Breaking News

Latest News

വ്യാജ കൊവിഡ് വാക്‌സിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍…

വ്യാജ കൊവിഡ് വാക്‌സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. വ്യാജവാക്‌സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ …

Read More »

കണ്ണൂര്‍ പിലാത്തറയില്‍ ആയുര്‍വേദ സ്ഥാപനം കത്തിനശിച്ചു; മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം…

പിലാത്തറ മാതമംഗലം ബസാറില്‍ പ്രവര്‍ത്തിക്കുന്ന ‘സ്വാമീസ് ‘ ആയുര്‍വേദ സ്ഥാപനം കത്തി നശിച്ചു. മാതമംഗലത്ത് കാലങ്ങളായി പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്ന സ്വാമീസ് സ്റ്റോറില്‍ ഉണ്ടായ തീപ്പിടുത്തം രാവിലെ 8.30 ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റോറിന്റെ ഒരു ഭാഗത്ത് ഉടമസ്ഥന്‍ കുടുംബസമേതം താമസിക്കുന്നതെങ്കിലും തീപിടിച്ചത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നാട്ടുകാരാണ് മേല്‍ക്കുരയില്‍ തീപടരുന്നത് കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാരുടേയും പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളുടെയും സമയോജിതമായ ഇടപെടലില്‍ …

Read More »

ആലപ്പുഴയിൽ വൈറസ് പടരുന്നതിനെ തുടര്‍ന്ന് പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു…

പൂച്ചകള്‍ ചത്തൊടുങ്ങുന്നു. പാര്‍വോ വൈറസ്‌ പടരുന്നതിനെ തുടര്‍ന്നാണ് പൂച്ചകള്‍ ചത്തൊടുങ്ങുന്നത്. ഫെലൈന്‍ പാന്‍ ലൂക്കോപീനിയ എന്ന രോഗമാണ്‌ പൂച്ചകളില്‍ കാണുന്നത്‌. നാടന്‍ പൂച്ചകളിലാണ്‌ ഈ രോഗം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പൂച്ചകളാണ്‌ ഇത്തരത്തില്‍ രോഗം പിടിപെട്ട്‌ ചത്തുകൊണ്ടിരിക്കുന്നത്‌. വൈറസ്‌ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പൂച്ചയുടെ ശരീരത്തിലെ രക്‌തത്തിന്റെ അളവ്‌ കുറയും ചെയ്യും. തുടര്‍ന്ന്‌ ഭക്ഷണം കഴിക്കാതെ വരുകയും വെള്ളം കൂടുതല്‍ കുടിക്കുകയും ചെയ്യും. പൂച്ചയുടെ …

Read More »

കര്‍ണല്‍ ജില്ലയില്‍ 144 പ്രഖ്യാപിച്ചു..

ഹരിയാനയിലെ കര്‍ണളില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കര്‍ണലില്‍ നാളെ കര്‍ഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിന്‍്റെ നടപടി. കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്നതിനു പിന്നാലെ ആണ് കര്‍ണല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്തിന് വേദി ആകുന്നത്.

Read More »

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്തിയെന്ന് ക്യാരിയറുടെ മൊഴി; തുടരന്വേഷണത്തിന് പൊലീസ്..

വിമാനത്താവളത്തിൽ നിന്നും മുങ്ങിയ പാങ്ങോട് സ്വദേശി അൽ അമീനാണ് മൊഴി നൽകിയത്. കണ്ണൂർ സ്വദേശി സാബിത്തിന് സ്വർണ്ണം കൈമാറി. മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുവന്ന സ്വർണമാണ് സാബിത്തിന് നൽകിയതെന്നാണ് അൽ അമീന്റെ മൊഴി. തുടരന്വേഷണത്തിന് പൊലീസ് കസ്റ്റംസിന് കത്ത് നൽകി.

Read More »

പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു…

പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്ത് പോലീസ്. വിജീഷിന്റെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നുവിനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഒന്നരവര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ കോറോം സ്വദേശിനിയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് …

Read More »

കൊല്ലം പട്ടത്താനത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം പട്ടത്താനം കലാവേദി വായനശാലക്ക് സമീപം പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇരവിപുരം പൊലീസ് അറിയിച്ചു.

Read More »

നിപ: കോഴിക്കോട് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി; രണ്ടാം കേന്ദ്രസംഘം കേരളത്തിലേക്ക്…

നിപയുമായി ബന്ധപ്പെട്ട് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിലവില്‍ സമ്ബര്‍ക്ക പട്ടികയില്‍ 188 പേരാണ് ഉള്ളത്. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുണ്ട്. ഇതില്‍കൂടിയ സമ്ബര്‍ക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിലവില്‍ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു. …

Read More »

ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം; ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നു പൊലീസ്.

ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്ബള പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്ബള എന്നിവിടങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീയും ഓഡിയോയില്‍ ഒരു പുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരു കവര്‍ചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയില്‍ വെള്ളിയാഴ്ച …

Read More »

പത്തനംതിട്ടയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പതിനാറുകാരിക്ക് പീഡനം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍…

പത്തനംതിട്ടയിൽ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ട സി.എഫ്.എല്‍.റ്റി.സിയിലാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എഫ്.എല്‍.ടിസിയിലെ താല്‍കാലിക ജീവനക്കാരനാണ് പ്രതിയായ ബിനു. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് …

Read More »