Breaking News

Latest News

ബോക്‌സിംഗ് നിരോധിക്കണം; ബോക്‌സിംഗ് റിംഗില്‍ ഇടിയേറ്റുവീണ പതിനെട്ടുകാരി ബോക്‌സര്‍ക്ക് ദാരുണാന്ത്യം…

പ്രൊഫഷണല്‍ ബോക്‌സിംഗിനിടെ ഇടിയേറ്റ് മെക്‌സിക്കന്‍ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. 18-കാരി ജീനറ്റ് സക്കറിയാസ് സപാറ്റയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്ബ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുമായുള്ള മത്സരത്തിനിടെ ഇടിയേറ്റ് താരത്തിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. പിന്നാലെ കോമയിലായിരുന്ന സപാറ്റ. കഴിഞ്ഞ ദിവസം മരണവാര്‍ത്തയും പുറത്തുവന്നു. ഹുലെയുടെ തുടരെയുള്ള പഞ്ചുകള്‍ക്ക് പിന്നാലെ സപാറ്റ റഫറിയോട് തോല്‍വി സമ്മതിച്ചു. പിന്നാല ബോക്‌സിംഗ് റിംഗില്‍ നിലതെറ്റി വീഴുകയായിരുന്നു. ഉടന്‍ വൈദ്യപരിശോധന നടത്തി. ആശുപത്രിയിലേക്ക് …

Read More »

മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന്​ ജന്മം നല്‍കി മാതാവ്.

53 കാരിയായ അധ്യാപികയാണ്​ മകള്‍ ഇന്‍ഗ്രിഡിന്റെ പെണ്‍കുഞ്ഞിന്​ ജന്മം നല്‍കിയത്​. തെക്കന്‍ ബ്രസീലിയന്‍ സംസ്​ഥാനമായ സാന്ത കാറ്റാറിനയിലെ ​ഫ്ലോറിയാനോപൊളിസിലാണ് വിചിത്ര സംഭവം നടന്നത്.2014 ല്‍ ഇന്‍ഗ്രിഡിന്​ ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്ന്​ ഡോക്​ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു .ഇതോടെയാണ് ​ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ മാതാവ്​ തയ്യാറായത്​. റോസിക്ലിയ​ ഐ.വി.എഫിലൂടെ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയായിരുന്നു.അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം …

Read More »

ഊട്ടിയില്‍ ഇനി മദ്യം കിട്ടണമെങ്കിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആധാറും നിര്‍ബന്ധം.

ഊട്ടിയില്‍ ഇനി മദ്യം കിട്ടണമെങ്കിലും കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം. വില്‍പ്പന കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും കാട്ടിയാലേ ആവശ്യക്കാര്‍ക്ക് മദ്യം ലഭിക്കുകയുള്ളൂ. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നീലഗിരി ജില്ലയില്‍ ടാസ്മാക്ക് ഔട്ട്‌ലെറ്റുകളിലാണ് ചട്ടം നിര്‍ബന്ധമാക്കിയത്. ഇവിടം മദ്യം വാങ്ങാന്‍ എത്തുന്നവര്‍ കൊവിഡിനെതിരെ രണ്ട് ഡോസ് കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം. നീലഗിരി നിവാസികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് …

Read More »

ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ എംഎല്‍എയുടെ മകന്‍; വിവാദമായപ്പോള്‍ അധ്വാനിച്ച്‌ ഉണ്ടാക്കിയ ഫോണെന്ന് എംഎല്‍എ.

ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ എംഎല്‍എയുടെ മകന്‍. കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ആണ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുമ്ബോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്പേട്ടിലാണ് ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ബിഎംഡബ്ല്യുവിലാണ് ആഘോഷ സ്ഥലത്ത് എത്തിച്ചത്. …

Read More »

പഞ്ച്ശീര്‍‍ പിടിച്ചടക്കിയെന്ന പ്രഖ്യാപനത്തന് പിന്നാലെ അഫ്ഗാനില്‍ വെടിയുതിര്‍ത്ത് ആഘോഷം; വെടിവെപ്പില്‍ കുട്ടികളടക്കം നിരവധി മരണം;

പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശ പ്രഖ്യാപനത്തിന് പിന്നാലെ സന്തോഷ പ്രകടിപ്പിച്ച്‌ താലിബാന്‍ നടത്തിയ വെടിവെപ്പില്‍ നിരവധി മരണം. താലിബാന്‍ വെടിവെപ്പില്‍ കുട്ടികളക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. പഞ്ച്ശീറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചശേഷമാണ് പ്രവിശ്യയക്ക് നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് പഞ്ച്ശീര്‍ പിടിച്ചടക്കി എന്നവകാശപ്പെട്ട് …

Read More »

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ നിർദ്ദേശം; ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി.

സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ നിര്‍ദ്ദേശം. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച് അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.. സംസ്ഥാന വ്യാപകമായി ഇത്തരം …

Read More »

മദ്യ വില്‍പനയ്ക്ക് ആധാര്‍ കാര്‍ഡ് എന്ന വാര്‍ത്ത വ്യാജം : പ്രചാരണം തന്റേതല്ലെന്ന് രത്തന്‍ ടാറ്റ.

സര്‍ക്കാരുകള്‍ക്ക് മദ്യവില്‍പനയ്ക്കുള്ള നിര്‍ദേശമെന്ന നിലയില്‍ തന്റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വെളിപ്പെടുത്തി വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ തലവനും വ്യവസായിയുമായ രത്തന്‍ ടാറ്റ. മദ്യവില്‍പനയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിലുള്ള പ്രചാരണം തന്റേതല്ലെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രത്തന്‍ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മദ്യ വില്‍പനയ്ക്ക് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തണം. മദ്യം വാങ്ങുന്നവര്‍ക്കു സര്‍ക്കാരിന്റെ സബ്‍സിഡി ഭക്ഷ്യധാന്യങ്ങള്‍ നല്‍കരുത്. മദ്യം …

Read More »

KSRTC ബസ് സ്റ്റാന്‍റിലെ മദ്യവില്‍പനയ്ക്കെതിരേ കെസിബിസി.

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭീഷണിയാണെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്ബോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു. കെ.എസ്.ആര്‍.സി ബസ് …

Read More »

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇന്നും നാളെയും തടസ്സപ്പെടും…

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല എന്നാണ് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച്‌ ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്. സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.

Read More »

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഫെറാറിയുടെ റോമ.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ റോമ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ്ഷോറൂം വില. ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ ഭാഷയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ് ലാംപുകള്‍, നാല് ടെയ്ല്‍ ലാംപുകള്‍ നല്‍കി മറ്റ് ഫെറാറി മോഡലുകളില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 …

Read More »