Breaking News

Latest News

ആറുമാസം ജോലിക്ക്​ പോകാതെ ഗെയിം കളി; ഓണ്‍ലൈനില്‍ പണം നഷ്​ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി….

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌​ പണം നഷ്​ടപ്പെട്ടതില്‍ മനംനൊന്ത്​ തമിഴ്​നാട്ടില്‍ യുവാവ്​ ജീവനൊടുക്കി. ഈറോഡ്​ പൂന്തുറ സ്വദേശിയായ ​ശ്രീറാമാണ്​ മരിച്ചത്​. 22വയസുകാരനായ ശ്രീറാം പെയിന്‍റിങ്​ തൊഴിലാളി ആയിരുന്നു . ആറ് മാസമായി ജോലിക്ക്​ പോലും പോകാതെ ശ്രീറാം മൊബൈല്‍ ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്ന്​ പൊലീസ് പറയുന്നത്. ഗെയിമിലൂടെ പണം നഷ്​ടമായതോടെ യുവാവ്​ കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തിയപ്പോള്‍ ശ്രീറാമിന്‍റെ മുറി പൂട്ടിയ നിലയിലായിരുന്നു. …

Read More »

നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില വര്‍ധിച്ചു; ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്ന് വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വില. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ …

Read More »

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്, കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി സിഡ്‌നി….

അണുബാധയുടെ എണ്ണം സ്ഥിരപ്പെടുകയും വാക്സിനേഷന്‍ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ സിഡ്നി അധികൃതര്‍ ബുധനാഴ്ച കൊറോണ വൈറസ് ഹോട്ട്‌പോട്ടുകള്‍ക്കുള്ള കര്‍ഫ്യൂ നീക്കാന്‍ നീക്കം നടത്തി. ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായി സംസ്ഥാന അധികൃതര്‍ പ്രഖ്യാപിച്ചു. വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ക്കുള്ള രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ ബുധനാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി …

Read More »

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി….

തമിഴ്നാട്ടിലെ ഇറോഡില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. പൂന്തുറ സ്വദേശിയായ പെയിന്‍റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്‍റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം.

Read More »

ചാമ്ബ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാഴ്‌സലോണക്കും തോല്‍വി

ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാഴ്‌സലോണക്കും തോല്‍വി. യങ് ബോയ്സണ് യൂണൈറ്റഡിനെതിരെ അട്ടിമറി ജയം നേടിയത്. ജര്‍മന്‍ വമ്ബന്മാരായ ബയേണ്‍ മ്യുണിക്കിനെതിരായാണ് ബാഴ്‌സലോണ കനത്ത തോല്‍വി വഴങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ തോല്‍വി. ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം റോബര്‍ട്ട്‌ ലെവെന്‍ഡോവ്‌സ്‌കിയും തോമസ് മുള്ളറുമാണ് മ്യൂണിക്കിനെ വിജയത്തിലെത്തിച്ചത്. പതിമൂന്നാം മിനിറ്റില്‍ റൊണാള്‍ഡോ ആദ്യ ലീഡ് നല്‍കിയ ശേഷമാണ് സ്വിസ്സ് ചാമ്ബ്യന്മാരായ യങ് ബോയ്സ് …

Read More »

ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി നല്‍കാം; സുരേഷ് ഗോപി മേയറെ സന്ദര്‍ശിച്ചു….

സുരേഷ് ഗോപി എം പി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ചു. ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു. തിരഞ്ഞെടുപ്പു വേളയില്‍ ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് നല്‍കിയ വാഗ്ദ്ധാനം നിറവേറ്റാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരു കോടി രൂപയാണ് അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നത്. തന്റെ …

Read More »

ഡെങ്കിപ്പനി: സ്ഥിതിഗതികള്‍ അതിരൂക്ഷം; രോഗികളില്‍ 60 ശതമാനവും കുട്ടികള്‍….

വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി ഗുരുതരമായി തുടരുന്നതിനിടയില്‍ ആഗ്രയിലെ സ്ഥിതി ഗുരുതതരമായി. ഐഎംഎ ആഗ്ര ഘടകത്തിന്റെ നേതൃത്വം നല്‍കുന്ന സൂചനയനുസരിച്ച്‌ ജില്ലയിലെ 40-50 ശതമാനം പനിരോഗികളും വൈറല്‍ പനിയോ ഡെങ്കിയോ ബാധിച്ചവരാണ്. രോഗികളില്‍ 60 ശതമാനവും കുട്ടികളാണെന്ന് ഐഎംഎ ആഗ്ര ഘടനം പ്രസിഡന്റ് രാജീവ് ഉപാധ്യായ പറഞ്ഞു. ആഗ്രയില്‍ 35 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ 14 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. രോഗപ്രസരണം നിയന്ത്രിക്കുന്നതിനായി മെഡിക്കല്‍കോളജിലും മറ്റ് ആശുപത്രികളിലും …

Read More »

നോക്കിയ സി01 പ്ലസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…

നോക്കിയ ഫോണുകളുടെ ഗൃഹമായ എച്ച്‌എംഡി ഗ്ലോബല്‍, നോക്കിയയുടെ ഏറ്റവും പ്രചാരമുള്ള സി-സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ ‘നോക്കിയ സി01 പ്ലസ്’ റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴയ വേഗം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണാണ് പുതിയ നോക്കിയ സി01 പ്ലസ്. ജിയോയുടെ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവ് ഉടന്‍ തന്നെ …

Read More »

കൊട്ടാരക്കരയിൽ സ്വകാര്യ ലാബില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്നതായ് പരാതി…

കൊട്ടാരക്കരയിൽ നഗരമധ്യത്തിലുള്ള സ്വകാര്യ ലാബില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്​തു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കൊട്ടാരക്കര വീനസ് മുക്കിന് സമീപമുള്ള ലാബില്‍ തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ലാബിനുള്ളില്‍ കയറിയ മോഷ്ടാവ് മാനേജറുടെ മുറിയിലെ ലോക്കര്‍ തുറന്ന് പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കൊണ്ടുപോവുകയായിരുന്നു. ലോക്കറിന്റെ താക്കോല്‍ എടുത്തിടത്തു തന്നെ വയ്ക്കുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറി വഴിയാണ് കള്ളന്‍ രക്ഷപ്പെട്ടത്. കൊട്ടാരക്കര …

Read More »

മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്; തന്റെ മകന് ജാതിയും മതവുമില്ലന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍…

നടന്‍ വിജയ്ക്ക് ജാതിയും മതവുമില്ലന്ന് പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍. വിജയ്‌യെ സ്കൂളില്‍ ചേര്‍ക്കുമ്ബോള്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതിച്ചതായും ചന്ദ്രശേഖര്‍ പറഞ്ഞു. സ്കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടില്ല. സ്കൂള്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ അപേക്ഷ ഫോം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു . സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്നുമുതല്‍ വിജയുടെ എല്ലാ …

Read More »