത്തിൽ പ്രതി സൈമൺ ലാലൻ നൽകിയ മൊഴി കളവാണെന്ന് പൊലീസ്. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തിയെന്നാണ് സൈമൺ ലാലൻ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ അനീഷിനെ സൈമണിന് നല്ല പരിചയമുണ്ടായിരുന്നുവെന്നും അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അവരെ അവ​ഗണിച്ചാണ് സൈമൺ കുത്തിയതെന്നും പൊലീസ് പറയുന്നു. സൈമൺ ലാലന്റേയും ഭാര്യയുടേയും മക്കളുടേയും അടക്കം മൊഴിയെടുത്ത ശേഷമാണ് ഈ നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്. മരണപ്പെട്ട അനീഷ് മുമ്പും …

Read More »

മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്; പത്തനംതിട്ടയില്‍ പിടികൂടിയ പുലി ചത്തു…

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. മുന്‍കാലിന് പരിക്കേറ്റ നിലയിലായിരുന്നു പുലി. ഇത് മുള്ളന്‍പന്നി ആക്രമിച്ചതാണെന്നാണ് നിഗമനം. ശരീരത്തില്‍ മുറിവേറ്റതിന് പുറമെ ഭക്ഷണം കിട്ടാതെയും അവശ നിലയിലായിരുന്നു പുലി. ഇന്നലെയാണ് പുലിയെ വനപാലകര്‍ കെണിവച്ച്‌ പിടിച്ചത്. ആങ്ങമൂഴി മുരിക്കിനിയില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കയറിയ പുലിയെ ആണ് വനംവകുപ്പ് പിടികൂടിയത്. തൊഴുത്തില്‍ പുലി കുടുങ്ങി കിടക്കുകയായിരുന്നു. വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി …

Read More »

അമ്മയെ കടന്നു പിടിക്കുന്നത് കണ്ടത് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയത്, കോടാലി കൊണ്ടാണ് കൊല നടത്തിയത്, മുറിച്ചു മാറ്റിയ കാല്‍ സ്കൂള്‍ ബാഗിലാണ് ഉപേക്ഷിച്ചതെന്ന് പെണ്‍കുട്ടികളുടെ മൊഴി

വയനാട് അമ്ബലവയലില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടികളുടെ മൊഴി കേട്ട് ഒരു നാടാകെ ഞെട്ടിയിരിക്കുകയാണ്‌. അമ്മയെ കടന്നു പിടിക്കുന്നത് കണ്ടത് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്നാണ്‌ പെണ്‍കുട്ടികളുടെ മൊഴി. കോടാലി കൊണ്ടാണ് കൊല നടത്തിയതെന്നും മുറിച്ചു മാറ്റിയ കാല്‍ സ്കൂള്‍ ബാഗിലാണ് ഉപേക്ഷിച്ചതെന്നും 15 ഉം 16 ഉം വയസുള്ള സഹോദരിമാര്‍ പൊലീസിനോട് ഏറ്റു പറഞ്ഞു. സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചതായാണ് സൂചന. പത്താം ക്ലാസിലും പ്ലസ് …

Read More »

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രത്തിലൂടെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു ?

‘നാടോടിക്കാറ്റ്’, ‘അക്കരെ അക്കരെ അക്കരെ’, ‘മിഥുനം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ വല്ലാതെ രസിപ്പിച്ച മോഹന്‍ലാല്‍-ശ്രീനിവാസന്‍ എന്ന ഹിറ്റ് കോംബോയെ മറക്കാത്ത മലയാളികളില്ല. എപ്പഴെങ്കിലുമൊക്കെ നമ്മള്‍ ദാസന്‍ വിജയന്‍ ഡയലോഗുകള്‍ പറയാറുമുണ്ട്. അത്ര ആഴത്തില്‍ ഉള്ള ബന്ധം ആണ് മലയാളികള്‍ക്ക് ആ കൂട്ടുകളില്‍ വന്ന ചിത്രങ്ങളോട് ഉള്ളത്. അവസാനമായി, ‘ഒരു നാള്‍ വരും’ എന്ന ചിത്രത്തിലാണ് രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച്‌ അഭിനയിച്ചത്. ശ്രീനിവാസന്റെ തിരക്കഥയില്‍ രാജീവ് കുമാറാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് …

Read More »

പത്തനംതിട്ടയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി..

പത്തനംതിട്ട ആങ്ങാമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. മുരിപ്പേലില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടിലാണ് പരുക്കേറ്റ നിലയില്‍ പുലിയെ കണ്ടത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലിയെ വനം വകുപ്പ് വല വിരിച്ച്‌ കൂട്ടിലാക്കുകയായിരുന്നു. ഒരു വയസില്‍ താഴെയുള്ള പുലിയാണെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് സുരേഷിന്റെ വീട്. ഇവിടെ വെച്ചാണ് പുലര്‍ച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിന്‍കൂടിനോട് ചേര്‍ന്ന ഭാഗത്തായിട്ടായിരുന്നു പുലി. പരിക്കേറ്റ് അവശനിലയിലായിരുന്നതിനാല്‍ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല. …

Read More »

പുതുച്ചേരിയില്‍ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ : പുതുവത്സരാഘോഷങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക്​ മാത്രം അനുമതി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും മാളുകളിലും സിനിമാശാലകളിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കണമെന്ന നിര്‍ദ്ദേശവുമായി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജി. ശ്രീരാമുലു. പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ അടുത്ത മാസം മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിക്കും. 15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ നിന്ന് വാക്സിന്‍ നല്‍കാന്‍ സംവിധാനമൊരുക്കും. പഠനം ഉപേക്ഷിച്ച കുട്ടികള്‍ക്ക് അവരുടെ വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ പദ്ധതിയൊരുക്കുന്നതായും ശ്രീരാമുലു …

Read More »

ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ പൊലീസ്; സംസ്ഥാന വ്യാപക റെയ്ഡ്: 7,674 ഗുണ്ടകള്‍ അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. പെരുമ്ബാവൂരില്‍ കിറ്റക്‌സ് കമ്ബനിയിലെ തൊഴിലാളികള്‍ പൊലീസിനെ അക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. …

Read More »

ഓച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു…

ഓച്ചിറയില്‍ തീരദേശ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാടിനു സമീപം ഇന്നലെ ഒരു മണിക്കായിരുന്നു സംഭവം നടന്നത്. ശ്രായിക്കാട് സാധുപുരത്ത് വിപിന്റെ കാറാണ് കത്തി നശിച്ചത്. ഇന്നലെ വിപിനും ഭാര്യയും കാറില്‍ സഞ്ചരിക്കുമ്ബോള്‍ കാറില്‍ ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്നു കാര്‍ നിര്‍ത്തി ബോണറ്റ് ഉയര്‍ത്തിയപ്പോഴാണ് പുക ഉയര്‍ന്നതും തീ പടര്‍ന്നതും. ഉടന്‍ തന്നെ നാട്ടുകാര്‍ വെള്ളം ഒഴിച്ച്‌ തീ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും കരുനാഗപ്പള്ളിയില്‍ നിന്നു അഗ്നിശമന സേന യൂണിറ്റ് …

Read More »